ന​ല്ല സ​മ​യം..! ഇ​ത്ത​രം അ​നു​ഭ​വം ആ​ദ്യ​മ​ല്ല, കാ​ല​ങ്ങ​ളാ​യി നേ​രി​ടു​ന്നു; മാ​ളി​ൽ പ്ര​വേ​ശ​നം വി​ല​ക്കി​യ​തി​നെ​ക്കു​റി​ച്ച് ഷ​ക്കീ​ല

കോ​ഴി​ക്കോ​ട്: തെ​ന്നി​ന്ത്യ​യെ ഒ​രു​കാ​ല​ത്ത് ഇ​ള​ക്കി മ​റി​ച്ച ന​ടി ഷ​ക്കീ​ല പ​ങ്കെ​ടു​ക്കാ​നി​രു​ന്ന ട്രെ​യി​ല​ർ ലോ​ഞ്ചി​ന് മാ​ൾ അ​ധി​കൃ​ത​ർ അ​നു​മ​തി നി​ഷേ​ധി​ച്ച​താ​യി സം​വി​ധാ​യ​ക​ന്‍റെ ആ​ക്ഷേ​പം.

ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്ത “ന​ല്ല സ​മ​യം’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ലോ​ഞ്ചാ​ണ് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം കോ​ഴി​ക്കോ​ട് ഹൈ​ലൈ​റ്റ് മാ​ളി​ൽ വ​ച്ചു ന​ട​ത്താ​നി​രു​ന്ന​ത്.

എ​ന്നാ​ൽ ച​ട​ങ്ങി​ൽ ഷ​ക്കീ​ല പ​ങ്കെ​ടു​ക്കു​ന്നു​ണ്ടെ​ന്ന​റി​ഞ്ഞ​തോ​ടെ മാ​ൾ അ​ധി​കൃ​ത​ർ പ​രി​പാ​ടി​ക്ക് അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് സം​വി​ധാ​യ​ക​ന്‍റെ ആ​രോ​പ​ണം.

ഷ​ക്കീ​ല​യെ മാ​റ്റി നി​ർ​ത്തി സി​നി​മ​യു​ടെ മ​റ്റ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ മാ​ത്രം പ​ങ്കെ​ടു​ത്തു​കൊ​ണ്ടു​ള്ള പ​രി​പാ​ടി​ക്ക് അ​നു​മ​തി ന​ൽ​കാ​മെ​ന്ന് മാ​ൾ അ​ധി​കൃ​ർ പ​റ​ഞ്ഞെ​ങ്കി​ലും ത​ങ്ങ​ൾ പ​രി​പാ​ടി ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സം​വി​ധാ​യ​ക​ൻ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. 

ഇ​ത്ത​രം അ​നു​ഭ​വ​ങ്ങ​ൾ ത​നി​ക്ക് ആ​ദ്യ​മ​ല്ലെ​ന്ന് ഷ​ക്കീ​ല​യും പ്ര​തി​ക​രി​ച്ചു. കാ​ല​ങ്ങ​ളാ​യി താ​ൻ അ​നു​ഭ​വി​ച്ചു​വ​രു​ന്ന​താ​ണി​ത്.

എ​ന്തു​കൊ​ണ്ടാ​ണ് ത​ന്നെ അം​ഗീ​ക​രി​ക്കാ​ത്ത​തെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണ​മാ​ണ് അ​നു​മ​തി നി​ഷേ​ധി​ച്ച​തെ​ന്നാ​ണ് മാ​ൾ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. നേ​ര​ത്തെ മാ​ളി​ൽ ന​ട​ന്ന സി​നി​മാ പ്ര​മോ​ഷ​ൻ പ​രി​പാ​ടി​ക്കി​ടെ ന​ടി​മാ​ർ​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ഉ​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment