അ​ച്ഛ​ന്‍റെ അ​ന്ത്യ​ക​ർ​മ്മ​ങ്ങ​ൾ​ക്ക് എ​ത്താ​നാ​കാ​തെ മ​ക​ന്‍റെ ക​ണ്ണീ​ർ; സ്‌​പൈ​സ് ജെ​റ്റ് വി​മാ​നം വൈ​കി​യ​തോ​ടെ ജീ​വ​ന​ക്കാ​രോ​ട് പൊ​ട്ടി​ത്തെ​റി​ച്ച് യു​വാ​വ്

സ്‌​പൈ​സ് ജെ​റ്റ് വി​മാ​നം മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് അ​ച്ഛ​ന്‍റെ അ​ന്ത്യ​ക​ർ​മ്മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ നാ​ട്ടി​ലെ​ത്താ​നാ​കാ​തെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പൊ​ട്ടി​ക്ക​ര​ഞ്ഞു യാ​ചി​ക്കു​ന്ന യു​വാ​വി​ന്‍റെ വീ​ഡി​യോ നൊ​മ്പ​ര​മാ​കു​ന്നു. ഡ​ൽ​ഹി യൂ​ണി​വേ​ഴ്സി​റ്റി സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് യാ​ഷ് ദ​ബാ​സ് ആ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഈ ​ദ​യ​നീ​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്.

പ​ട്‌​ന​യി​ലേ​ക്കു​ള്ള സ്‌​പൈ​സ് ജെ​റ്റ് വി​മാ​ന​മാ​ണ് മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​കി​യ​ത്. വീ​ഡി​യോ​യി​ൽ, എ​യ​ർ​ലൈ​ൻ ജീ​വ​ന​ക്കാ​രോ​ട് യാ​ഷ് ദ​ബാ​സ് രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ക്കു​ന്ന​ത് കാ​ണാം. “ഗേ​റ്റ് ന​മ്പ​ർ 34-ൽ ​നി​ന്ന് പ​ട്‌​ന​യി​ലേ​ക്കു​ള്ള വി​മാ​നം പു​റ​പ്പെ​ടേ​ണ്ട സ​മ​യം ക​ഴി​ഞ്ഞി​ട്ടും ഇ​തു​വ​രെ ബോ​ർ​ഡിം​ഗ് പോ​ലും തു​ട​ങ്ങി​യി​ട്ടി​ല്ല” എ​ന്ന് ഫ്ലൈ​റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഡി​സ്പ്ലേ ചൂ​ണ്ടി​ക്കാ​ട്ടി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​തി​നി​ടെ, ഫോ​ണി​ലെ വീ​ഡി​യോ കാ​ണി​ച്ച് വി​തു​മ്പി​ക്കൊ​ണ്ട് യു​വാ​വ് ജീ​വ​ന​ക്കാ​രോ​ട് അ​പേ​ക്ഷി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു: “എ​ന്‍റെ അ​ച്ഛ​ൻ മ​രി​ച്ചു​പോ​യി, എ​ന്നെ എ​ങ്ങ​നെ​യെ​ങ്കി​ലും അ​വി​ടെ എ​ത്തി​ക്കൂ”.

ഇ​ത് ക​ണ്ടു​നി​ന്ന യാ​ഷ് ദ​ബാ​സ് ജീ​വ​ന​ക്കാ​രോ​ട് രോ​ഷാ​കു​ല​നാ​യി ചോ​ദി​ച്ചു: “ഒ​രു മ​ക​ന് ത​ന്‍റെ അ​ച്ഛ​ന്‍റെ അ​ന്ത്യ​ക​ർ​മ്മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. എ​ന്തി​നാ​ണ് നി​ങ്ങ​ൾ ഇ​ത്ര​യും വ​ലി​യ പാ​പം ഏ​റ്റെ​ടു​ക്കു​ന്ന​ത്? കൃ​ത്യ​സ​മ​യ​ത്ത് വി​മാ​നം സ​ർ​വീ​സ് ന​ട​ത്താ​ൻ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലെ​ങ്കി​ൽ പി​ന്നെ എ​ന്തി​നാ​ണ് ടി​ക്ക​റ്റ് ബു​ക്കിം​ഗ് സ്വീ​ക​രി​ക്കു​ന്ന​ത്?”.

“യാ​ത്ര​ക്കാ​രെ ഇ​ത്ര​യ​ധി​കം ദു​രി​ത​ത്തി​ലാ​ക്കി​യ​തി​ൽ നി​ങ്ങ​ൾ ല​ജ്ജി​ക്ക​ണം. അ​ച്ഛ​ന്‍റെ വി​യോ​ഗ​ത്തെ​ത്തു​ട​ർ​ന്ന് വീ​ട്ടി​ലെ​ത്താ​ൻ ശ്ര​മി​ക്കു​ന്ന ഒ​രു മ​ക​നെ​യാ​ണ് മ​ണി​ക്കൂ​റു​ക​ളോ​ളം വി​മാ​നം വൈ​കി​പ്പി​ച്ച് നി​ങ്ങ​ൾ വ​ല​ച്ച​ത്. ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കൂ, അ​ല്പ​മെ​ങ്കി​ലും സ​ഹാ​നു​ഭൂ​തി കാ​ണി​ക്കൂ,” എ​ന്ന് സ്‌​പൈ​സ് ജെ​റ്റി​നെ ടാ​ഗ് ചെ​യ്തു​കൊ​ണ്ട് യാ​ഷ് ദ​ബാ​സ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ കു​റി​ച്ചു.

ക​ടു​ത്ത സാ​മ്പ​ത്തി​ക-​പ്ര​വ​ർ​ത്ത​ന പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് സ്‌​പൈ​സ് ജെ​റ്റ് ഇ​പ്പോ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്. ഈ ​മാ​സം 19-ന് ​ഡ​ൽ​ഹി​യി​ൽ നി​ന്ന് മും​ബൈ​യി​ലേ​ക്ക് പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന സ്‌​പൈ​സ് ജെ​റ്റ് വി​മാ​നം മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​കി​യ ശേ​ഷം റ​ദ്ദാ​ക്കി​യ​ത് ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ലി​യ സം​ഘ​ർ​ഷ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു.

 

 

Related posts

Leave a Comment