സ്കൂ​ൾ ടൂ​റി​നി​ടെ നി​ല​വി​ട്ട പെ​രു​മാ​റ്റം; പ്ര​ധാ​നാ​ധ്യാ​പി​ക​യു​ടെ പ​ണി തെ​റി​ച്ചു

ബം​ഗ​ളൂ​രു: സ്കൂ​ളി​ൽ​നി​ന്നു​ള്ള വി​നോ​ദ​യാ​ത്ര​യ്ക്കി​ടെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക്കൊ​പ്പം ഫോ​ട്ടോ ഷൂ​ട്ട് ന​ട​ത്തി​യ പ്ര​ധാ​നാ​ധ്യാ​പി​ക​യു​ടെ ജോ​ലി തെ​റി​ച്ചു. ക​ർ​ണാ​ട​ക​യി​ൽ ചി​ന്താ​മ​ണി​യി​ലാ​ണു സം​ഭ​വം.

സ്കൂ​ള്‍ ടൂ​റി​നി​ടെ 42കാ​രി​യാ​യ അ​ധ്യാ​പി​ക​യും വി​ദ്യാ​ർ​ഥി​യു​മാ​യു​ള്ള ഫോ​ട്ടോ ഷൂ​ട്ടാ​ണു ന​ട​ന്ന​ത്. ടൂ​ർ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന​തോ​ടെ സം​ഭ​വം വിവാദമാകു​ക​യാ​യി​രു​ന്നു.

അ​ധ്യാ​പി​ക വി​ദ്യാ​ർ​ഥി​യെ ചും​ബി​ക്കു​ന്ന​തി​ന്‍റെ​യും വി​ദ്യാ​ർ​ഥി അ​ധ്യാ​പി​ക​യെ എ​ടു​ത്തു​യ​ർ​ത്തു​ന്ന​തി​ന്‍റെ​യും ചി​ത്ര​ങ്ങ​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​ത്. അ​ധ്യാ​പി​ക​യാ​ണ​ത്രെ ഫോ​ട്ടോ ഷൂ​ട്ടി​നു മു​ൻ​കൈ​യെ​ടു​ത്ത​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​യു​ടെ ര​ക്ഷി​താ​ക്ക​ൾ പ​രാ​തി​യു​മാ​യെ​ത്തി​യ​തോ​ടെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ്ര​ധാ​നാ​ധ്യാ​പി​ക​യെ സ​സ്പെ​ന്‍​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ഡി​സം​ബ​ർ 22 മു​ത​ൽ 25 വ​രെ ഹോ​രാ​നാ​ട്, ധ​ർ​മ​സ്ഥ​ല, യാ​ന എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​യി​രു​ന്നു സ്കൂ​ളി​ൽ​നി​ന്നു​ള്ള വി​നോ​ദ​യാ​ത്ര. ഈ ​യാ​ത്ര​യ്ക്കി​ട​യി​ലാ​യി​രു​ന്നു ശി​ഷ്യ​നു​മൊ​ത്തു​ള്ള അ​ധ്യാ​പി​ക​യു​ടെ വി​വാ​ദ​മാ​യ ഫോ​ട്ടോ ഷൂ​ട്ട്.

മ​റ്റൊ​രു കു​ട്ടി​യെ​ക്കൊ​ണ്ടാ​ണു ചി​ത്ര​ങ്ങ​ൾ എ​ടു​പ്പി​ച്ച​ത്. എ​ന്നാ​ൽ, സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​ർ സം​ഭ​വം അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നാ​ണു ബി​ഇ​ഒ​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

Related posts

Leave a Comment