കുരുന്നുകൾക്ക് ഭീഷണിയായി അമൃതവും..! ആംഗൻവാടിയിൽ  വിതരണം ചെയ്ത അമൃതം  പൊടിയിൽ ചത്തപല്ലി; 

പ​ത്ത​നാ​പു​രം: ആം​ഗ​ൻ​വാ​ടി​യി​ല്‍ വി​ത​ര​ണം ചെ​യ്ത അ​മൃ​തം പൊ​ടി​യി​ല്‍ ച​ത്ത​പ​ല്ലി​യെ​ന്ന് ആ​ക്ഷേ​പം. പി​റ​വ​ന്തൂ​ര്‍ അ​ഞ്ചാം ന​മ്പ​ര്‍ ആം​ഗ​ന്‍​വാ​ടി​യി​ല്‍ നി​ന്നും വി​ത​ര​ണം ചെ​യ്ത അ​മൃ​തം​പൊ​ടി​യി​ല്‍ നി​ന്നു​മാ​ണ് പ​ല്ലി​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ല​ഭി​ച്ച​ത്.

പി​റ​വ​ന്തൂ​ര്‍ പു​ളി​മൂ​ട്ടി​ല്‍ വീ​ട്ടി​ല്‍ രാ​ധി​ക​യു​ടെ മ​ക​ന്‍ ര​ണ്ടേ​കാ​ല്‍ വ​യ​സു​ള്ള ആ​ദി​ദേ​വി​ന് ല​ഭി​ച്ച അ​മൃ​തം​പൊ​ടി വീ​ട്ടി​ലെ​ത്തി​ച്ച് പൊ​ട്ടി​ച്ച​പ്പോ​ഴാ​ണ് ച​ത്ത പ​ല്ലി​യു​ടെ അ​വ​ശി​ഷ്ടം ക​ണ്ട​ത്. പു​ന​ലൂ​ര്‍ ഐ​ക്ക​ര​ക്കോ​ണം കേ​ന്ദ്ര​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന കു​ടും​ബ​ശ്രീ യൂ​ണി​റ്റി​ന്‍റെ പേ​രി​ലു​ള്ള സ്ഥാ​പ​ന​മാ​ണ് മേ​ഖ​ല​യി​ല്‍ ആം​ഗ​ന്‍​വാ​ടി​ക​ളി​ല്‍ അ​മൃ​തം​പൊ​ടി എ​ത്തി​ക്കു​ന്ന​ത്.

സാ​മൂ​ഹ്യ​ക്ഷേ​മ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ഐ​സി​ഡി​എ​സി​നാ​ണ് ആം​ഗ​ന്‍​വാ​ടി​ക​ളു​ടെ ചു​മ​ത​ല. ഐ​സി​ഡി​എ​സ് ഭ​ക്ഷ്യ​വ​സ്തു​ക്ക​ള​ട​ക്ക​മെ​ത്തി​ക്കു​ന്ന​തി​ന് ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ക​രാ​ർ ന​ല്‍​കു​ക​യാ​ണ് പ​തി​വ്. ക​രാ​ര്‍‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ത്തി​ക്കു​ന്ന ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ട​ത്ര ഗു​ണ​മേ​ന്‍​മ​യി​ല്ലെ​ന്ന ആ​രോ​പ​ണം മു​ന്‍​പും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

Related posts