സ്പെഷൽ ട്രെയിനുകൾ ഇല്ല, മലയാളികൾ ദുരിതത്തിലാകും


കോ​ട്ട​യം: ബം​ഗ​ളൂരു, ചെ​ന്നൈ, ഹൈ​ദ​രാ​ബാ​ദ് തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ണ​ത്തി​ന് വീ​ട്ടി​ലെ​ത്താ​ൻ മ​ല​യാ​ളി​ക​ൾ ദു​രി​ത​പ്പെ​ടും. നി​ല​വി​ൽ ഡ​ൽ​ഹി, കോ​ർ​ബ തു​ട​ങ്ങി ഏ​താ​നും കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളാ​ണ് കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ത്.

ക​ണ്ണൂ​ർ-​തി​രു​വ​ന​ന്ത​പു​രം ജ​ൻ​ശ​താ​ബ്ദി, തി​രു​വ​ന​ന്ത​പു​രം-​കോ​ച്ചി വേ​ണാ​ട് ട്രെ​യി​നു​ക​ൾ മാ​ത്ര​മാ​ണ് പ്ര​ത്യേ​ക​മാ​യി ഓ​ടു​ന്ന​ത്. മം​ഗ​ലാ​പു​ര​ത്തു നി​ന്നു ബ​സി​ൽ ക​ണ്ണൂ​രി​ലെ​ത്തി​യാ​ൽ​ത​ന്നെ ജ​ൻ​ശ​താ​ബ്ദി​യി​ൽ ഓ​ണ​ത്തി​ന് സീ​റ്റ് ല​ഭി​ക്കു​ക എ​ളു​പ്പ​മ​ല്ല.

നാ​ട്ടി​ലെ​ത്തു​ന്ന​വ​ർ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യേ​ണ്ടി​വ​രു​മെ​ന്ന​താ​ണ് മ​റ്റൊ​രു പ​രി​മി​തി.ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഏ​റെ​പ്പേ​ർ​ക്കും മ​ട​ക്ക​യാ​ത്ര​യും ദു​രി​ത​പൂ​ർ​ണ​മാ​കും. കോ​വി​ഡ് മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി നി​ല​വി​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ ഓ​ടി​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്.

Related posts

Leave a Comment