രാ​ജ്യാ​ന്ത​ര​ ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പ്: കേ​ര​ള​ത്തി​ന്‍റെ താ​ര​മാ​കാ​ൻ ഇ​രി​ങ്ങാ​ല​ക്കു​ട​ക്കാരൻ ശി​വ​ശ​ങ്ക​ർ

ഇ​രി​ങ്ങാ​ല​ക്കു​ട: രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ൽ ന​ട​ക്കു​ന്ന ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ താ​ര​മാ​കാ​ൻ ഇ​രി​ങ്ങാ​ല​ക്കു​ട​ക്കാ ര​ൻ ശി​വ​ശ​ങ്ക​ർ. മ​ലേ​ഷ്യ​യി​ലെ ക്വ​ലാ​ലം​പൂ​രി​ൽ ന​ട​ക്കു​ന്ന ലോ​ക യൂ​ണി​വേ​ഴ്സി​റ്റി ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്ക് ശി​വ​ശ​ങ്ക​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. നാ​ളെ മ​ലേ​ഷ്യ​യി​ലേ​ക്ക് തി​രി​ക്കും. 15 മു​ത​ൽ 21 വ​രെ​യാ​ണ് ചാ​ന്പ്യ​ൻ​ഷി​പ്പ്.

ഇ​ന്ത്യ​യി​ൽ​നി​ന്നും ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ആ​റു​പേ​ർ മ​ത്സ​രി​ക്കും. മൂ​ന്നു​പേ​ർ പ​ഞ്ചാ​ബ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നും മൂ​ന്നു​പേ​ർ കാ​ലി​ക്ക​ട്ട്്് യൂ​ണി​വേ​ഴ്സി​റ്റി​ൽ​നി​ന്നും. അ​മൃ​ത്‌ ഭാ​സ്ക​ർ, അ​ജ​യ് എ​സ്. നാ​യ​ർ (ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ്, കോ​ഴി​ക്കോ​ട്) എ​ന്നി​വ​രാ​ണ് ശി​വ​ശ​ങ്ക​റി​നെ കൂ​ടാ​തെ ഇ​ന്ത്യ​ൻ ടീ​മി​ലു​ള്ള മ​റ്റു മ​ല​യാ​ളി​ക​ൾ.

ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ലെ മൂ​ന്നാം​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യ ശി​വ​ശ​ങ്ക​ർ കോ​ണ​ത്തു​കു​ന്ന് പൈ​ങ്ങോ​ട് എ​റി​യാ​ട്ട് വീ​ട്ടി​ൽ ജ​യ​പ്ര​കാ​ശ് – സു​നി​ത ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

സം​സ്ഥാ​ന ത​ല​ത്തി​ലും ജി​ല്ലാ​ത​ല​ത്തി​ലും നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട ്. ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷം തു​ട​ർ​ച്ച​യാ​യി ജി​ല്ലാ ടീ​മി​ലും ര​ണ്ട ു വ​ർ​ഷം സം​സ്ഥാ​ന ടീ​മി​ലും അം​ഗ​മാ​യി​രു​ന്നു. 19 വ​യ​സി​നു താ​ഴെ​യു​ള്ള വി​ഭാ​ഗ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ നാ​ലു​ത​വ​ണ ചാ​ന്പ്യ​ൻ​ഷി​പ്പ് നേ​ടി​യി​ട്ടു​ണ്ട ്.

ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ലെ ഷ​ട്ടി​ൽ അ​ക്കാ​ദ​മി​യി​ലൂ​ടെ​യാ​യി​രു​ന്നു പ​രി​ശീ​ല​ന​ത്തി​നു തു​ട​ക്കം. ബി​ജു മോ​ഹ​ന​നാ​യി​രു​ന്നു ആ​ദ്യ പ​രി​ശീ​ല​ക​ൻ. ക​ട​വ​ന്ത്ര റീ​ജ​ണ​ൽ സ്പോ​ർ​ട്സ് സെ​ന്‍റ​റി​ലെ ജോ​യ് ടി. ​ആ​ന്‍റ​ണി, സ​നോ​വ് തോ​മ​സ് എ​ന്നി​വ​രാ​ണ് ഇ​പ്പോ​ഴ​ത്തെ പ​രി​ശീ​ല​ക​ർ. സ​ഹോ​ദ​ര​ൻ വി​ഷ​ണു​പ്ര​കാ​ശ് ക​ഴി​ഞ്ഞ​വ​ർ​ഷം സ​ബ് ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ മ​ത്സ​രി​ച്ചി​ട്ടു​ണ്ട ്.

വി​ദേ​ശ​മ​ണ്ണി​ൽ ശി​വ​ശ​ങ്ക​ർ കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മു​യ​ർ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക്രൈ​സ്റ്റ് കോ​ള​ജി​ലെ കാ​യി​ക പ്രേ​മി​ക​ളും നാ​ട്ടു​കാ​രും. ക​ഠി​ന​മാ​യ അ​ധ്വാ​ന​ത്തി​ന്‍റെ​യും പ​രി​ശ്ര​മ​ത്തി​ന്‍റെ​യും ഫ​ല​മാ​ണ് ലോ​ക യൂ​ണി​വേ​ഴ്സി​റ്റി ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പി​ലെ ശി​വ​ശ​ങ്ക​റി​ന്‍റെ പ​ങ്കാ​ളി​ത്ത​മെ​ന്ന് കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​യ് പീ​ണി​ക്ക​പ്പ​റ​ന്പി​ൽ പ​റ​ഞ്ഞു.

Related posts