ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെകു​റി​ച്ച് പ​ഠി​ക്കാ​ൻ  ശ്രീ​ല​ങ്ക​ൻ കാ​ബി​ന​റ്റ് മ​ന്ത്രി​യും സം​ഘ​വും ചേ​ല​ക്ക​രയിൽ

തി​രു​വി​ല്വാ​മ​ല: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെകു​റി​ച്ച് പ​ഠി​ക്കാ​ൻ ശ്രീ​ല​ങ്ക​ൻ കാ​ബി​ന​റ്റ് മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​തി​നാ​റം​ഗ പ്ര​തി​നി​ധി​സം​ഘം ചേ​ല​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തും പ്ര​സി​ദ്ധ കൈ​ത്ത​റി നെ​യ്ത്ത് കേ​ന്ദ്ര​മാ​യ കുത്താ​ന്പു​ള്ളി​യും സ​ന്ദ​ർ​ശി​ച്ചു. തൃ​ശൂ​രി​ലെ കി​ല​യും ശ്രീ​ല​ങ്ക​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​യ എ​ൻ​ഐ​എ​ൽ​ജി​യു​മാ​യു​ള്ള ധാ​ര​ണ​പ്ര​കാ​ര​മാ​ണ് പ്ര​തി​നി​ധി​ക​ൾ ചേ​ല​ക്ക​ര​യി​ലെ​ത്തി​യ​ത്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ത്തെ സ്വീ​ക​രി​ച്ചു. കാ​ബി​ന​റ്റ് മ​ന്ത്രി ച​ന്ദ്രാ​ണി ഖ​ണ്ഡാ​ര​യും മൂ​ന്നു സ​ഹ​മ​ന്ത്രി​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ക്കം പ​തി​നാ​റം​ഗ സം​ഘ​മാ​ണ് എ​ത്തി​യി​ട്ടു​ള്ള​ത്. ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്തും അ​ങ്ക​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ​യും സ​ന്ദ​ർ​ശി​ച്ച​ശേ​ഷം ജൂ​ണ്‍ ര​ണ്ടി​ന് മ​ട​ങ്ങും.

പ്ര​സി​ദ്ധ കൈ​ത്ത​റി നെ​യ്ത്ത് കേ​ന്ദ്ര​മാ​യ കൂ​ത്താ​ന്പു​ള്ളി​യി​ലെ​ത്തി​യ ശ്രീ​ല​ങ്ക​ൻ പ്ര​തി​നി​ധി​സം​ഘം നെ​യ്ത്ത് സ​ഹ​ക​ര​ണ സം​ഘ​വും നെ​യ്ത്ത് ശാ​ല​യും സ​ന്ദ​ർ​ശി​ച്ചു.

Related posts