പൈ​നാ​പ്പി​ളു​മാ​യി പോ​യ വാ​ഹ​നം റോ​ഡ​രി​കി​ൽ മ​റി​ഞ്ഞു; കൈ​ത്താ​ങ്ങാ​യി നാ​ട്ടു​കാ​ർ, വീ​ഡി​യോ വൈ​റ​ൽ

പൈ​നാ​പ്പി​ളു​മാ​യി പോ​യ വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലേ​ക്ക് മ​റി​ഞ്ഞ​പ്പോ​ൾ, ചി​ത​റി​വീ​ണ പ​ഴ​ങ്ങ​ൾ പെ​റു​ക്കി​യെ​ടു​ക്കാ​നും വാ​ഹ​നം ഉ​യ​ർ​ത്താ​നും ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രു​ടെ ന​ന്മ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​യ്യ​ടി നേ​ടു​ന്നു. തി​രു​വ​ന​ന്ത​പു​രം പ​ള്ളി​ച്ച​ലി​ലാ​ണ് മ​നു​ഷ്യ​ത്വ​ത്തി​ന്റെ ഈ ​മ​നോ​ഹ​ര കാ​ഴ്ച അ​ര​ങ്ങേ​റി​യ​ത്.

‘ര​ഞ്ജി​ത്ത് ക്രി​യേ​റ്റ്‌​സ്’ എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ഇ​തി​ന്റെ വീ​ഡി​യോ പു​റ​ത്തു​വ​ന്ന​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് റോ​ഡ​രി​കി​ൽ മ​റി​ഞ്ഞു​കി​ട​ക്കു​ന്ന വാ​ഹ​ന​ത്തി​ന് ചു​റ്റും നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടു​ന്ന​തും, ഡ്രൈ​വ​ർ​ക്കും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ​ക്കും സ​ഹാ​യ​വു​മാ​യി എ​ത്തു​ന്ന​തു​മാ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

കാ​ഴ്ച​ക്കാ​രാ​യി നോ​ക്കി​നി​ൽ​ക്കാ​തെ, നി​ര​വ​ധി പേ​ർ ഒ​രു​മി​ച്ച് ചേ​ർ​ന്ന് മ​റി​ഞ്ഞു​കി​ട​ന്ന വാ​ഹ​നം ത​ള്ളി ഉ​യ​ർ​ത്തി നേ​രെ​യാ​ക്കി. വാ​ഹ​നം ഉ​യ​ർ​ത്തി​യ ശേ​ഷം, റോ​ഡി​ലാ​കെ ചി​ത​റി​ക്കി​ട​ന്നി​രു​ന്ന പൈ​നാ​പ്പി​ളു​ക​ൾ ഓ​രോ​ന്നാ​യി പെ​റു​ക്കി​യെ​ടു​ത്ത് തി​രി​കെ വാ​ഹ​ന​ത്തി​ൽ അ​ടു​ക്കി​വെ​ക്കാ​നും നാ​ട്ടു​കാ​ർ മു​ന്നി​ട്ടി​റ​ങ്ങി. നാ​ട്ടു​കാ​രു​ടെ ഈ ​സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ വാ​ഹ​ന ഉ​ട​മ​യ്ക്ക് ഉ​ണ്ടാ​കു​മാ​യി​രു​ന്ന വ​ലി​യൊ​രു സാ​മ്പ​ത്തി​ക ന​ഷ്ട​വും ബു​ദ്ധി​മു​ട്ടും ഒ​ഴി​വാ​ക്കാ​ൻ സ​ഹാ​യി​ച്ചു.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ, അ​പ​ക​ട​സ​മ​യ​ത്ത് പ​ഴ​ങ്ങ​ൾ എ​ടു​ത്തു​കൊ​ണ്ടു​പോ​കു​ന്ന​തി​ന് പ​ക​രം സ​ഹാ​യ​ഹ​സ്ത​വു​മാ​യി എ​ത്തി​യ മ​ല​യാ​ളി​ക​ളു​ടെ പൗ​ര​ബോ​ധ​ത്തെ​യും കൂ​ട്ടാ​യ്മ​യെ​യും പ്ര​ശം​സി​ച്ച് നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി. അ​പ്ര​തീ​ക്ഷി​ത​മാ​യ ഒ​രു പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ അ​പ​രി​ചി​ത​ർ പോ​ലും എ​ത്ര വേ​ഗ​ത്തി​ലാ​ണ് ഒ​ന്നി​ച്ചു​നി​ൽ​ക്കു​ന്ന​ത് എ​ന്ന​തി​ന്റെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണി​തെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

Related posts

Leave a Comment