വീണ്ടും ട്രെയിന്‍ പാളം തെറ്റി ! ഇത്തവണ ചെന്നൈയില്‍; ആളപായമില്ല…

വീ​ണ്ടും ട്രെ​യി​ന്‍ പാ​ളം​തെ​റ്റി. ചെ​ന്നൈ ബേ​സി​ന്‍ ബ്രി​ഡ്ജ് സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് ട്രെ​യി​ന്‍ പാ​ളം തെ​റ്റി​യ​ത്.

ചെ​ന്നൈ സെ​ന്‍​ട്ര​ലി​ല്‍ നി​ന്ന് തി​രു​വ​ള്ളൂ​രി​ലേ​ക്ക് പോ​കു​ന്ന സ​ബ​ര്‍​ബ​ന്‍ ട്രെ​യി​നാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30-ഓ​ടെ​യാ​ണ് സം​ഭ​വം.

ഒ​ന്‍​പ​ത് കോ​ച്ചു​ക​ളാ​യി​രു​ന്നു ട്രെ​യി​നി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​വ​സാ​ന​ത്തെ കോ​ച്ചി​ന്റെ മു​ന്നി​ലു​ള്ള സ്ത്രീ​ക​ളു​ടെ കോ​ച്ചി​ന്റെ ര​ണ്ട് ച​ക്ര​ങ്ങ​ള്‍ പാ​ളം തെ​റ്റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കു​ക​ളി​ല്ല.

അ​വ​ധി ദി​വ​സ​മാ​യ​തി​നാ​ല്‍ ട്രെ​യി​നി​ല്‍ യാ​ത്ര​ക്കാ​ര്‍ കു​റ​വാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ന് ശേ​ഷം ഏ​ക​ദേ​ശം ഒ​രു മ​ണി​ക്കൂ​ര്‍ റെ​യി​ല്‍​വേ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു.

റെ​യി​ല്‍​വേ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വ്യാ​ഴാ​ഴ്ച ഇ​തേ സ്റ്റേ​ഷ​ന് സ​മീ​പം സ​മാ​ന​മാ​യ രീ​തി​യി​ല്‍ വി​ജ​യ​വാ​ഡ-​ചെ​ന്നൈ സെ​ന്‍​ട്ര​ല്‍ ജ​ന​ശ​താ​ബ്ദി​യും പാ​ളം​തെ​റ്റി​യി​രു​ന്നു.

ചെ​ന്നൈ​യി​ല്‍ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​യ​ശേ​ഷം യാ​ര്‍​ഡി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

Related posts

Leave a Comment