എ​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ മ​റ്റൊ​രു വ​ർ​ഷം, അ​തി​ലേ​ക്ക് ക​ട​ത്തി​യ​തി​ന് ദൈ​വ​ത്തി​ന് ന​ന്ദി..! ശാ​ലു മേ​നോ​ന് ജന്മദി​നാ​ശം​സ​ക​ളു​മാ​യി ആ​രാ​ധ​ക​ർ…

ടെ​ലി​വി​ഷ​ൻ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട നാ​യി​ക​യാ​ണ് ശാ​ലു മേ​നോ​ൻ. വി​വാ​ഹം ക​ഴി​ഞ്ഞെ​ങ്കി​ലും വീ​ണ്ടും തി​രി​ച്ച് വ​ര​വ് ന​ട​ത്തി. ഇ​പ്പോ​ഴി​താ ത​നി​ക്ക് ജന്മ​ദി​നാ​ശം​സ അ​റി​യി​ച്ച ആ​രാ​ധ​ക​ർ​ക്ക് ന​ന്ദി പ​റ​ഞ്ഞ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ശാ​ലു മേ​നോ​ൻ.

എ​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ മ​റ്റൊ​രു വ​ർ​ഷം. അ​തി​ലേ​ക്ക് ക​ട​ത്തി​യ​തി​ന് ദൈ​വ​ത്തി​ന് ന​ന്ദി. ഒ​പ്പം എ​ല്ലാ ജന്മദി​നാ​ശം​സ​ക​ൾ​ക്കും ന​ന്ദി എ​ന്നു​മാ​ണ് ശാ​ലു പ​റ​യു​ന്ന​ത്. ഒ​പ്പം പു​തി​യൊ​രു ഫോ​ട്ടോ​യും ന​ടി പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ന​ടി​യു​ടെ പോ​സ്റ്റി​ന് താ​ഴെ നി​ര​വ​ധി പേ​രാ​ണ് ജന്മ​ദി​നാ​ശം​സ​ക​ൾ അ​റി​യി​ച്ച് കൊ​ണ്ട് എ​ത്തി​യി​രി​ക്കു​ന്ന​ത്.

1998 ൽ ​ബ്രി​ട്ടീ​ഷ് മാ​ർ​ക്ക​റ്റ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ശാ​ലു മേ​നോ​ൻ വെ​ള്ളി​ത്തി​ര​യി​ൽ എ​ത്തു​ന്ന​ത്. പി​ന്നീ​ട് ഒ​ട്ട​വ​ന​ധി സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചു. സി​നി​മ​ക​ളെ​ക്കാ​ൾ ടെ​ലി​വി​ഷ​ൻ പ​ര​ന്പ​ര​ക​ളാ​യി​രു​ന്നു ശാ​ലു​വി​ന് ഏ​റെ​യും ആ​രാ​ധ​ക​രെ സ​മ്മാ​നി​ച്ച​ത്.

അ​തി​നൊ​പ്പം ഒ​രു​പാ​ട് ആ​ൽ​ബ​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചു. ഇ​പ്പോ​ൾ സം​പ്രേ​ക്ഷ​ണം ചെ​യ്തു വ​ന്നി​രു​ന്ന മ​ഞ്ഞി​ൽ വി​രി​ഞ്ഞ പൂ​വ് എ​ന്ന സീ​രി​യ​ലി​ലും ശാ​ലു മേ​നോ​ൻ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

കു​റ​ച്ചു നാ​ൾ മു​ന്പ് ഒ​രു പാ​ട്ട് പാ​ടു​ന്ന ശാ​ലു മേ​നോ​ന്‍റെ വീ​ഡി​യോ വ​ലി​യ ത​രം​ഗം സൃ​ഷ്ടി​ച്ചി​രു​ന്നു. മ​ഞ്ജു വാ​ര്യ​രു​ടെ പ്ര​ണ​യ​വ​ർ​ണ്ണ​ങ്ങ​ൾ എ​ന്ന സി​നി​മ​യി​ലെ “വ​ര​മ​ഞ്ഞ​ളാ​ടി​യ രാ​വി​ന്‍റെ മാ​റി​ൽ…’ എ​ന്ന് തു​ട​ങ്ങു​ന്ന പാ​ട്ട് ആ​യി​രു​ന്നു ശാ​ലു ആ​ല​പി​ച്ച​ത്.

അ​ഭി​ന​യ​ത്തി​നൊ​പ്പം ന​ന്നാ​യി പാ​ട്ട് പാ​ടാ​ൻ ശാ​ലു​വി​ന് സാ​ധി​ക്കു​മെ​ന്ന് സൂ​ചി​പ്പി​ച്ച് കൊ​ണ്ടാ​ണ് വീ​ഡി​യോ വൈ​റ​ലാ​യ​ത്.

Related posts

Leave a Comment