സു​മ​ല​ത വ​രു​മോ? കാത്തുകാത്ത് ബി​ജെ​പി ! ബിജെപിയുടെ പിന്തുണ സ്വീകരിക്കില്ലെന്ന് നേരത്തെ അറിയിച്ച സുമലത ഇപ്പോള്‍ നിലപാട് മയപ്പെടുത്തിയതായി വിവരം

ബം​ഗ​ളൂ​രു: മാ​ണ്ഡ്യ​യി​ൽ സ്വ​ത​ന്ത്ര​യാ​യി മ​ത്സ​രി​ക്കാ​നൊ​രു​ങ്ങു​ന്ന ന​ടി സു​മ​ല​ത​യെ ബി​ജെ​പി​യി​ലെ​ത്തി​ക്കാ​ൻ ച​ര​ടു​വ​ലി​ക​ൾ സ​ജീ​വ​മാ​കു​ന്നു. മു​ൻ​മു​ഖ്യ​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ എ​സ്.​എം. കൃ​ഷ്ണ സു​മ​ല​ത​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത് ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണെ​ന്നാ​ണ് സൂ​ച​ന. മാ​ണ്ഡ്യ​യി​ൽ സ്വ​ത​ന്ത്ര​യാ​യി മ​ത്സ​രി​ച്ചാ​ൽ ബി​ജെ​പി പി​ന്തു​ണ​യ്ക്കാ​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ല്കി. ബി​ജെ​പി​യു​ടെ പി​ന്തു​ണ സ്വീ​ക​രി​ക്കി​ല്ലെ​ന്ന് നേ​ര​ത്തെ അ​റി​യി​ച്ച സു​മ​ല​ത ഇ​പ്പോ​ൾ നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി​യ​താ​യാ​ണ് വി​വ​രം.

മാ​ണ്ഡ്യ​യി​ൽ മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യു​ടെ മ​ക​ൻ നി​ഖി​ൽ ഗൗ​ഡ​യെ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് ജെ​ഡി-​എ​സ് തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ, അ​ന്ത​രി​ച്ച കോ​ൺ​ഗ്ര​സ് നേ​താ​വും ന​ട​നു​മാ​യ അം​ബ​രീ​ഷി​ന്‍റെ ഭാ​ര്യ കൂ​ടി​യാ​യ സു​മ​ല​ത മാ​ണ്ഡ്യ​യി​ൽ മ​ത്സ​രി​ക്കാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച​തോ​ടെ​യാ​ണ് പ്ര​തി​സ​ന്ധി തു​ട​ങ്ങി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​മ​ല​ത കോ​ൺ​ഗ്ര​സ് നി​യ​മ​സ​ഭാ​ക​ക്ഷി​നേ​താ​വ് സി​ദ്ധ​രാ​മ​യ്യ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.

സീ​റ്റ് കി​ട്ടി​യി​ല്ലെ​ങ്കി​ൽ സ്വ​ത​ന്ത്ര​യാ​യി മ​ത്സ​രി​ക്കു​മെ​ന്ന സൂ​ച​ന​യും സു​മ​ല​ത ന​ല്കി​യി​രു​ന്നു. എ​ന്നാ​ൽ സു​മ​ല​ത സ്വ​ത​ന്ത്ര​യാ​യി നി​ന്നാ​ൽ അ​ത് ജെ​ഡി-​എ​സി​ന്‍റെ വി​ജ​യ​മോ​ഹ​ത്തി​ന് തി​രി​ച്ച​ടി​യാ​കു​മെ​ന്ന​തി​നാ​ൽ പ​ക​രം സീ​റ്റ് വാ​ഗ്ദാ​നം ചെ​യ്ത് അ​വ​രെ അ​നു​ന​യി​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. മ​ത്സ​രി​ക്കു​മെ​ങ്കി​ൽ‌ അ​ത് മാ​ണ്ഡ്യ​യി​ൽ ത​ന്നെ​യെ​ന്ന നി​ല​പാ​ടാ​ണ് സു​മ​ല​ത സ്വീ​ക​രി​ച്ച​ത്. നേ​ര​ത്തെ ത​ന്നെ അ​വ​ർ മാ​ണ്ഡ്യ​യി​ൽ പ്ര​ചാ​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ടു​ക​യും ചെ​യ്തി​രു​ന്നു.

സു​മ​ല​ത മ​ത്സ​രി​ച്ചാ​ൽ അം​ബ​രീ​ഷി​ന്‍റെ ആ​രാ​ധ​ക​ർ​ക്കൊ​പ്പം കോ​ൺ​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ന്‍റെ പി​ന്തു​ണ​യും ല​ഭി​ക്കും. ഇ​തോ​ടൊ​പ്പം ക​ന്ന​ഡ സി​നി​മാ​പ്ര​വ​ർ​ത്ത​ക​രു​ടെ പി​ന്തു​ണ​യു​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സു​മ​ല​ത​യെ ഒ​പ്പം നി​ർ​ത്താ​നാ​യാ​ൽ മാ​ണ്ഡ്യ​യി​ൽ നേ​ട്ട​മു​ണ്ടാ​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ബി​ജെ​പി. സു​മ​ല​ത​യ്ക്കെ​തി​രേ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തേ​ണ്ടെ​ന്ന് അ​വ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു.

Related posts