ഗ്രീ​ൻ കൊ​ര​ട്ടി; കെ​യ​ർ കൊ​ര​ട്ടി..! മ​ര​ങ്ങ​ൾ​ക്കും ഇ​നി ആ​ധാ​ർ കാ​ർ​ഡ്

കൊ​ര​ട്ടി: ഗ്രീ​ൻ കൊ​ര​ട്ടി; കെ​യ​ർ കൊ​ര​ട്ടി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൊ​ര​ട്ടി പ​ഞ്ചാ​യ​ത്തി​ലെ പൊ​തു ഇ​ട​ങ്ങ​ളി​ലെ​യും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ മ​ര​ങ്ങ​ൾ​ക്കും ഇ​നി മു​ത​ൽ ജി​യോ ടാ​ഗ് ആ​ധാ​ർ കാ​ർ​ഡ് പ​ദ്ധ​തി ഒ​രു​ങ്ങി.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ഴ​യ എ​ൻ​എ​ച്ച് റോ​ഡ്, പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ് ഓ​ഫി​സ്, മൃ​ഗാ​ശു​പ​ത്രി എ​ന്നി​വ​ട​ങ്ങ​ളി​ലെ മ​ര​ങ്ങ​ൾ​ക്കാ​ണു ജി​യോ ടാ​ഗ് ഒ​രു​ക്കു​ന്ന​ത്. നാ​ലു​ക്കെ​ട്ട് എ​സി​എം​എ​സ് കോ​ള​ജും ഉ​ന്ന​ത് ഭാ​ര​ത് അ​ഭി​യാ​ൻ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണു പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി ആ​വി​ഷ്ക്ക​രി​ച്ചി​ട്ടു​ള്ള​ത്.

മ​ര​ങ്ങ​ളു​ടെ പേ​ര്, ശാ​സ്ത്രീ​യ നാ​മം, ഉ​ത്ഭ​വം, പ​ഴ​ക്കം, ആ​യു​സ്‌, മ​ര​ത്തി​ന്‍റെ ഗു​ണ​ങ്ങ​ൾ, ഉ​പ​യോ​ഗ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ക്യൂ ​ആ​ർ കോ​ഡ് ഉ​പ​യോ​ഗി​ച്ച് സ്കാ​ൻ ചെ​യ്താ​ൽ ല​ഭ്യ​മാ​വു​ന്ന വി​ധ​ത്തി​ലാ​ണു സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

മ​ര​ങ്ങ​ളു​ടെ​യും അ​തു​വ​ഴി പ​രി​സ്ഥി​തി​യു​ടെ​യും സം​ര​ക്ഷ​ണം ല​ക്ഷ്യ​മാ​ക്കി​യാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു പ​ദ്ധ​തി​ക്കു കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഉ​ന്ന​ത് ഭാ​ര​ത് അ​ഭി​യാ​ൻ തു​ട​ക്ക​മി​ടു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ഒ​രു പ​ഞ്ചാ​യ​ത്ത് ആ​രം​ഭി​ക്കു​ന്ന ഈ ​പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ബി​ജു നി​ർ​വ​ഹി​ച്ചു. എ​സി​എം​എ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​പ്ര​വീ​ണ്‍ സാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സി​എം​എ​സ് കോ​ള​ജ് വാ​ട്ട​ർ മാ​നേ​ജ്മെ​ന്‍റ് വ​കു​പ്പ് ത​ല​വ​ൻ ഡോ. ​സ​ണ്ണി ജോ​ർ​ജ് പ​ദ്ധ​തി വി​ശ​ദി​ക​രി​ച്ചു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി ഷാ​ജി, സ്ഥി​രം​സ​മ​തി ചെ​യ​ർ​മാ​ൻ​മാ​രാ​യ അ​ഡ്വ. കെ.​ആ​ർ. സു​മേ​ഷ്, നൈ​നു റി​ച്ചു, ഡോ. ​രാ​കേ​ഷ് മെ​നോ​ൻ, ഡോ. ​രാ​ജേ​ഷ്, ഡോ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ലി​ജോ ജോ​സ്, റെ​യ് മോ​ൾ ജോ​സ്, പി.​ജി. സ​ത്യ​പാ​ല​ൻ, വ​ർ​ഗീ​സ് പ​യ്യ​പി​ളി, ഷി​മ സു​ധി​ൻ, പി.​എ​സ്. സു​മേ​ഷ്, ബി​ജി സു​രേ​ഷ്, ഗ്രേ​സി സ്ക​റി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment