കടുത്ത നടപടി നേരിടേണ്ടി വരും..! ബ​സ് ജീ​വ​ന​ക്കാ​ർ വി​ദ്യാ​ർ​ഥി​ക​ളോ​ട് അ​പ​മ​ര്യാ​ദ​യായി പെ​രു​മാ​റി​യാ​ൽ പെർമിറ്റടക്ക മുള്ള റദ്ദാക്കൽ ന​ട​പ​ടി നേരിടേണ്ടി വരുമെന്ന് ആർടിഒ

student-private-busമ​ല​പ്പു​റം: വി​ദ്യാ​ർ​ഥി​ക​ളോ​ടു അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യാ​ൽ ബ​സ് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ർ​ടി​ഒ കെ.​എം. ഷാ​ജി അ​റി​യി​ച്ചു.  മ​റ്റു​യാ​ത്ര​ക്കാ​രി​ൽ നി​ന്നു വി​ഭി​ന്ന​മാ​യി കു​ട്ടി​ക​ളെ ബ​സി​ൽ ക​യ​റ്റു​ന്ന​തി​നു വ​രി നി​ർ​ത്തു​ക​യോ സീ​റ്റി​ൽ ഇ​രി​ക്കാ​ൻ അ​നു​വ​ദി​ക്കാ​തി​രി​ക്കു​ക​യോ ചെ​യ്യ​രു​ത്.

കു​ട്ടി​ക​ളെ ക​യ​റ്റു​ന്ന​തി​നും ഇ​റ​ക്കു​ന്ന​തി​നും സ്റ്റോ​പ്പി​ൽ നി​ർ​ത്താ​തി​രി​ക്കു​ക​യോ കു​ട്ടി​ക​ളി​ൽ നി​ന്നു അ​നു​വ​ദി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ക​ണ്‍​സ​ഷ​ൻ തു​ക​യി​ൽ കൂ​ടു​ത​ൽ ഈ​ടാ​ക്കു​ക​യോ ചെ​യ്താ​ൽ അ​ത്ത​രം ബ​സു​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​ർ, തി​യ​തി, സ​മ​യം, സ്ഥ​ലം എ​ന്നി​വ സ​ഹി​തം സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ മു​ഖേ​ന പ​രാ​തി ആ​ർ​ടി​ഒ, ജോ​യി​ന്‍റ് ആ​ർ​ടി​ഒ​യ്ക്ക് ന​ൽ​ക​ണം.  കു​റ്റം ചെ​യ്യു​ന്ന ബ​സ് ജീ​വ​ന​ക്കാ​രു​ടെ ലൈ​സ​ൻ​സ് റ​ദ്ദു​ചെ​യ്യ​ൽ, ബ​സു​ക​ളു​ടെ പെ​ർ​മി​റ്റ് സ​സ്പെ​ൻ​ഡ് ചെ​യ്യ​ൽ തു​ട​ങ്ങി ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ക്കു​ക​യെ​ന്ന് ആ​ർ​ടി​ഒ അ​റി​യി​ച്ചു.

Related posts