പ​യ്യ​ന്നൂ​രി​ൽ  ഷ​വ​ർ​മ ക​ഴി​ച്ച ഒരു കു​ടും​ബ​ത്തി​ലെ നാ​ല് പേർക്ക് ഭക്ഷ്യ വിഷബാധ; ഇവരുടെ നില ഗുരുതരമെന്ന് ആശുപത്രി

തൃ​ക്ക​രി​പ്പൂ​ർ: ഷ​വ​ര്‍​മ ക​ഴി​ച്ച്‌ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ര്‍​ക്ക് ഭ​ക്ഷ്യ​വി​ഷ ബാ​ധ​യേ​റ്റു. മാ​ട​ക്കാ​ല്‍ സ്വ​ദേ​ശി പാ​ല​ക്കീ​ൽ സു​കു​മാ​ര​ൻ, ഭാ​ര്യ ജ​ല​ജ, മ​ക​ൾ ശ്രു​തി​ന, ത​ൻ​മ​യ എ​ന്നി​വ​ർ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ ബാ​ധ​യേ​റ്റ​ത്. ഇ​വ​ർ ഗു​രു​ത​ര നി​ല​യി​ൽ പ​യ്യ​ന്നൂ​ർ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

പ​യ്യ​ന്നൂ​ര്‍ പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പെ​ത്ത ഡ്രീം ​ഡെ​സേ​ര്‍​ട്ടി​ല്‍ നി​ന്നാ​ണ് സു​കു​മാ​ര​ന്‍ ഷ​വ​ര്‍​മ​യും കു​ബൂ​സും പാ​ഴ്‌​സ​ലാ​യി വാ​ങ്ങി​യ​ത്. ര​ണ്ട് പ്ലെ​യി​റ്റ് ഷ​വ​ര്‍​മ​യും അ​ഞ്ച് കു​ബൂ​സും വാ​ങ്ങി വീ​ട്ടി​ലെ​ത്തു​ക​യും അ​ത് ക​ഴി​ച്ച വീ​ട്ടി​ലെ അ​ഞ്ച് പേ​ര്‍​ക്കും ത​ല​ചു​റ്റ​ലും ഛര്‍​ദ്ദി​യും അ​നു​ഭ​വ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ കു​ടും​ബാം​ഗ​ങ്ങ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

ഡോ​ക്ട​ര്‍​മാ​ര്‍ ഭ​ക്ഷ്യ വി​ഷ​ബാ​ധ​യാ​ണ് കാ​ര​ണ​മെ​ന്ന് മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​ഞ്ഞ​താ​യി സു​കു​മാ​ര​ന്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് പ​യ്യ​ന്നൂ​രി​ലെ ക​ട ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ര്‍ പൂ​ട്ടി​ച്ചു. 10000 രൂ​പ പി​ഴ​യീ​ടാ​ക്കു​ക​യും ചെ​യ്തു. ഭ​ക്ഷ​ണ​ശാ​ല​യു​ടെ ലൈ​സ​ന്‍​സ് നി​ര്‍​ത്ത​ലാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി അ​ടി​യ​ന്തി​ര​മാ​യി സ്വീ​ക​രി​ക്കു​മെ​ന്നും ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ പ​റ​ഞ്ഞു.

Related posts