വേ​ൾ​ഡ് സീ​നി​യ​ർ ഗെ​യിം​സി​ൽ ച​രി​ത്ര​നേ​ട്ടം കു​റി​ച്ച് കനേഡിയൻ വനിത ഡോ​ണ ജീ​ൻ വൈ​ൽ​ഡ്; 61 കാ​രി​യു ലോ​ക റി​ക്കാ​ർ​ഡ് !

പ്രാ​യം ഒ​രി​ക്ക​ലും ഒ​രു ത​ട​സ​മ​ല്ലെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് 61 കാ​രി​യാ​യ ക​നേ​ഡി​യ​ൻ വ​നി​ത. അ​ബ്ഡോ​മി​ന​ൽ പ്ലാ​ങ്ക് പൊ​സി​ഷ​നി​ൽ 5 മ​ണി​ക്കൂ​ർ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ഡോ​ണ​ജീ​ൻ വൈ​ൽ​ഡ് പു​തി​യ ലോ​ക റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്. വേ​ൾ​ഡ് സീ​നി​യ​ർ ഗെ​യിം​സി​ൽ വെ​ച്ചാ​ണ് ഈ ​ച​രി​ത്ര​നേ​ട്ടം.

ക​ഠി​ന​മാ​യ ഈ ​വ്യാ​യാ​മ മു​ദ്ര​യി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം അ​ന​ങ്ങാ​തെ ഉ​റ​ച്ചു​നി​ന്ന ഡോ​ണ​ജീ​നെ വേ​ദ​നി​റ​യെ നി​റ​ഞ്ഞ കൈ​യ​ടി​യോ​ടെ​യാ​ണ് കാ​ണി​ക​ൾ സ്വാ​ഗ​തം ചെ​യ്ത​ത്. 5 മ​ണി​ക്കൂ​ർ എ​ന്ന ക​ഠി​ന​മാ​യ ദൗ​ത്യം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​പ്പോ​ൾ വ​ലി​യൊ​രു പു​ഞ്ചി​രി​യോ​ടെ​യാ​ണ് അ​വ​ർ വി​ജ​യം ആ​ഘോ​ഷി​ച്ച​ത്. ചെ​റു​പ്പ​ക്കാ​ർ​ക്ക് പോ​ലും ഏ​റെ ബു​ദ്ധി​മു​ട്ടേ​റി​യ​താ​ണ് ഈ ​കാ​യി​ക സാ​ഹ​സം.

ഡോ​ണ​ജീ​ൻ വൈ​ൽ​ഡി​ന്‍റെ ആ​ദ്യ റി​ക്കാ​ർ​ഡ​ല്ലി​തെ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. ഇ​തി​നു​മു​മ്പ് 2024 മാ​ർ​ച്ച് 21ന് ​കാ​ന​ഡ​യി​ലെ ആ​ൽ​ബ​ർ​ട്ട​യി​ൽ 4 മ​ണി​ക്കൂ​റും 30 മി​നി​റ്റും 11 സെ​ക്ക​ൻ​ഡും പ്ലാ​ങ്ക് ചെ​യ്ത് അ​വ​ർ ഗി​ന്ന​സ് ലോ​ക റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

പ്രാ​യ​ത്തെ​യും വെ​ല്ലു​വി​ളി​ക​ളെ​യും അ​തി​ജീ​വി​ച്ചു​ള്ള അ​വ​രു​ടെ ഈ ​അ​സാ​ധാ​ര​ണ​മാ​യ ക​രു​ത്തും ദൃ​ഢ​നി​ശ്ച​യ​വും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും വ​ലി​യ രീ​തി​യി​ൽ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. നി​ര​വ​ധി​പ്പേ​രാ​ണ് ഈ ​വ​യോ​ധി​ക​യു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തെ അ​ഭി​ന​ന്ദി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്.

 

 

Related posts

Leave a Comment