ആ നിലവിളി ശബ്ദമിട്ട് വന്നാൽ ആരും പിടിക്കില്ല..!  മ​ട​ക്കാം​പൊ​യി​ലി​ൽ നിന്നും കണ്ടെത്തിയത് വൻ സ്ഫോടക ശേഖരം;  സ്ഫോ​ട​ക വ​സ്തു​ക്ക​ൾ എ​ത്തു​ന്ന​ത് ആം​ബു​ല​ൻ​സി​ൽ; ഇടനിലക്കാരൻ സെബാസ്റ്റ്യനുവേണ്ടി പോലീസ് അന്വേഷണം  ആരംഭിച്ചു

ത​ളി​പ്പ​റ​മ്പ്: മ​ട​ക്കാം​പൊ​യി​ലി​ലെ അ​ന​ധി​കൃ​ത​ക്വാ​റി​യി​ല്‍ നി​ന്നും സ​മീ​പ​ത്തെ വീ​ട്ടി​ല്‍ നി​ന്നും വ​ന്‍ സ്ഫോ​ട​ക​വ​സ്തു​ശേ​ഖ​രം പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ സ്‌​ഫോ​ട​ക​വ​സ്തു എ​ത്തി​ച്ചു ന​ല്‍​കു​ന്ന ഏ​ജ​ന്‍റ് കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി സെ​ബാ​സ്റ്റി​നു വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യി ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി കെ.​വി. വേ​ണു​ഗോ​പാ​ല്‍ അ​റി​യി​ച്ചു. അ​ന​ധി​കൃ​ത​മാ​യി സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ള്‍ എ​ത്തി​ച്ചു ന​ല്‍​കു​ന്ന​തി​ന് ക​ര്‍​ണാ​ട​ക ര​ജി​സ്‌​ട്രേ​ഷ​നു​ള്ള ആം​ബു​ല​ന്‍​സ് വാ​ഹ​നം ഉ​പ​യോ​ഗി​ച്ച​താ​യും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

രാ​ത്രി പ​ന്ത്ര​ണ്ടി​ന് ശേ​ഷം അ​തീ​വ​ര​ഹ​സ്യ​മാ​യാ​ണ് സ്‌​ഫോ​ട​ക​വ​സ്തു​ക​ട​ത്ത് ന​ട​ത്തു​ന്ന​ത്. ക​ണ്ണൂ​ര്‍- കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലെ അ​നു​മ​തി​യു​ള്ള​തും ഇ​ല്ലാ​ത്ത​തു​മാ​യ ക്വാ​റി​ക​ളി​ലേ​ക്ക് ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നും ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും ര​ഹ​സ്യ​മാ​യി സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ള്‍ എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന​ത് സെ​ബാ​സ്റ്റ്യ​നാ​ണെ​ന്ന് തെ​ളി​ഞ്ഞി​ട്ടു​ണ്ട്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നും ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച​ത്. നാ​ലു​പ്ര​തി​ക​ളേ​യും ഇ​ന്ന് പ​യ്യ​ന്നൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

പെ​രി​ങ്ങോം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മ​ട​ക്കാം​പൊ​യി​ല്‍ പ്ര​ദേ​ശ​ത്താ​യി​രു​ന്നു ഇ​ന്ന​ലെ റെ​യ്ഡ് ന​ട​ത്തി​യ​ത്. ഇ​വി​ടെ നി​ന്നും മൂ​ന്നൂ​റ് കി​ലോ​യി​ല​ധി​കം സ്ഫോ​ട​ക​വ​സ്തു​ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്തു. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​ത​നു​സ​രി​ച്ച് ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി കെ.​വി.​വേ​ണു​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്പെ​ഷ്ല്‍ സ്‌​ക്വാ​ഡി​ല്‍​പെ​ട്ട സു​രേ​ഷ് ക​ക്ക​റ, കെ.​പ്രി​യേ​ഷ്, ഷ​റ​ഫു​ദ്ദീ​ന്‍ എ​ന്നി​വ​രും കെ​എ​പി​യി​ലെ ഉ​നൈ​സും ഉ​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 11 മു​ത​ല്‍ രാ​ത്രി​വ​രെ ന​ട​ത്തി​യ റെ​യ്ഡി​ല്‍ ഇ​വ പി​ടി​ച്ചെ​ടു​ത്ത​ത്.

പെ​രി​ങ്ങോം കെ.​പി. ന​ഗ​റി​ലെ മ​ധു​മ​ന്ദി​ര​ത്തി​ല്‍ കെ.​വ​സു​ന്ധ​ര​ന്‍ (55), കു​പ്പോ​ളി​ലെ സി.​എ​ച്ച്. സു​നി​ല്‍(30), കോ​ട​ന്നൂ​രി​ലെ എ​സ്. സു​ജി​ത്ത് മോ​ൻ (32), എ​സ്.​സു​ധീ​ഷ് (30) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ​സു​ന്ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന ക്വാ​റി​യി​ല്‍ നി​ന്നും 50 കി​ലോ സ്ഫോ​ട​ക​വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്തു. കു​ന്ന​ത്ത് ഗോ​വി​ന്ദ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​സു​ന്ധ​ര​ന്‍റെ മ​ട​ക്കാം​പൊ​യി​ലി​ലു​ള്ള വീ​ട്ടി​ല്‍ നി​ന്നാ​ണ് 21 പെ​ട്ടി​ക​ളി​ലാ​യി സൂ​ക്ഷി​ച്ച സ്ഫോ​ട​ക​വ​സ്തു​ക്ക​ളും ജ​ലാ​റ്റി​ന്‍ സ്റ്റി​ക്കു​ക​ളും ഡി​റ്റ​ണേ​റ്റ​റു​ക​ളും പി​ടി​ച്ച​ത്.

ഓ​രോ പെ​ട്ടി​യി​ലും 25 കി​ലോ​ഗ്രാം വീ​തം സ്ഫോ​ട​ക​ശേ​ഖ​ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. 4500 ജ​ലാ​റ്റി ന്‍​സ്റ്റി​ക്കു​ക​ളാ​ണ് ശേ​ഖ​ര​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ചെ​റി​യ​തോ​തി​ല്‍ ക​രി​ങ്ക​ല്‍ ഖ​ന​നം ന​ട​ത്താ​നു​ള്ള അ​നു​മ​തി​മാ​ത്ര​മേ ഇ​വ​ര്‍​ക്ക് ഉ​ള്ളൂ​വെ​ങ്കി​ലും പ്ര​തി​ദി​നം മു​ന്നൂ​റ് ലോ​ഡ് ക്വാ​റി ഉ​ല്പ​ന്ന​ങ്ങ​ളാ​ണ് ഇ​വി​ടെ നി​ന്നും ക​ട​ത്തി​യി​രു​ന്ന​ത്.

അ​ടു​ത്ത​കാ​ല​ത്താ​യി വ​സു​ന്ധ​ര​ന്‍ മൂ​ന്ന​ര​കോ​ടി മു​ത​ല്‍​മു​ട​ക്കി ക​രി​ങ്ക​ല്‍ ഖ​ന​നം ന​ട​ത്തു​ന്ന​തി​ന് പു​തി​യ സ്ഥ​ലം വാ​ങ്ങി​യ​താ​യും ഇ​വി​ടെ ഖ​ന​നം ന​ട​ത്തു​ന്ന​തി​ന് ക​രി​ങ്ക​ല്ലു​ക​ള്‍ പൊ​ട്ടി​ക്കു​ന്ന​തി​നാ​ണ് വ​ലി​യ അ​ള​വി​ല്‍ ഇ​വി​ടെ സ്ഫോ​ട​ക​വ​സ്തു​ശേ​ഖ​രി​ച്ച​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ള്‍​ക്കെ​തി​രെ ര​ണ്ട് കേ​സു​ക​ളാ​ണ് പോ​ലീ​സ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ക്സ്പ്ലോ​സീ​വ് ആ​ക്ട് പ്ര​കാ​ര​വും കേ​സെ​ടു​ത്തു. ‌

Related posts