കാലിക്കടത്ത് തടയുന്നതിന് തെന്മല ചെയ്ക്ക്പോസ്റ്റിൽ പരിശോധന ശക്തമാക്കും; ജില്ലയിnz കു​ള​മ്പ് രോ​ഗ കു​ത്തി​വ​യ്പ്പിന് തുടക്കം കുറിച്ച് മുകേഷ് എംഎൽഎ

കൊല്ലം :ജി​ല്ല​യി​ല്‍ കു​ള​മ്പു രോ​ഗ​പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് പ​ദ്ധ​തി​ക്ക് ഇ​ന്നു തു​ട​ക്ക​മാ​യി. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം തി​ല്ലേ​രി പ​ള്ളി ഫാ​മി​ല്‍ രാ​വി​ലെ ​എം മു​കേ​ഷ് എം ​എ​ല്‍ എ ​നി​ര്‍​വഹിച്ചു. ഡെ​പ്യൂ​ട്ടി മേ​യ​ര്‍ വി​ജ​യ ഫ്രാ​ന്‍​സി​സ് അ​ധ്യ​ക്ഷ​യാ​യി.മൂ​ന്നാ​ഴ്ച്ച നീ​ളു​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ര്‍​ഷ​ക​രു​ടെ വീ​ടു​ക​ളി​ലെ​ത്തി ഉ​രു​ക്ക​ളെ കു​ത്തി​വ​ച്ച് കാ​തി​ല്‍ തി​രി​ച്ച​റി​യ​ല്‍ ടാ​ഗ് പ​തി​പ്പി​ക്കും. ദേ​ശീ​യ കു​ള​മ്പുരോ​ഗ നി​യ​ന്ത്ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് രോ​ഗ​നി​വാ​ര​ണ​യ​ജ്ഞം.

ഓ​ഗ​സ്റ്റ് 12 ന് ​അ​വ​സാ​നി​ക്കു​ന്ന കാമ്പ​യി​നി​ലൂ​ടെ ജി​ല്ല​യി​ലെ 1,02,279 പ​ശു​ക്ക​ള്‍, 5,792 എ​രു​മ​ക​ള്‍, 969 പ​ന്നി​ക​ള്‍ എ​ന്നി​വ​യ്ക്ക് പ്ര​തി​രോ​ധ മ​രു​ന്ന് ന​ല്‍​കും. ഇ​തി​നാ​യി 140 സ്‌​ക്വാ​ഡു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കും. കാ​മ്പ​യി​ന്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി വി​ജി​ല​ന്‍​സ് സ്‌​ക്വാ​ഡു​ക​ളു​മു​ണ്ട്.

അ​തി​ര്‍​ത്തി​യി​ല്‍ നി​ന്നു​ള്ള കാ​ലി​ക്ക​ട​ത്ത് ത​ട​യു​ന്ന​തി​ന് തെന്മ​ല ചെ​ക്ക്‌​പോ​സ്റ്റി​ലെ പ​രി​ശോ​ധ​ന കൂ​ടു​ത​ല്‍ ക​ര്‍​ശ​ന​മാ​ക്കും. മ​റ്റി​ട​ങ്ങ​ളി​ല്‍ നി​ന്ന് ജി​ല്ല​യി​ലേ​ക്കെ​ത്തി​ക്കു​ന്ന കാ​ലി​ക​ള്‍​ക്ക് പ്ര​തി​രോ​ധ കു​ത്തി​വെ​യ്പു​ക​ള്‍ ന​ല്‍​കി കാ​തി​ല്‍ പ്ര​ത്യേ​ക ടാ​ഗു​ക​ള്‍ പ​തി​പ്പി​ക്കു​മെ​ന്ന് ഗോ​ര​ക്ഷ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ ​കെ കെ ​തോ​മ​സ് അ​റി​യി​ച്ചു.

Related posts