സോണിയ ഗാന്ധിയും സ്മൃതി ഇറാനിയും ഇന്ന് നാമനിർദേശ പത്രിക നൽകും; റായ്ബറേലിയിലെ റോഡ്ഷോയിൽ പ്രിയങ്കയെത്തും; സ്മൃതിയുടെ റോഡ്ഷോ രാഹുലിനുള്ള മറുപടി

നിയാസ് മുസ്തഫ


ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ​ഇ​ന്നു ന​ട​ക്കു​ന്ന​ത് ര​ണ്ട് വി​ഐ​പി റോ​ഡ് ഷോ​ക​ൾ. ഒ​ന്ന് റാ​യ്ബ​റേ​ലി​യി​ൽ ​ആ​ണെ​ങ്കി​ൽ മ​റ്റൊ​ന്ന് അ​മേ​ഠിയി​ൽ.റാ​യ്ബ​റേ​ലി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലേ​ക്ക് ഇ​ന്ന് യു​പി​എ മു​ൻ അ​ധ്യ​ക്ഷ​ സോ​ണി​യ ഗാ​ന്ധി നാ​മനി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കും. അ​മേ​ഠിയി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ എ​തി​രാ​ളി​യാ​യ ബി​ജെ​പി നേ​താ​വും കേ​ന്ദ്ര​മ​ന്ത്രിയു​മാ​യ സ്മൃ​തി ഇ​റാ​നി​യും നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കും. മേ​യ് ആ​റി​നാ​ണ് റാ​യ്ബ​റേ​ലി​യി​ലും അ​മേ​ഠിയി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

ഇ​ത് അ​ഞ്ചാം ത​വ​ണ​യാ​ണ് റാ​യ്ബ​റേ​ലി​യി​ൽ​നി​ന്ന് സോ​ണി​യ​ ഗാ​ന്ധി ജ​ന​വി​ധി തേ​ടു​ന്ന​ത്. നാ​മ​നി​ർ​ദേ​ശ​ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​മു​ന്പ് റാ​യ്ബ​റേ​ലി​യി​ൽ റോ​ഡ് ഷോ ​ന​ട​ക്കും. സോ​ണി​യ ഗാ​ന്ധി​യോ​ടൊ​പ്പം പ്രി​യ​ങ്കാ ഗാ​ന്ധി​യും ഭ​ർ​ത്താ​വ് റോ​ബ​ർ​ട്ട് വ​ദ്ര​യും റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

അ​ടു​ത്തി​ടെ കോ​ണ്‍​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന ദി​നേ​ശ് പ്ര​താ​പ് സിം​ഗാ​ണ് സോ​ണി​യ ഗാ​ന്ധി​യു​ടെ എ​തി​രാ​ളി. സ​ഖ്യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​കാ​തെ കോ​ണ്‍​ഗ്ര​സ് ത​നി​ച്ചാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, സ​ഖ്യ​മാ​യി മ​ത്സ​രി​ക്കു​ന്ന എ​സ്പി- ബി​എ​സ്പി സ​ഖ്യം സോ​ണി​യ ഗാ​ന്ധി​ക്കും രാ​ഹു​ൽ ഗാ​ന്ധി​ക്കും എ​തി​രെ റാ​യ്ബ​റേ​ലി, അ​മേ​ഠി മ​ണ്ഡ​ല​ങ്ങ​ളി​ൽ സ്ഥാ​നാർ​ഥിക​ളെ നി​ർ​ത്തി​യി​ട്ടി​ല്ല.

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​യും സോ​ണി​യ ഗാ​ന്ധി​യു​ടെ​യും വി​ജ​യം ഉ​റ​പ്പി​ക്കാ​നാ​ണ് എ​സ്പി-​ബി​എ​സ്പി സ​ഖ്യം അ​മേ​ഠിയി​ലും റാ​യ്ബ​റേ​ലി​യി​ലും സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്താ​ത്ത​ത്. സ്മൃ​തി ഇ​റാ​നി അ​മേ​ഠി മ​ണ്ഡ​ല​ത്തി​ലേ​ക്ക് ഇ​ന്ന് നാ​മ​നി​ർ​ദേ​പ​ത്രി​ക സ​മ​ർ​പ്പി​ക്കും. യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് നാ​മനി​ർ​ദേശ​ പ​ത്രി​ക സ​മ​ർ​പ്പ​ണ​ത്തി​നാ​യെ​ത്തു​ന്ന സ്മൃ​തി ഇ​റാ​നി​യെ അ​നു​ഗ​മി​ക്കും. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​തി​നു മു​ന്പ് സ്മൃ​തി ഇ​റാ​നി​യും യോ​ഗി ആ​ദി​ത്യ​നാ​ഥും റോ​ഡ് ഷോ ​ന​ട​ത്തും.

ഏ​പ്രി​ൽ 17നാ​യി​രു​ന്നു സ്മൃ​തി ഇ​റാ​നി നാ​മ​നി​ർ​ദേ​ശ പത്രിക സ​മ​ർ​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. പ​ക്ഷേ അ​ന്ന് മ​ഹാ​വീ​ർ ജ​യ​ന്തി​യു​ടെ അ​വ​ധി ദി​വ​സ​മാ​യ​തി​നാ​ൽ ഇ​ന്ന​ത്തേ​ക്ക് പത്രികാ സമർ പ്പണം മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​ഹു​ൽ​ഗാ​ന്ധി അ​മേഠിയി​ൽ നാ​മ​നി​ർ​ദേ​ശി​ക പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​രു​ന്നു. പത്രിക സമർപ്പിക്കുന്നതിന് മുന്പ് റോ​ഡ്ഷോ​യും ന​ട​ത്തി. പ്രി​യ​ങ്കാ ഗാ​ന്ധി​യും റോ​ബ​ർ​ട്ട് വ​ദ്ര​യും ഇ​വ​രു​ടെ മ​ക്ക​ളായ റെയ്ഹാൻ, മിരായ എന്നിവരും റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ത്തിരുന്നു.

Related posts