പാരന്പര്യ തൊഴിലുകളിൽ ഏർപ്പെടുന്നത് പണ്ടൊക്കെ വലിയ കാര്യം തന്നെ ആയിരുന്നു. വികർ ചെയ്ത തൊഴിൽ വരും തലമുറയും ചെയ്യുന്നു എന്നത് കുടുംബപരമായി വലിയ അഭിമാനം സിദ്ധിക്കുന്നൊരു കാര്യമായിരുന്നു. പാന്പ് വളർത്തൽ തൊഴിലായി സ്വീകരിച്ച കുടുംബത്തിലെ പിൻമുറക്കാരിയായ 30 കാരി ഇന്ന് തന്റെ ഉപജീവന മാർഗമായി പാന്പ് വളർത്തലിനെ കണക്കാക്കുന്നു എന്നത് വളരെ വലിയൊരു കാര്യം തന്നെയാണ്.
ഗ്വാംഗ്സി പ്രവിശ്യയിലെ ഗുയിലിൻ സ്വദേശിനിയായ ക്വിൻ എന്ന യുവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. യുവതിയുടെ അച്ഛന് സ്വന്തമായി ഒരു പാമ്പു വളർത്തൽ കേന്ദ്രമുണ്ട്. ഇപ്പോൾ അവളും അതിന്റെ ഒരു ഭാഗമായി. അവരുടെ ഫാമിൽ 60,000 -ത്തിലധികം പാമ്പുകളാണ് ഇപ്പോഴുള്ളത്. 50,000 -ത്തിലധികം ഫൈവ് സ്റ്റെപ്പ് പാമ്പുകളും, ഉഗ്ര വിഷമുള്ള ഒരു പിറ്റ് വൈപ്പറും, ഏകദേശം 10,000 മൂർഖൻ പാമ്പുകളും അടങ്ങുന്നതാണ് ഇന്ന് ക്വിന്റെ പാമ്പുവളർത്തൽ.
പാന്പിനെ വളർത്തുക എന്നത് വളരെ അപകടംപിടിച്ച കാര്യമാണെന്ന് യുവതിയുടെ പിതാവിന് നന്നേ ബോധ്യമുള്ളതിനാൽ അവളെ അദ്ദേഹം ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ കഴിവതും ശ്രമിച്ചിരുന്നു. എന്നാൽ തന്റെ കുലത്തൊഴിലാണ് ഇതെന്ന് പറഞ്ഞ് അവൾ ഇതിൽ നിന്നും പിൻമാറാൻ തയാറായില്ല.
പാമ്പിന്റെ മാംസത്തിന് 200 മുതൽ 300 യുവാൻ വരെ വിലയുണ്ട്. പാമ്പ് വലുതാണെങ്കിൽ 1,000 യുവാനിൽ കൂടും. വരവ് ചിലവുകൾ കണക്ക് കൂട്ടുമ്പോൾ ഒരു വർഷം പത്ത് ലക്ഷം യുവാൻ (ഏതാണ്ട് 1,37,13,710 രൂപ) വരെ ലാഭമുണ്ടെന്നും ക്വിൻ പറഞ്ഞു.
