പയ്യന്നൂര്‍: സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാന്‍ പോയ വിരോധത്തിന് ഭര്‍ത്താവും മറ്റും ചേര്‍ന്ന് മര്‍ദിച്ചതായുള്ള ഭാര്യയുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.
മാടായി വാടിക്കലിലെ ജെഷ്മ ജെറോള്‍ഡിന്റെ (35) പരാതിയിലാണ് ഭര്‍ത്താവ് മനേഷ്, സുനില്‍കുമാര്‍, ഷഹീദ് എന്നിവര്‍ക്കെതിരെ കേസെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9.30നും 10.30നും ഇടയിൽ പയ്യന്നൂര്‍ കേളോത്ത് ഷവര്‍മ റസ്റ്റോറന്റിന് സമീപമാണ് പരാതിക്കാസ്പദമായ സംഭവം.
ഭര്‍ത്താവുള്‍പ്പെടെയുള്ള പ്രതികള്‍ തടഞ്ഞുനിര്‍ത്തി അടിക്കുകയും ചീത്ത വിളിക്കുകയും ചെയ്തുവെന്നാണ് പരാതി. ഭര്‍ത്താവറിയാതെ സുഹൃത്തിനൊപ്പം പയ്യന്നൂരില്‍ ഭക്ഷണം കഴിക്കാന്‍ പോയതാണ് കാരണമെന്നും പരാതിയിലുണ്ട്.
