പ​റ​യാ​ൻ പ​റ്റാ​ത്ത​ത്ര വേ​ദ​ന; എ​ന്‍റെ സി​നി​മാ ജീ​വി​ത​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ​യെ​ല്ലാം ത​ന്ന ശ്രീ​നി​യേ​ട്ട​നെ മ​റ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഉ​ർ​വ​ശി

കൊ​ച്ചി: ഈ ​വി​ട​വാ​ങ്ങ​ൽ ഒ​ട്ടും പ്ര​തീ​ക്ഷി​ച്ചി​ല്ലെ​ന്ന് ന​ടി ഉ​ര്‍​വ​ശി. ഏ​റ്റ​വും അ​ധി​കം സ്നേ​ഹി​ക്കു​ക​യും ബ​ഹു​മാ​നി​ക്കു​ക​യും ചെ​യ്യു​ന്ന വ്യ​ക്തി​യാ​ണ് ശ്രീ​നി​വാ​സ​ൻ. മ​ര​ണ​വാ​ര്‍​ത്ത അ​റി​ഞ്ഞ​പ്പോ​ള്‍ എ​ന്താ​ണ് പ​റ​യേ​ണ്ട​തെ​ന്ന് അ​റി​യാ​ത്ത അ​ത്ര​യും വേ​ദ​ന​യാ​ണ് ഉണ്ടയതെന്ന് ഉർവശി.

ശ്രീ​നി​യേ​ട്ട​ന്‍റെ കു​റെ സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. എ​പ്പോ​ഴും ഞാ​ൻ ന​ന്നാ​യി​രി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​രു​ന്ന വ്യ​ക്തി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​തു​പോ​ലെ ശ്രീ​നി​യേ​ട്ട​ന് ആ​രോ​ഗ്യ​ത്തോ​ടെ ദീ​ര്‍​ഘാ​യ​സോ​ടെ ഇ​രി​ക്ക​ണ​മെ​ന്ന് അ​ങ്ങേ​യ​റ്റം ആ​ഗ്ര​ഹി​ച്ചി​രു​ന്നു.

ഈ ​വി​ട​വാ​ങ്ങ​ൽ ഒ​ട്ടും പ്ര​തീ​ക്ഷി​ച്ചി​ല്ല. ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ മ​ല​യാ​ള സി​നി​മ​ക്ക് സ​മ്മാ​നി​ച്ച പ്ര​തി​ഭ​യാ​ണ് ശ്രീ​നി​വാ​സ​ൻ. വ​ലി​യൊ​രു ക​ലാ​കാ​ര​നാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഓ​ര്‍​ക്കാ​ൻ ഒ​രു​പാ​ട് ക​ഥ​ക​ളും ക​ഥാ​പാ​ത്ര​ങ്ങ​ളും സ​മ്മാ​നി​ച്ചു. എ​ന്‍റെ സി​നി​മാ ജീ​വി​ത​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ​ല്ലാം അ​ദ്ദേ​ഹം സ​മ്മാ​നി​ച്ച​താ​ണെ​ന്നും ഒ​രി​ക്ക​ലും അ​ദ്ദേ​ഹ​ത്തെ മ​റ​ക്കാ​നാ​കി​ല്ലെ​ന്നും ഉ​ര്‍​വ​ശി അ​നു​സ്മ​രി​ച്ചു.

Related posts

Leave a Comment