യൂണിവേഴ്സിറ്റി കോളജിനുള്ളിൽ പെൺകുട്ടിയുടെ ആത്മഹത്യാശ്രമം; വിദ്യാർഥിനിയുടെ നില ഗുരുതരമല്ല; പോലീസ് അന്വേഷണം തുടങ്ങി

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​നുള്ളിൽ വി​ദ്യാ​ർ​ഥിനി​യെ കൈ​ഞ​ര​ന്പ് മു​റി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ന്ന് രാ​വി​ലെ കോ​ള​ജി​ന​ക​ത്തെ അ​മി​നി​റ്റി സെ​ന്‍റ​റി​ന് സ​മീ​പ​ത്താ​ണ് ഒ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർഥി​നി​യെ ജീവനൊടുക്കാൻ ശ്രമിച്ച് അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പെ​ണ്‍​കു​ട്ടി​യെ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

രാ​വി​ലെ കോ​ള​ജി​ലെ​ത്തി​യ വി​ദ്യാ​ർ​ഥിക​ളും ജീ​വ​ന​ക്കാ​രു​മാ​ണ് പെ​ണ്‍​കു​ട്ടി​യെ അ​വ​ശ​നി​ല​യി​ൽ ക​ണ്ട​ത്. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

വ്യാഴാഴ്ച മു​ത​ൽ പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി

Related posts