അ​ഭി​ന​വ് ബി​ന്ദ്ര​യ്ക്കു ബ്ലൂ​ക്രോ​സ്

ന്യൂ​ഡ​ല്‍ഹി: ഒ​ളി​മ്പി​ക്‌​സ് ഷൂട്ടിംഗി​ല്‍ ഇ​ന്ത്യ​യു​ടെ ഏ​ക വ്യ​ക്തി​ഗ​ത സ്വ​ര്‍ണ മെ​ഡ​ല്‍ ജേ​താ​വ് അ​ഭി​ന​വ് ബി​ന്ദ്ര​ക്ക് ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ഷൂ​ട്ടിം​ഗ് സ്‌​പോ​ര്‍ട്‌​സ് ഫെ​ഡ​റേ​ഷ​ന്‍റെ (ഐ​എ​സ്എ​സ്എ​ഫ്) ബ്ലൂ ​ക്രോ​സ് പു​ര​സ്‌​കാ​രം.

ബ്ലൂ ​ക്രോ​സ് ബ​ഹു​മ​തി നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നാ​ണ് ബി​ന്ദ്ര. ഫെ​ഡ​റേ​ഷ​ന്‍റെ ഏ​റ്റ​വും ഉ​യ​ര്‍ന്ന ബ​ഹു​മ​തി​യാ​ണ് ബ്ലൂ ​ക്രോ​സ്. ഷൂ​ട്ടിം​ഗ് ലോ​ക​ത്ത് ന​ല്‍കു​ന്ന മി​ക​ച്ച സം​ഭാ​വ​ന​യ്ക്കാ​ണ് ഈ ​പു​ര​സ്‌​കാ​രം.

മു​പ്പ​ത്തി​യാ​റു​കാ​ര​നാ​യ ബി​ന്ദ്ര​യു​ടെ ക​രി​യ​റി​ല്‍ 2008ലെ ​ബെ​യ്ജിം​ഗ് ഒ​ളി​മ്പി​ക്‌​സി​ല്‍ 10 മീ​റ്റ​ര്‍ എ​യ​ര്‍ റൈ​ഫി​ൾ‍സി​ലാ​യി​രു​ന്നു സ്വ​ര്‍ണ​മെ​ഡ​ല്‍. 2006 ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ സ്വ​ര്‍ണ​വും ഏ​ഴ് കോ​മ​ണ്‍വെ​ല്‍ത്ത് മെ​ഡ​ലു​ക​ളും‍ മൂ​ന്നു ഏ​ഷ്യ​ന്‍ ഗെ​യിം​സ് മെ​ഡ​ലു​ക​ളും ഈ ​താ​ര​ത്തി​ന്‍റെ പേ​രി​ലു​ണ്ട്.

ഇ​ന്ത്യ ഇ​ദ്ദേ​ഹ​ത്തെ 2000ല്‍ ​അ​ര്‍ജു​ന അ​വാ​ര്‍ഡ്, 2001ല്‍ ​രാ​ജീ​വ് ഗാ​ന്ധി ഖേ​ല്‍ ര​ത്‌​ന, 2009ല്‍ ​പ​ദ്മ​ഭൂ​ഷ​ണ്‍ എ​ന്നി​വ ന​ല്കി ആ​ദ​രി​ച്ചി​ട്ടു​ണ്ട്.

Related posts