നാട്ടിൽ നല്ല രീ​തി​യിൽ ജീ​വി​തം മു​ന്നോട്ട് പോകുമ്പോൾ ഞ​ങ്ങ​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്തേ്ക്ക് എ​ത്തി​;  അതോടെ 12 വർഷത്തെ ദാമ്പത്യ ജീവിതം  താറുമാറായി;  വേദനിക്കുന്ന ഓർമകളുമായി ശാന്തികൃഷ്ണ

​ പ​ത്തൊ​മ്പ​താം വ​യ​സി​ലാ​യി​രു​ന്നു ശ്രീ​നാ​ഥി​ന്‍റെ കൈ​യും പി​ടി​ച്ച് മും​ബൈ​യി​ല്‍ നി​ന്ന് നാ​ട്ടി​ലേ​ക്ക് വ​രു​ന്ന​ത്. ശ്രീ​നാ​ഥി​​ന്‍റെ ജാ​തി​യും ജോ​ലി​യു​മൊ​ക്കെ വീ​ട്ടി​ല്‍ പ്ര​ശ്ന​മാ​യി​രു​ന്നു.

ബ്രാഹ്മ​ണ​ന​ല്ലാ​ത്ത ആ​ളാ​ണെ​ങ്കി​ല്‍ കൂ​ടി​യും അ​തേ രീ​തി​യി​ല്‍ ത​ന്നെ ഞ​ങ്ങ​ള്‍ വി​വാ​ഹി​ത​രാ​യി. വീ​ട്ടു​കാ​രു​ടെ എ​തി​ര്‍​പ്പി​ലും ശ്രീ​നാ​ഥി​ന്‍റെ കാ​ര്യ​ത്തി​ല്‍ ഉ​റ​ച്ച് ത​ന്നെ നി​ന്നു.

ഇ​തു​പോ​ലെ ത​ന്നെ​യാ​യി​രു​ന്നു പ്ര​ണ​യ​ത്തി​​ന്‍റെ കാ​ര്യ​ത്തി​ലും. മും​ബൈ​യി​ല്‍നി​ന്ന് നാ​ട്ടി​ലേ​ക്കു​ള​ള മാ​റ്റം എ​നി​ക്ക് പെ​ട്ടെ​ന്ന് ത​ന്നെ ഉ​ള്‍​ക്കൊ​ള്ളാ​ന്‍ പ​റ്റി.

അ​ഭി​നേ​ത്രി​യി​ല്‍ നി​ന്ന് വ​ള​രെ പെ​ട്ടെ​ന്ന് ത​ന്നെ കു​ടും​ബി​നി​യാ​യി മാ​റു​ക​യാ​യി​രു​ന്നു. രാ​വി​ലെ എ​ഴു​ന്നേ​റ്റ് കു​ളി​ച്ച് മു​ണ്ടും ഉ​ടു​ത്ത് അ​മ്പ​ല​ത്തി​ല്‍ പോ​വു​ക എ​ന്നി​ങ്ങ​നെ ഏ​ക​ദേ​ശം സി​നി​മ​യി​ല്‍ കാ​ണു​ന്ന​ത് പോ​ലെ​യാ​യി​രു​ന്നു ജീ​വി​തം.

വ​ള​രെ ന​ല്ല രീ​തി​യി​ലാ​യി​രു​ന്നു ജീ​വി​തം മു​ന്നോ​ട്ട് പോ​യ​ത്. എ​ന്നാ​ല്‍ ഞ​ങ്ങ​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്തേ്ക്ക് എ​ത്തി​യ​തോ​ടെ ജീ​വി​തം ആ​കെ മാ​റി.

12 വ​ര്‍​ഷം ഒ​രു​മി​ച്ച് ജീ​വി​ച്ച​തി​ന് ശേ​ഷ​മാ​ണ് പി​രി​ഞ്ഞ​ത്. ഇ​തി​നി​ട​യ്ക്ക് വേ​ദ​ന​പ്പി​ക്കു​ന്ന പ​ല സം​ഭ​വ​ങ്ങ​ളും ഞ​ങ്ങ​ള്‍​ക്കി​ട​യി​ലു​ണ്ടാ​യി.

കു​ഞ്ഞി​​ന്‍റെ വി​യോ​ഗം ഞ​ങ്ങ​ളെ ര​ണ്ട് പേ​രേ​യും ആ ​സ​മ​യ​ത്ത് വ​ല്ലാ​തെ ത​ള​ര്‍​ത്തി​യി​രു​ന്നു. ഡി​പ്ര​ഷ​നി​ലേക്ക് ചെ​ന്നുവീ​ഴു​ക​യാ​യി​രു​ന്നു.
-ശാ​ന്തി​കൃ​ഷ്ണ

Related posts

Leave a Comment