വേ​ന​ല്‍​ച്ചൂ​ട്; ക​രു​ത​ല്‍ വേ​ണം വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ള്‍​ക്കും; നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ്

ആ​ല​പ്പു​ഴ: വേ​ന​ൽച്ചൂട് ക​ന​ത്ത​തോ​ടെ നി​ർ​ദേശ​ങ്ങ​ളു​മാ​യി മൃ​ഗ​സം​ര​ക്ഷ​ണവ​കു​പ്പ്. വേ​ന​ൽ​ക്കാ​ല​ത്ത് രാ​വി​ലെ 10 മു​ത​ൽ വൈ​കി​ട്ട് 5 വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ സൂ​ര്യ​ാതാ​പം ഏ​ൽ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ക​ന്നു​കാ​ലി​ക​ളെ തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ലോ വ​യ​ലു​ക​ളി​ലോ കെ​ട്ട​രു​ത്.4പ​ശു​ക്ക​ൾ​ക്ക് 24 മ​ണി​ക്കൂ​റും ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്ക​ണം. ഇ​തി​നാ​യി ഓ​ട്ടോ​മാ​റ്റി​ക് ഡ്രി​ങ്ക​റു​ക​ൾ ഉ​പ​യോ​ഗി​ക്കാം.4വെ​യി​ലു​ള്ള സ​മ​യ​ത്ത് പ​ശു​ക്ക​ളെ തു​റ​സാ​യ സ്ഥ​ല​ത്ത് കെ​ട്ടാ​തി​രി​ക്കു​ക. ത​ണ​ല​ത്തു മാ​ത്രം കെ​ട്ടു​ക.

തൊ​ഴു​ത്തി​ലെ വാ​യൂ​സ​ഞ്ചാ​രം കൂ​ട്ടാ​ൻ ചു​റ്റു​മ​തി​ലു​കളില്ലാ​ത്ത, ഉ​യ​ർ​ന്ന മേ​ൽ​ക്കൂ​ര​യു​ള്ള തൊ​ഴു​ത്തു​ക​ൾ നി​ർ​മി​ക്കു​ക. ഫാ​നു​ക​ൾ, ഫോ​ഗ​ർ എ​ന്നി​വ തൊ​ഴു​ത്തി​ൽ ക്ര​മീ​ക​രി​ക്കു​ക.4ടി​ൻ ഷീ​റ്റി​ട്ട തൊ​ഴു​ത്തു​ക​ളി​ൽ ചൂ​ട് കു​റ​യ്ക്കാ​ൻ ഷീ​റ്റി​നു മു​ക​ളി​ൽ ഓ​ല വി​രി​ക്കു​ക​യോ, ചാ​ക്ക്, നെ​റ്റ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് അ​ടി​ക്കൂ​ര നി​ർ​മി​ക്കു​ക​യോ വേ​ണം.​ തൊ​ഴു​ത്തി​ൽ കാ​റ്റ് വ​രു​ന്ന ഭാ​ഗ​ത്ത് ന​ന​ഞ്ഞ ച​ണ​ച്ചാ​ക്ക് തൂ​ക്കി​യി​ടാം മേ​ൽ​ക്കൂ​ര​യി​ൽ ചാ​ക്ക്, ഓ​ല, പു​ല്ല് എ​ന്നി​വ കൊ​ണ്ട് പു​ത​യി​ടാം .

തൊ​ഴു​ത്തി​ന്‍റെ പ​രി​സ​രം കോ​ൺ​ക്രീ​റ്റു ചെ​യ്യാ​തി​രി​ക്കു​ക. ഇ​ത് റേ​ഡി​യേ​ഷ​ൻ വ​ഴി​യു​ള്ള സൂ​ര്യാ​ഘാ​ത​ത്തെ ചെ​റു​ക്കും.4കാ​ലി​ത്തീറ്റ, പി​ണ്ണാ​ക്ക് എ​ന്നി​വ രാ​വി​ലെ​യും വൈ​കി​ട്ടും ന​ൽ​കു​ക. പ​ക​ൽ​സ​മ​യം പ​ച്ച​പ്പു​ല്ലും രാ​ത്രി​യി​ൽ വൈ​ക്കോ​ലും ന​ൽ​ക​ണം.​ വൈ​ക്കോ​ലി​ൽ ജ​ലാം​ശം കു​റ​വാ​യ​തി​നാ​ൽ വൈ​ക്കോ​ൽ ന​ൽ​കു​ന്ന​ത് പ​ര​മാ​വ​ധി കു​റ​യ്ക്കു​ക. വൈ​ക്കോ​ൽ ന​ൽ​കു​ന്ന​ത് രാ​ത്രി​യി​ലും രാ​വി​ലെ​യു​മാ​ക്കു​ക.

പ​ക​ൽസ​മ​യ​ത്ത് ജ​ലാം​ശം കൂ​ടി​യ പ​ച്ച​പ്പു​ല്ല്, പാ​ര​മ്പ​ര്യേ​ത​ര തീ​റ്റ വ​സ്തു​ക്ക​ളാ​യ വാ​ഴ​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ ച​ക്ക, ഓ​ല എ​ന്നി​വ ന​ൽ​കു​ക. കാ​ലി​ത്തീ​റ്റ രാ​വി​ലെ​യും സ​ന്ധ്യ​യ്ക്കു​മാ​യി ന​ൽ​കു​ക.

തീ​റ്റ​യി​ൽ ധാ​തു​ല​വ​ണ​മി​ശ്രി​ത​ങ്ങ​ൾ, പ്രോ​ബ​യോ​ട്ടി​ക്കു​ക​ൾ, ബ​ഫ​റു​ക​ൾ (സോ​ഡാ​പ്പൊ​ടി) എ​ന്നി​വ ചേ​ർ​ത്തു ന​ൽ​കു​ക. 50​ ഗ്രാം ധാ​തു​ല​വ​ണ മി​ശ്രി​തം 50 ഗ്രാം ​ഉ​പ്പ് 25 ഗ്രാം ​അ​പ്പ​ക്കാ​രം എ​ഡി​ഇ എ​ന്നീ വി​റ്റാ​മി​നു​ക​ൾ ചേ​ർ​ന്ന് മി​ശ്രി​ത​ങ്ങ​ൾ എ​ന്നി​വ തീ​റ്റ​യി​ൽ ചേ​ർ​ത്ത് ന​ൽ​ക​ണം. 9.1 ശ​ത​മാ​നം വീ​ര്യ​മു​ള്ള അ​പ്പ​ക്കാ​ര​ലാ​യ​നി കു​ടി​വെ​ള്ള​ത്തി​ൽ ചേ​ർ​ത്തു ന​ൽ​കി​യാ​ൽ ദ​ഹ​ന​പ്ര​ക്രി​യ​യെ ഉ​ത്തേ​ജി​പ്പി​ക്കാം.

പ​ശു​ക്ക​ളെ രാ​വി​ലെ മാ​ത്രം ക​ളി​പ്പി​ക്കു​ക. കു​ളി​പ്പി​ക്കാ​ൻ പ്ര​ഷ​ർ വാ​ഷ് ഉ​പ​യോ​ഗി​ച്ചാ​ൽ വെ​ള്ള​ത്തി​ന്‍റെ ഉ​പ​യോ​ഗം കു​റ​യ്ക്കാ​ൻ ക​ഴി​യും.

ചെ​ള്ള്, ഉ​ണ്ണി എ​ന്നീ ബാ​ഹ്യ പ​രാ​ദ​ങ്ങ​ളെ ചെ​റു​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക.

തൊ​ഴു​ത്തു നി​ർ​മി​ക്കു​മ്പോ​ൾ മ​ര​ങ്ങ​ളൊ​ന്നും മു​റി​ക്കാ​തി​രി​ക്കു​ക. അ​തോ​ടൊ​പ്പം തൊ​ഴു​ത്തി​നോ​ടു ചേ​ർ​ന്ന് പെ​ട്ടെ​ന്ന് വ​ള​രു​ന്ന ത​ണ​ൽ മ​ര​ങ്ങ​ളാ​യ ബ​ദാം പോ​ലു​ള്ളവ വെ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​തു​ന​ല്ല​താ​ണ്.

കൂ​ടു​ത​ൽ പ​ശു​ക്ക​ളെ വ​ള​ർ​ത്തു​ന്ന ഡ​യ​റി​ഫാ​മു​ക​ളി​ൽ മ​ഴ​വെ​ള്ള സം​ഭ​ര​ണി​ക​ൾ നി​ർ​മി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

നേ​രി​ട്ടു​ള്ള സൂ​ര്യ​ര​ശ്മി​ക​ൾ സൂ​ര്യാ​ഘാ​ത​ത്തി​നു കാ​ര​ണ​മാ​കു​ന്നു. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത, കാ​ലി​ട​ർ​ച്ച, കി​ത​പ്പ്, നാ​വ് പു​റ​ത്തേ​ക്ക് ത​ള്ളു​ക, പ​ത​യോ​ടെ കൂ​ടി​യ ഉ​മി​നീ​രൊ​ലി​പ്പ്, ഉ​യ​ർ​ന്ന ഹൃ​ദ​യ​മി​ടി​പ്പ്, ശ്വാ​സ​ത​ട​സം, വി​റ​യ​ൽ, അ​പ​സ്മാ​രം പോ​ലു​ള്ള ല​ക്ഷ​ണ​ങ്ങ​ൾ എ​ന്നി​വ സൂ​ര്യാ​ഘാ​ത​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാണ്.

ഇ​തേത്തുട​ർ​ന്ന് നി​ർ​ജ​ലീ​ക​ര​ണ​വും മ​ര​ണ​വും സം​ഭ​വി​ക്കാം.​ പ​ശു​ക്ക​ളി​ൽ സൂ​ര്യാ​ഘാ​ത​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ലു​ട​ൻ അ​ടു​ത്ത മൃ​ഗാ​ശു​പ​ത്രി​യി​ൽനി​ന്നും ചി​കി​ത്സ തേ​ടേ​ണ്ട​താ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​കു​ന്ന അ​ത്യാ​ഹി​ത​ങ്ങ​ൾ യ​ഥാ​സ​മ​യം വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യി​ൽ അ​റി​യി​ക്കു​ക​യും വേ​ഗം വി​ദ​ഗ്‌​ധ ചി​കി​ത്സ തേ​ട​ണ​മെ​ന്നും ആ​ല​പ്പു​ഴ ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫി​സ​ർ ഡോ. ​കെ.​സി. പ്ര​സാ​ദ് അ​റി​യി​ച്ചു.

Related posts

Leave a Comment