സൂക്ഷിച്ചാൽ ദുഖിക്കേണ്ട ! പാരാസെയിലിങ്ങിനിടെ കയർ പൊട്ടി യുവതി കടലിലേക്ക് വീണ സംഭവം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി

ഗോ​വ​യി​ലെ ബാ​ഗ ബീ​ച്ചി​ൽ പാ​രാ​സെ​യി​ലി​ങ്ങി​നി​ടെ ക​യ​ർ പൊ​ട്ടി വി​നോ​ദ​സ​ഞ്ചാ​രി ക​ട​ലി​ൽ വീ​ണ സം​ഭ​വം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. സു​സ്മി​ത ഗൗ​ര​വ് എ​ന്ന വി​നോ​ദ​സ​ഞ്ചാ​രി​യാ​ണ് ത​നി​ക്കു​ണ്ടാ​യ ഈ ​ഭ​യാ​ന​ക​മാ​യ അ​നു​ഭ​വം ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്.

പാ​രാ​സെ​യി​ലി​ങ്ങി​നി​ടെ ബോ​ട്ടു​മാ​യി ബ​ന്ധി​പ്പി​ച്ചി​രു​ന്ന കേ​ബി​ൾ പെ​ട്ടെ​ന്ന് പൊ​ട്ടു​ക​യും ക​ട​ലി​ലേ​ക്ക് വീ​ഴു​ക​യും ചെ​യ്ത​താ​ണ് ഈ ​അ​പ​ക​ടം സം​ഭ​വി​ക്കാ​നു​ള്ള കാ​ര​ണ​മെ​ന്ന് ‌‌സു​സ്മി​ത വ്യ​ക്ത​മാ​ക്കു​ന്നു.

ക​ട​ലി​ൽ വീ​ണ സ​മ​യ​ത്ത് പാ​രാ​സെ​യി​ലി​ന്‍റെ ക​യ​ർ ത​ന്‍റെ ക​ഴു​ത്തി​ൽ മു​റു​കി​യെ​ന്നും, ശ്വാ​സം മു​ട്ടു​ന്ന അ​വ​സ്ഥ ഉ​ണ്ടാ​യെ​ന്നും അ​വ​ർ വെ​ളി​പ്പെ​ടു​ത്തി. ഭാ​ഗ്യ​വ​ശാ​ൽ ലൈ​ഫ് ജാ​ക്ക​റ്റ് ധ​രി​ച്ചി​രു​ന്ന​തി​നാ​ലും ബോ​ട്ടി​ലെ ജീ​വ​ന​ക്കാ​ർ ഉ​ട​ൻ ത​ന്നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തി​നാ​ലും വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പ​ക​ർ​ത്തി​യ ഈ ​അ​പ​ക​ട​ത്തി​ന്‍റെ വീ​ഡി​യോ ഇ​പ്പോ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ തോ​തി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

സാ​ഹ​സി​ക വി​നോ​ദ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​ന് മു​ൻ​പ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് സു​സ്മി​ത ത​ന്‍റെ പോ​സ്റ്റി​ലൂ​ടെ ഓ​ർ​മ്മി​പ്പി​ച്ചു. ഈ ​സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ഗോ​വ ടൂ​റി​സം വ​കു​പ്പ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ സ​മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ഈ ​വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment