വീണ്ടും നരനായാട്ട്! നാ​ല് പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളെ തെ​രു​വു​നാ​യ ക​ടി​ച്ചു​കീ​റി; തീരദേശത്ത് പ്രതിഷേധം; പരിഹാരം ഉണ്ടാക്കാമെന്ന് അധികൃതർ

വി​ഴി​ഞ്ഞം: നാലു കുട്ടികൾ ഉൾപ്പെടെ ആറുപേരെ തെ​രു​വ് നാ​യ്ക്ക​ൾ കടിച്ചു കീറിയ സംഭവത്തിൽ വി​ഴി​ഞ്ഞം ക​ട​യ്ക്കു​ള​ത്ത് പ്രതിഷേധം. മ​ത്സ്യ​ത്തൊ ഴി ​ലാ ളി ​ക ൾ ​തി​ങ്ങി​പ്പാ​ർ​ക്കു​ന്ന മേ​ഖ​ല​ ഭീ​തി​യു​ടെ നി​ഴ​ലി​ലാ​യി.​മീ​ൻ പി​ടി​ത്തം പോ​ലും ഉ​പേ​ക്ഷി​ച്ച് പ​ല​രും ഇ​ന്ന​ലെ രാ​ത്രി പു​റ​ത്തി​റ​ങ്ങി​യി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​
നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ ര​ണ്ട് പേ​ർ ഒ​ഴി​കെ എ​ല്ലാ​വ​രും ചി​കി​ത്സ ക​ഴി​ഞ്ഞ് വീ​ട്ടി​ൽ എ​ത്തി​യ​താ​യി വാ​ർ​ഡ് കൗ​ൺ​സി​ല​ർ അ​റി​യി​ച്ചു.

ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ഇ​ന്ന് മു​ത​ൽ വന്ധ്യം ക​ര​ണ​ത്തി​നാ​യി പ​ട്ടി​ക​ളെ പി​ടി​കൂ​ടി​ത്തു​ട​ങ്ങും. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മെ​ത്തി​യ പ​ട്ടി​പി​ടി​ത്ത​ക്കാ​ർ കു​റ​ച്ച് എ​ണ്ണ​ത്തെ പി​ടി​കൂ​ടി​യെ​ങ്കി​ലും രാ​ത്രി​യോ​ടെ നി​ർ​ത്തി​വ​ച്ച് മ​ട​ങ്ങി​യ​തും പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. ജ​ന​പ്ര​തി​നി​ധി​ക​ൾ ഇ​ട​പെ​ട്ട് ഇ​ന്നോ​ടെ പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യ​തോ​ടെ​യാ​ണ് ജ​നം ശാ​ന്ത​മാ​യ​ത്.

നേ​ര​ത്തെ​യും മേ​ഖ​ല​യി​ൽ പ​ട്ടി​ക​ൾ ആ​ൾ​ക്കാ​രെ ക​ടി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ത്ര​യും കൂ​ട്ട​മാ​യ ആ​ക്ര​മ​ണ​മാ​ണ് ഒ​രു പ്ര​ദേ​ശ​ത്തെ പേ​ടി​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ​ത്.​ മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് പു​ല്ലു​വി​ള​ക്ക​ട​പ്പു​റ​ത്ത് നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ് ര​ണ്ട് പേ​ർ മ​രി​ച്ചിരുന്നു.

ഇന്നലെ ഭ​ക്ഷ​ണം ക​ഴി​ച്ചു കൊ​ണ്ടി​രു​ന്ന ഒ​ന്ന​ര വ​യ​സു​കാ​ര​നെ വീ​ടി​നു​ള്ളി​ൽ ക​യ​റി തെരുവ് നായ ക​ടി​ച്ചു കീ​റി. റോഡിലൂടെ ന​ട​ന്നു പോ​യ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റു​പേ​രെ ഒ​റ്റ ദി​വ​സം ക​ടി​ച്ച് നാ​യ ജ​ന​ത്തെ ഭീ​തി​യി​ലാ​ഴ്ത്തി . ക​ട​യ്കു​ളം കോ​ള​നി​യി​ൽ അ​നി​ത​യു​ടെ മ​ക​ൻ ജു​വാ​ൻ (ഒ​ന്ന​ര), സ​മീ​പ​വാ​സി​ക​ളാ​യ പ​നി​യ​ടി മ​യു​ടെ​യും റി​ജി​യു​ടെ​യും മ​ക​ൾ റി​മി (അ​ഞ്ച്), റാ​ണി (34), ഷൈ​ജ​യു​ടെ​യും ബെ​ന്നി​യു​ടെ​യും മ​ക​ൻ ഡെ​ൻ​സി​യാ​ഗോ (അ​ഞ്ച്) , വി​ൻ​സെ​ന്‍റ് (35) മ​ക​ൻ ജീ​വ​ൻ (നാ​ല്) എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ വീ​ടി​നു​ള്ളി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ചു കൊ​ണ്ടി​രു​ന്ന ജു​വാ​നെ പാ​ഞ്ഞെ​ത്തി​യ തെ​രു​വു നാ​യ ക​ടി​ച്ചു കു​ട​യു​ക​യാ​യി​രു​ന്നു. ഹാ​ളി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് അ​മ്മ അ​ടു​ക്ക​ള​യി​ൽ നി​ന്ന് ഓ​ടി​യെ​ത്തു​ന്പോ​ൾ നാ​യ കു​ഞ്ഞി​നെ ക​ടി​ച്ചു​കീ​റു​ക​യാ​യി​രു​ന്നു. ബ​ഹ​ളം​വ​ച്ച അ​മ്മ അ​നി​ത​യ്ക്കു​നേ​രെ നായ തി​രി​ഞ്ഞു. ജു​വാ​നെ ര​ക്ഷ​പ്പെ​ടു​ത്തി വീ​ടി​നു​പു​റ​ത്തേ​ക്ക് ഓ​ടി​യ അ​നി​ത​യു​ടെ പി​ന്നാ​ലെ എ​ത്തി​യ നാ​യ കു​ടു​ത​ൽ ആ​ൾ​ക്കാ​ർ വ​ന്ന​തോടെ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജു​വാ​നെ വി​ഴി​ഞ്ഞം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും അ​വി​ടെ നി​ന്ന് എ​സ്എ​ടി​യി​ലേ​ക്കും മാ​റ്റി.

ഇവിടെത്തന്നെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ തൊ​ട്ട​ടു​ത്ത ക​ട​യി​ലേ​ക്ക് ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന വി​ൻ​സെ​ന്‍റി​നെ​യും മ​ക​ൻ ജീ​വ​നെ​യും നാ​യ​ക​ൾ വെ​റു​തെ വി​ട്ടി​ല്ല. തു​ട​യി​ലെ മാം​സം ന​ഷ്ട​പ്പെ​ട്ട വി​ൻ​സെ​ന്‍റി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും കൈ​ക്കും കാ​ലി​നും പ​രി​ക്കേ​റ്റ ജീ​വ​നെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. രാ​വി​ലെ സ്കൂ​ൾ ബ​സി​ൽ ക​യ​റാ​ൻ ബാ​ഗു​മാ​യി മാ​താ​വി​നോ​ടൊ​പ്പം ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന ഡെ​ൻ​സി​യാ​ഗോ​യു​ടെ വ​യ​റി​ലാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​വി​ടെ​ത്ത​ന്നെ വീ​ടി​നു മു​ന്നി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന റാ​ണി​യു​ടെ കാ​ലി​നും കൈ​യ്ക്കും നായയുടെ കടിയേറ്റ് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഇ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. സ​ഹോ​ദ​രി​യോ​ടൊ​പ്പം ക​ട​യി​ലേ​ക്ക് ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന റി​മി​യെ പി​ന്നി​ൽ നി​ന്നെ​ത്തി​യ തെ​രു​വ് നാ​യ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു .നി​ല​വി​ളി കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ർ പ​ട്ടി​യെ ഓ​ടി​ച്ച് കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Related posts