ദ​ക്ഷി​ണേ​ന്ത്യ​ക്കാ​ർ ഭാ​ഗ്യം ന​ൽ​കു​ന്ന​വ​ർ; സോനം കപൂർ മനസ് തുറക്കുന്നു

ഇ​ന്ത്യ മു​ഴു​വ​ൻ ആ​രാ​ധ​ക​രു​ള്ള ബോ​ളി​വു​ഡ് താ​ര​മാ​ണ് സോ​നം ക​പൂ​ർ. അ​മ്മ​യാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് താ​രം ഇ​പ്പോ​ൾ.

വാ​യു ക​പൂ​ര്‍ അ​ഹൂ​ജ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന കു​ഞ്ഞി​ന്‍റെ ചി​ത്രം സോ​നം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​ച്ചി​രു​ന്നു.​താ​ര​ത്തി​ന്‍റെ ഗ​ര്‍​ഭ​കാ​ല ഫോ​ട്ടോ ഷൂ​ട്ട് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ത​രം​ഗ​മാ​യി​രു​ന്നു.

ത​ന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ ര​സ​ക​ര​മാ​യ അ​നു​ഭ​വ​ങ്ങ​ളെക്കുറി​ച്ച് തു​റ​ന്നു പ​റ​യാ​റു​ള്ള സോ​നം ഒ​രു അ​നു​ഭ​വ​ത്തെക്കുറി​ച്ച് ന​ടി പ​റ​ഞ്ഞ​ത് വീ​ണ്ടും ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ദ​ക്ഷി​ണേ​ന്ത്യ​ക്കാ​ര്‍ ത​നി​ക്ക് ഭാ​ഗ്യ​വാ​ന്മാ​രാ​ണെ​ന്ന് ക​രു​തു​ന്ന​താ​യി താ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

എ​ന്‍റെ സി​നി​മ​ക​ളു​ടെ വി​ജ​യം എ​ന്ന​ത് തെ​ന്നി​ന്ത്യ​ക്കാ​രാ​ണ്. കാ​ര​ണം എ​ന്‍റെ എ​ല്ലാ ചി​ത്ര​ത്തി​നു പി​ന്നി​ലും ഒ​രു തെ​ന്നി​ന്ത്യ​ക്കാ​ര​നു​ണ്ടാ​കും. തെ​ന്നി​ന്ത്യ​ക്കാര്‍ എ​നി​ക്ക് ഭാ​ഗ്യ​വാ​ന്മാ​ര്‍ ആ​ണെ​ന്ന് ഞാ​ന്‍ ക​രു​തു​ന്നു.

അ​വി​ടെ നി​ന്നു​ള്ള ആ​ളു​ക​ള്‍​ക്കൊ​പ്പം ജോ​ലി ചെ​യ്താ​ല്‍ അ​ത് എ​പ്പോ​ഴും വി​ജ​യ​ക​ര​മാ​കു​മെ​ന്ന് ആ​രോ എ​ന്നോ​ട് പ​റ​ഞ്ഞു- താ​രം വ്യ​ക്ത​മാ​ക്കി.നി​ങ്ങ​ള്‍​ക്ക് ശ​രി​ക്കും ഇ​തി​ല്‍ വി​ശ്വാ​സ​മു​ണ്ടോ എ​ന്ന് സു​ഹൃ​ത്തു​ക്ക​ളി​ല്‍ ഒ​രാ​ള്‍ ചോ​ദി​ച്ചു.

ന​മു​ക്കാ​ര്‍​ക്കും ഒ​ന്നും പ​റ​യാ​നാ​കി​ല്ല, വി​ധി എ​ന്ന​ത് എ​വി​ടെ​യും എ​ഴു​തി​വെ​ച്ചി​ട്ടു​ള്ള​ത് അ​ല്ല. ചി​ല​പ്പോ​ള്‍ അ​ത് ഭാ​ഗ്യ​മാ​കാം മ​റ്റു ചി​ല​പ്പോ കെ​ട്ട ഭാ​ഗ്യ​വും. അ​ത് ക​രു​തി പ​രി​ശ്ര​മി​ക്കാ​തി​രി​ക്ക​രു​ത്.

പ​രി​ശ്ര​മം തു​ട​ര്‍​ന്നു കൊ​ണ്ടി​രി​ക്കു​ക നി​ങ്ങ​ളെ തേ​ടി വി​ജ​യം വ​രു​മെ​ന്നും ന​ടി കൂ​ട്ടി​ച്ചേ​ർ​ത്തു.നീ​ണ്ട നാ​ള​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷ​മാ​ണ് 2018-ൽ ​വ്യ​വ​സാ​യി​യാ​യ ആ​ന​ന്ദ് അ​ഹൂ​ജ​യെ സോ​നം ക​പൂ​ര്‍ വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്.

ഓ​ഗ​സ്റ്റ് 20 നാ​ണ് സോ​നം ക​പൂ​റിന്‍റെ​യും ആ​ന​ന്ദ് അ​ഹൂ​ജ​യു​ടെ​യും കു​ഞ്ഞ് ജ​നി​ച്ച​ത്. 2021 മാ​ര്‍​ച്ചി​ലാ​ണ് ന​ടി താ​ൻ ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് മാ​ധ്യ​മ​ങ്ങ​ളോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

Related posts

Leave a Comment