തിരുവനന്തപുരം: അമ്പൂരിയില്‍ മകന് അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. അമ്പൂരി സ്വദേശി തോമസ് എബ്രഹാം (62) ആണ് മരിച്ചത്. മകന്റെ രണ്ടാം വിവാഹ വാര്‍ഷിക ആഘോഷത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണു വിവരം. തര്‍ക്കത്തിനിടെ മകൻ അച്ഛനെ കസേര ഉപയോഗിച്ച് അടിക്കുകയായിരുന്നു. മകന് ഷാനു തോമസി(38)നെ വെള്ളറട പോലീസ് കസ്റ്റഡിയിലെടുത്തു.
അടിയുടെ ആഘാതത്തില്‍ തോമസിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. സംഘർഷത്തിൽ ഷാനുവിന്റെ അമ്മാവൻ വർഗീസിനും വെട്ടേറ്റു. ഇയാൾ ചികിത്സയിലായിരുന്നു. മൃതദേഹം കാരക്കോണം മെഡ.് കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ വെള്ളറട പോലീസ് കേസെടുത്തു.
