മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​തി​രേ ര​ണ്ടാം വി​വാ​ഹം ആ​രോ​പി​ച്ച കേ​സി​ല്‍ ആ​ന്‍റോ അ​ഗ​സ്റ്റി​നെ പൊ​ലി​സ് ചോ​ദ്യം ചെ​യ്യും

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​തി​രേ ര​ണ്ടാം വി​വാ​ഹം ആ​രോ​പി​ച്ച കേ​സി​ല്‍ റി​പ്പോ​ര്‍​ട്ട​ര്‍ ചാ​ന​ല്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ആ​ന്‍റോ അ​ഗ​സ്റ്റി​നെ പൊ​ലി​സ് ചോ​ദ്യം ചെ​യ്യും. 28ന് ​രാ​വി​ലെ പ​ത്തി​ന് ക​ള​മ​ശേ​രി പൊ​ലി​സ് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കാ​നാ​ണു നി​ര്‍​ദേ​ശം. കെ​പി​സി​സി വ​ക്താ​വ് രാ​ജു പി. ​നാ​യ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

നേ​ര​ത്തേ തി​രു​വ​ന​ന്ത​പു​രം സി​റ്റി സൈ​ബ​ര്‍ ക്രൈം ​പൊ​ലി​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത സീ​റോ എ​ഫ്‌​ഐ​ആ​ര്‍ പി​ന്നീ​ട് ക​ള​മ​ശേ​രി സ്റ്റേ​ഷ​നി​ലേ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു. കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​ണ് ആ​ന്‍റോ അ​ഗ​സ്റ്റി​ന്‍. ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റ് ര​ണ്ടു​പേ​ര്‍ കൂ​ടി പ്ര​തി​പ്പ​ട്ടി​ക​യി​ലു​ണ്ട്. ഇ​വ​ര്‍​ക്കും നോ​ട്ടീ​സ് ന​ല്‍​കി​യ​താ​യാ​ണു വി​വ​രം.

ക​ഴി​ഞ്ഞ പ​ത്തി​ന് പ​ത്ത​നം​തി​ട്ട​യി​ല്‍ ന​ട​ന്ന പൊ​തു​പ​രി​പാ​ടി​യി​ല്‍ ആ​ന്‍റോ അ​ഗ​സ്റ്റി​ന്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ളാ​ണു വി​വാ​ദ​മാ​യ​ത്. പ​രാ​തി​ക്കാ​ര​നാ​യ രാ​ജു പി.​നാ​യ​രു​ടെ മൊ​ഴി പൊ​ലി​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

Related posts

Leave a Comment