അച്ഛന്റെ സ്ഥാനത്തു ഞാന്‍ കണ്ട മനുഷ്യനായിരുന്നു അയാള്‍, എനിക്ക് അയാളെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല, അയാള്‍ മോശമായ ആംഗ്യം കാണിച്ചു, എഴുത്തുകാരി ശ്രുതി നമ്പൂതിരിക്ക് പറയാനുള്ളത്

എഴുത്തുകാരിയും സംവിധായികയുമായ ശ്രുതി നമ്പൂതിരി നടത്തിയ ഒരു വെളിപ്പെടുത്തലാണ് സിനിമ ലോകത്ത് ഇപ്പോള്‍ നിറഞ്ഞു നില്ക്കുന്നത്. ഒരു സംവിധായകനില്‍ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് ശ്രുതി തുറന്നുപറഞ്ഞത് ഒരു ചാനല്‍ അഭിമുഖത്തിലാണ്. അഞ്ജലി മേനോന്റെ പുതിയ ചിത്രമായ കൂടെയില്‍ ഒരു ഗാനം രചിച്ചിരിക്കുന്നത് ശ്രുതിയാണ്.

ശ്രുതി പറയുന്നതിങ്ങനെ- ഞാന്‍ അന്ന് ചെറുപ്പമായിരുന്നു. 24-25 വയസ് പ്രായമുള്ള കാലഘട്ടം. ആ സമയത്തൊക്കെ നമ്മള്‍ ഗുരുസ്ഥാനീയരായി കണ്ടവര്‍, അച്ഛന്റെ സ്ഥാനത്തു കണ്ടയാളുകള്‍ അവരില്‍ നിന്നൊക്കെയാണ് ഇത്തരത്തില്‍ മോശം അനുഭവങ്ങള്‍ ഉണ്ടാകുന്നത്.

അത്രയും പ്രായമുള്ളയാളുകളില്‍ നിന്നൊക്കെ.. ഞെട്ടുന്ന അനുഭവങ്ങള്‍ തന്നെയാണ്. എനിക്കിപ്പോഴും ഓര്‍മയുണ്ട്. ഒരു ഫിലിംമേക്കറുടെ അടുത്തു നിന്ന് എനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ട് രാത്രി മുഴുവന്‍ കിടന്നു കരഞ്ഞു, ആരോടും പറയാനും പറ്റില്ല.

ഒരാള്‍ എന്നോടു മോശമായി പെരുമാറി. എനിക്ക് അയാളെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അയാള്‍ മോശമായ ആംഗ്യം കാണിച്ചു. എത്ര ചെറിയ ജെസ്റ്ററാണെങ്കിലും അതു വേദനിപ്പിക്കുന്നതാണ്. സെക്ഷ്വലി നമ്മളെ മുറിവേല്‍പിക്കുന്ന രീതിയിലുള്ള പെരുമാറ്റം.

പറഞ്ഞിട്ടു കാര്യമില്ല എന്താ ചെയ്യുക. ഇതിപ്പോള്‍ സിനിമയില്‍ മാത്രമൊന്നുമല്ല. മറ്റു പലയിടങ്ങിലും ഇതൊക്കെ ഉണ്ടാകുന്നുണ്ട്. പക്ഷേ സിനിമയില്‍ ഇത് ഇത്തിരി കൂടുതലാണ്. എന്റെ അനുഭവം വച്ച് സിനിമയില്‍ ഇങ്ങനെയുള്ള ചൂഷണം കൂടുതലാണ്. ഇപ്പോള്‍ അതു കുറഞ്ഞിട്ടുണ്ട്- ശ്രുതി പറയുന്നു.

Related posts