ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആ​ഡം​ബ​ര ക​പ്പ​ലു​ക​ളി​ലൊന്ന്‌!​ ‘സ്പെ​ക്ട്രം ഓ​ഫ് ദ ​സീ​സ് ’ കൊ​ച്ചി​യി​ലെ​ത്തി; വിശേഷങ്ങള്‍ ഇങ്ങനെ…

കൊ​ച്ചി: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആ​ഡം​ബ​ര ക​പ്പ​ലു​ക​ളി​ലൊ​ന്നാ​യ ’സ്പെ​ക്ട്രം ഓ​ഫ് ദ ​സീ​സ് ’ കൊ​ച്ചി തു​റ​മു​ഖ​ത്തെ​ത്തി. 71 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി നാ​ലാ​യി​ര​ത്തി​ലേ​റെ യാ​ത്ര​ക്കാ​രാ​ണ് ക​പ്പ​ലി​ലു​ള്ള​ത്. ദു​ബാ​യി​ൽ നി​ന്നു സിം​ഗ​പ്പൂ​രി​ലേ​ക്കു​ള്ള 14 ദി​വ​സ​ത്തെ യാ​ത്ര​യ്ക്കി​ടെ​യാ​ണു റോ​യ​ൽ ക​രീ​ബി​യി​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​പ്പ​ൽ കൊ​ച്ചി തീ​ര​മ​ണ​ഞ്ഞ​ത്. ഇ​ന്ത്യ​യി​ൽ കൊ​ച്ചി​ക്കു മു​ന്പ് മും​ബൈ തു​റ​മു​ഖ​ത്തും ’സ്പെ​ക്ട്രം ഓ​ഫ് ദ ​സീ​സ്’ എ​ത്തി​യി​രു​ന്നു.

ജ​ർ​മ​നി​യി​ൽ ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ഈ ​ക​പ്പ​ലി​ന്‍റെ നി​ർ​മാ​ണ ചെ​ല​വ് 125 കോ​ടി ഡോ​ള​റാ​ണ്. 570 ദി​വ​സം കൊ​ണ്ടാ​ണ് ക​പ്പ​ൽ നി​ർ​മി​ച്ച​ത്. ഇ​ന്ത്യ​ൻ തീ​ര​ങ്ങ​ളി​ൽ ഇ​തേ​വ​രെ അ​ടു​ത്തി​ട്ടു​ള്ള​തി​ൽ ഏ​റ്റ​വും വ​ലു​തും നൂ​ത​ന​വു​മാ​യ ആ​ഡം​ബ​ര ക​പ്പ​ലാ​ണി​ത്. ലോ​ക​ത്തി​ൽ ഏ​റ്റ​വും ചെ​ല​വേ​റി​യ​തും സാ​ങ്കേ​തി​ക തി​ക​വു​മു​ള്ള യാ​ത്രാ ക​പ്പ​ലും ഇ​തു ത​ന്നെ.

ബാ​ഴ്സ​ലോ​ണ​യി​ൽ നി​ന്നു യാ​ത്ര തു​ട​ങ്ങി ദു​ബാ​യി​ൽ ആ​ദ്യ യാ​ത്ര അ​വ​സാ​നി​പ്പി​ച്ച ക​പ്പ​ലി​ന്‍റെ ര​ണ്ടാം ഘ​ട്ട യാ​ത്ര​യാ​ണി​ത്. മേ​യ് നാ​ലി​നു ദു​ബാ​യ് തു​റ​മു​ഖ​ത്തു നി​ന്നാ​ണ് യാ​ത്ര ആ​രം​ഭി​ച്ച​ത്. മ​സ്ക​റ്റ് വ​ഴി എ​ട്ടു ദി​വ​സം പി​ന്നി​ട്ട് ഇ​ന്ന​ലെ രാ​വി​ലെ​യാ​ണു കൊ​ച്ചി​യി​ലെ​ത്തി​യ​ത്.

16 ഡെ​ക്കു​ക​ളു​ള്ള ക​പ്പ​ലി​ൽ 5,622 അ​തി​ഥി​ക​ളെ ഉ​ൾ​ക്കൊ​ള്ളാ​നാ​വും. നി​ല​വി​ൽ 4007 യാ​ത്ര​ക്കാ​രാ​ണു ള്ള​ത്. 1750 ക​പ്പ​ൽ ജീ​വ​ന​ക്കാ​രി​ൽ 200 പേ​രും ഇ​ന്ത്യ​ക്കാ​രാ​ണ്. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും കൊ​ച്ചി, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രും. 174 ഇ​ന്ത്യ​ക്കാ​രും ക​പ്പ​ലി​ൽ യാ​ത്ര​ക്കാ​രാ​യു​ണ്ട്. നി​ല​വി​ൽ ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ക​പ്പ​ലു​ക​ളാ​യ ക്വാ​ണ്ടം ഓ​ഫ് ദ ​സീ​സ്, ഒ​വേ​ഷ​ൻ ഓ​ഫ് ദ ​സീ​സ് എ​ന്നി​വ​യു​ടെ സ​ഹോ​ദ​ര ക​പ്പ​ലാ​യ സ്പെ​ക്ട്രം ഓ​ഫ് ദ ​സീ​സി​ന്‍റ നീ​ളം 1,139 അ​ടി​യാ​ണ്. ഭാ​രം 1,68,666 ട​ണ്‍. വി​ർ​ച്വ​ൽ റി​യാ​ലി​റ്റി സ്കൈ ​പാ​ഡ് ഉ​ൾ​പ്പെ​ടെ അ​ത്യാ​ധു​നി​ക​മാ​യ അ​നേ​കം വി​നോ​ദ സാ​ധ്യ​ത​ക​ൾ ക​പ്പ​ലി​ലു​ണ്ട്.

ഇ​ന്ന​ലെ രാ​ത്രി ത​ന്നെ കൊ​ച്ചി​യി​ൽ നി​ന്നു പു​റ​പ്പെ​ട്ട ക​പ്പ​ൽ 16നു ​പെ​നാ​ൻ​ഗ് (മ​ലേ​ഷ്യ) തു​റ​മു​ഖ​ത്ത​ടു​പ്പി​ച്ച ശേ​ഷം സിം​ഗ​പ്പൂ​രി​ലേ​ക്ക് യാ​ത്ര തു​ട​രും. 18നു ​സിം​ഗ​പ്പൂ​രി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. അ​ടു​ത്ത മാ​സം ഷാം​ഗ്ഹാ​യി​യി​ൽ നി​ന്നാ​ണു ക​പ്പ​ലി​ന്‍റെ മൂ​ന്നാം ഘ​ട്ട യാ​ത്ര​യെ​ന്നു സ്പെ​ക്ട്രം ഓ​ഫ് ദ ​സീ​സി​ന്‍റെ ക്യാ​പ്റ്റ​ൻ ചാ​ൾ​സ് ഡി​ഗേ പ​റ​ഞ്ഞു.

Related posts