സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ച്ച് റീ​ൽ​സ്; ത​മി​ഴ് യൂ​ട്യൂ​ബ​റു​ടെ വീ​ട്ടി​ൽ വ​ൻ ക​വ​ർ​ച്ച, 118 ​പ​വ​നോ​ളം സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു!

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും നോ​ട്ടു​കെ​ട്ടു​ക​ളും പ്ര​ദ​ർ​ശി​പ്പി​ച്ച് റീ​ൽ​സു​ക​ൾ പ​ങ്കു​വെ​ച്ച​തി​ന് പി​ന്നാ​ലെ ത​മി​ഴ് യൂ​ട്യൂ​ബ​റു​ടെ വീ​ട്ടി​ൽ വ​ൻ ക​വ​ർ​ച്ച. ത​മി​ഴ്‌​നാ​ട്ടി​ലെ നാ​ഗ​ർ​കോ​വി​ൽ ത​മ്മ​ട്ടു​ക്കോ​ണ​ത്തു​ള്ള വി​ഐ​പി ഗാ​ർ​ഡ​നി​ൽ താ​മ​സി​ക്കു​ന്ന ‘മ​ധു മൈ ​മാ​മ’ (Madhu my Mama) എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ മ​ധു​മി​ത​യു​ടെ​യും ഭ​ർ​ത്താ​വ് വി​നോ​ദ് കു​മാ​റി​ന്‍റെ​യും വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഏ​ക​ദേ​ശം 1.43 കോ​ടി രൂ​പ മൂ​ല്യം വ​രു​ന്ന 80.3 തോ​ല (944 ഗ്രാം / 118 ​പ​വ​നോ​ളം) സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും വ​ൻ തു​ക​യു​മാ​ണ് മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്ന​ത്.

ത​ങ്ങ​ളു​ടെ ദൈ​നം​ദി​ന ജീ​വി​ത​വും ഷോ​പ്പിം​ഗും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ നി​ര​ന്ത​രം പ​ങ്കു​വെ​ക്കു​ന്ന മ​ധു​മി​ത, അ​ടു​ത്തി​ടെ മ​ക​ൾ​ക്ക് മേ​ൽ 500 രൂ​പ​യു​ടെ നോ​ട്ടു​ക​ൾ വാ​രി​യെ​റി​യു​ന്ന വീ​ഡി​യോ​യും പൂ​ജാ​മു​റി​യി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നോ​ട്ടു​കെ​ട്ടു​ക​ൾ വെ​ച്ച് പ്രാ​ർ​ത്ഥി​ക്കു​ന്ന റീ​ൽ​സും പോ​സ്റ്റ് ചെ​യ്തി​രു​ന്നു. കൂ​ടാ​തെ കു​ടും​ബ സ​മേ​തം സ്വ​ർ​ണം വാ​ങ്ങു​ന്ന ദൃ​ശ്യ​ങ്ങ​ളും, ത​ങ്ങ​ൾ പു​റ​ത്തു​പോ​കു​ന്ന വി​വ​ര​ങ്ങ​ളും കൃ​ത്യ​മാ​യി വി​ഡി​യോ​ക​ളി​ലൂ​ടെ പ​ങ്കു​വെ​ച്ചി​രു​ന്നു.

കു​ടും​ബം വീ​ട്ടി​ൽ ഇ​ല്ലാ​ത്ത സ​മ​യം നോ​ക്കി​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. സു​ര​ക്ഷാ ജീ​വ​ന​ക്കാ​രും സി​സി​ടി​വി നി​രീ​ക്ഷ​ണ​വു​മു​ള്ള ഹൈ-​സെ​ക്യൂ​രി​റ്റി കോ​ള​നി​യാ​യി​രു​ന്നി​ട്ടും, വീ​ടി​ന്‍റെ പി​ൻ​വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ വ​ൻ ക​വ​ർ​ച്ച ന​ട​ത്തു​ക​യാ​യി​രു​ന്നു. യൂ​ട്യൂ​ബ​റു​ടെ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റു​ക​ളും യാ​ത്രാ​വി​വ​ര​ങ്ങ​ളും നി​ര​ന്ത​രം നി​രീ​ക്ഷി​ച്ച ശേ​ഷ​മാ​ണ് ക​വ​ർ​ച്ച​ക്കാ​ർ കൃ​ത്യം ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

സം​ഭ​വ​ത്തി​ൽ മ​ധു​മി​ത​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് സു​ചീ​ന്ദ്രം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ട​വ​ർ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള കോ​ൾ റെ​ക്കോ​ർ​ഡു​ക​ളും പോ​ലീ​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.

ആ​ഡം​ബ​ര ജീ​വി​ത​വും സ​മ്പാ​ദ്യ​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​മി​ത​മാ​യി പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് എ​ത്ര​ത്തോ​ളം അ​പ​ക​ട​ക​ര​മാ​ണെ​ന്ന മു​ന്ന​റി​യി​പ്പാ​ണ് ഈ ​സം​ഭ​വം ന​ൽ​കു​ന്ന​ത്.

Related posts

Leave a Comment