പൊതുസ്ഥലത്ത് നഗ്നതാ പ്രദര്‍ശനം നടത്തി മുന്‍ എംഎല്‍എയുടെ ഡ്രൈവര്‍ ! കേസ് ഒത്തുതീര്‍പ്പാക്കാനുള്ള പോലീസിന്റെ ശ്രമം നാട്ടുകാര്‍ പൊളിച്ചടുക്കി…

പൊതു സ്ഥലത്ത് നഗ്നതാ പ്രദര്‍ശനം നടത്തിയ മുന്‍ എംഎല്‍എയുടെ ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ പുനലൂര്‍ മധുവിന്റെ ഡ്രൈവര്‍ വിഷ്ണുപ്രസാദിനെതിരെയാണ് പരാതി. കേസ് ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും നാട്ടുകാര്‍ വഴങ്ങാഞ്ഞതോടെ പ്രതിക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി. അഞ്ചല്‍ ചന്തമുക്കിനു സമീപത്തെ സ്‌കൂളിനു മുന്നില്‍ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.

കോണ്‍ഗ്രസ് നേതാവായ പുനലൂര്‍ മധുവുമായി അഞ്ചലില്‍ എത്തിയതായിരുന്നു വിഷ്ണു പ്രസാദ്. മുന്‍ എംഎല്‍എയെ ഓഫിസില്‍ ഇറക്കിയ ശേഷം കാറില്‍ സ്‌കൂളിന് മുന്നിലെത്തിയ വിഷ്ണു പ്രസാദ് വാഹനത്തിലിരുന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നാണ് പരാതി. നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച വിഷ്ണു പ്രസാദിനെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ആരോപണം ശരിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി കൊല്ലം റൂറല്‍ എസ്.പി പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്ത മുന്‍ എംഎല്‍എയുടെ കാറ് വിട്ടു നല്‍കി.

Related posts