ശ​ക്തി​കു​ള​ങ്ങ​ര സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളിന്‍റെ  സ​പ്ത​തി ആ​ഘോ​ഷ​ത്തി​ന് തു​ട​ക്കമായി

ശ​ക്തി​കു​ള​ങ്ങ​ര: ഒ​രു വ​ർ​ഷ​ക്കാ​ലം നീ​ണ്ടു നി​ൽ​ക്കു​ന്ന ശ​ക്തി​കു​ള​ങ്ങ​ര സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളിന്‍റെ സ​പ്ത​തി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം കു​റി​ക്കും. വ​ർ​ണ​ശ​ബ​ള​മാ​യി ന​ട​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം രാ​വി​ലെ 10ന് ​കൊ​ല്ലം മേ​യ​ർ ​വി.​രാ​ജേ​ന്ദ്ര​ബാ​ബു നി​ർ​വ​ഹി​ക്കും. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ലെ​ജു ഐ​സ​ക് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​ഥ​മ​ധ്യാ​പി​ക റ്റി.​എ. മേ​രി​ക്കു​ട്ടി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. കൊ​ല്ലം കാ​ത്ത​ലി​ക്ക് സ്കൂ​ൾ എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ.​ബി​നു തോ​മ​സ് മു​ഖ്യപ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും.

സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണ​വും അ​നു​മോ​ദ​ന​വും ഫാ.​ജ​ഗ​ദീ​ഷ് നി​ർ​വ​ഹി​ക്കും. സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ൻ ജെ.​വൈ.​ജോ​ൺ​സ​ണു യാ​ത്ര​യ​യ​പ്പും അ​ധ്യാ​പ​ക-​ര​ക്ഷാ​ക​ർ​ത്തൃ സം​ഗ​മ​വും ന​ട​ക്കും. മ​ല​യാ​ളം-ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളാ​യ ഈ ​വി​ദ്യാ​ല​യത്തിന് ക​ഴി​ഞ്ഞ വ​ർ​ഷം പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ നൂ​റ് ശ​ത​മാ​നം വി​ജ​യം നേ​ടാ​ൻ ക​ഴി​ഞ്ഞു.​

ഹൈ​സ്ക്കൂ​ളി​ലെ മു​ഴു​വ​ൻ ക്ലാ​സ് മു​റി​ക​ളും ഹൈ​ടെ​ക് നി​ല​വാ​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. ജൈ​വ​വൈ​വി​ധ്യ ഉ​ദ്യാ​നം, നൂ​റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​രേ സ​മ​യം ആ​ഹാ​രം ക​ഴി​ക്കാ​ൻ സാ​ധി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ഭ​ക്ഷ​ണ​ശാ​ല, ന​വീ​ക​രി​ച്ച ലൈ​ബ്ര​റി ബ്ലോ​ക്ക്, മ​നോ​ഹ​ര​മാ​യ പൂ​ന്തോ​ട്ടം, വി​ശാ​ല​മാ​യ ക​ളി​സ്ഥ​ലം , കാ​ര്യ​ക്ഷ​മ​മു​ള്ള പി​ടി​എ, എ​സ്ആ​ർജി ,​സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ സ​യ​ൻ​സ് ക്ല​ബ്, മാ​ത്സ്ക്ല​ബ്, ഐടി ക്ല​ബ്, സോ​ഷ്യ​ൽ​സ​യ​ൻ​സ് ക്ല​ബ് , മ​നു​ഷ്യാ​വ​കാ​ശ ക്ല​ബ്, വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി, എ​ക്കോ ക്ല​ബ്, ആ​രോ​ഗ്യ ക്ല​ബ് , സ്പോ​ർ​ട്സ് ക്ല​ബ് തു​ട​ങ്ങി​യ​വ​യും എ​ൻ​സി​സി ബാൻഡ് സം​ഘം എ​ന്നി​വ സ്കൂ​ളി​ന്‍റെ മി​ക​വു തെ​ളി​യി​ക്കു​ന്നു.

മും​ബൈ​യി​ൽ ന​ട​ന്ന ദേ​ശീ​യ സ്ക്കൂ​ൾ ഗെ​യിം​സി​ൽ ടെ​ന്നീ​സ് മ​ത്സ​ര​ത്തി​ന്‍റെ കേ​ര​ളാ ടീം ​മാ​നേ​ജ​ർ ആ​യ​തും ഇ​തേ സ്കൂ​ളി​ലെ കാ​യി​ക​ധ്യാ​പ​ക​ൻ പി. ​റ്റി .ഷാ​ജി​യാ​യി​രു​ന്നു. ശ​ക്ത​മാ​യ എ​ൻ​സി​സി​യു​ം ആ​ർ​മി​വിം​ഗ് അ​ധ്യാ​പ​ക​ൻ ഡേ​വി​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ക്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. വി​ദ്യാ​ല​യ സം​ബ​ന്ധ​മാ​യ ക്ല​റി​ക്ക​ൽ ജോ​ലി​ക​ൾ ബോ​ബി​ ഐ​സ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ടക്കുന്നു.

മി​ക​വു​റ്റ ത​ര​ത്തി​ൽ ഒ​രു പ​റ്റം അ​ധ്യാ​പ​ക​ർ പ​ഠ​ന, ക​ലാ-​കാ​യി​ക രം​ഗ​ത്ത് വി​ദ്യാ​ർ​ഥി​ക​ളെ മി​ക​വു​റ്റ​വ​രാ​ക്കി മാ​റ്റു​ന്നു.
ക​രു​ത്തു​റ്റ പി​ടി​എ, എം​പി​ടി​എ, അ​ധ്യാ​പ​ക​ർ ഇ​വ​ർ​ക്ക് നേ​തൃ​ത്വം ​ന​ൽ​കു​ന്ന പ്ര​ഥ​മാ​ധ്യാ​പി​ക റ്റി.​എ. മേ​രി​ക്കു​ട്ടി, പി​ടിഎ ​പ്ര​സി​ഡ​ന്‍റ് ജോ​ൺ ബ്രി​ട്ടോ എ​ന്നി​വ​രു​ടെ സേ​വ​നം സ്കൂ​ളി​ന് വ​ള​രെ​യേ​റെ പ്ര​ചോ​ദ​നം ചെ​യ്യു​ന്നു. പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ, ഇ​ട​വ​ക, അ​ജ​പാ​ല​ന സ​മി​തി എ​ന്നി​വ​ർ സ്കൂ​ളി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഒ​രു​മ​യോ​ടെ പ്ര​വ​ർ​ത്തി​ക്കുന്നുയ

Related posts