പു​ക​വ​ലി കൂ​ടു​ന്ന​ത് ഒ​റ്റ​പ്പെ​ട​ൽ മൂ​ലം; അ​ത്ത​രം ആ​ളു​ക​ളെ സം​ര​ക്ഷി​ക്കാ​നു​ള്ള സം​വി​ധാ​നം പൊ​തു​സ​മൂ​ഹം ക​ണ്ടെ​ത്തണമെന്ന്  ക​ള​ക്ട​ർ

വി​യ്യൂ​ർ: ലോ​ക പു​ക​യി​ല വി​രു​ദ്ധ ദി​നം പോ​ലീ​സ് അ​ക്കാ​ദ​മി സെ​മി​നാ​ർ ഹാ​ളി​ൽ ആ​ച​രി​ച്ചു. ക​ള​ക്ട​ർ ടി.​വി.​അ​നു​പ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​റ്റ​പ്പെ​ട്ട് ക​ഴി​യു​ന്ന ആ​ളു​ക​ളാ​ണ് കൂ​ടു​ത​ലാ​യി പു​ക​യി​ല ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന​ത് ക​ണ്ടി​ട്ടു​ള്ള​ത്. അ​ത്ത​രം ആ​ളു​ക​ളെ സം​ര​ക്ഷി​ക്കാ​നു​ള്ള സം​വി​ധാ​നം പൊ​തു​സ​മൂ​ഹം ക​ണ്ടെ​ത്ത​ണ​മെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു.

ആ​രോ​ഗ്യ​വ​കു​പ്പും കേ​ര​ള വ​ള​ണ്ട​റി ഹെ​ൽ​ത്ത് സ​ർ​വീ​സ​സും കേ​ര​ള പോ​ലീ​സ് അ​ക്കാ​ദ​മി​യും സം​യു​ക്ത​മാ​യാ​ണ് പു​ക​യി​ല വി​രു​ദ്ധ​ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​ജെ.​റീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ടി.​വി.​സ​തീ​ശ​ൻ സ​ന്ദേ​ശം ന​ൽ​കി. ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​ബി​ന്ദു തോ​മ​സ്, സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് റെ​ജി ജേ​ക്ക​ബ്, ഡി​വൈ​എ​സ്പി​മാ​രാ​യ ബി.​ടി.​ബാ​ല​ൻ, എ.​കെ.​വി​ശ്വ​നാ​ഥ​ൻ, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​ടി.​കെ.​അ​നൂ​പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പു​ക​യി​ല വി​രു​ദ്ധ സ്കൂ​ളു​ക​ളാ​യി വ​ല​പ്പാ​ട് ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, മു​ടി​ക്കോ​ട് ജീ​വ​ൻ​ജ്യോ​തി പ​ബ്ലി​ക് സ്കൂ​ൾ എ​ന്നീ സ്കൂ​ളു​ക​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​രും പി​ടി​എ ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് പു​ക​യി​ല വി​രു​ദ്ധ സ്കൂ​ളു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു. പു​ക​യി​ല നി​യ​ന്ത്ര​ണ നി​യ​മം സം​ബ​ന്ധി​ച്ച് ഡോ. ​പ്ര​ണ​യ് ലാ​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

Related posts