ഒന്നരലക്ഷം വായ്പയെടുത്തു; ഗഡുക്കള്‍ കുടിശിക ആയതോടെ 3,35,000 രൂപ തിരിച്ചടയ്ക്കാന്‍ സ്വകാര്യ ധനകാര്യ സ്ഥാപനം; ഒടുവില്‍ ജപ്തിയിലൂടെ പടിക്കു പുറത്ത്

പേ​രാ​ന്പ്ര: സ്വ​കാ​ര്യ ധ​ന ഇ​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ നി​ന്നു വാ​യ്പ​യെ​ടു​ത്തു വീ​ടു പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ ശ്ര​മി​ച്ച ദ​ളി​ത് കു​ടും​ബം വീ​ടു​പ​ണി പൂ​ർ​ത്തി​യാ​കും മു​മ്പെ പു​റ​ത്താ​യി. പേ​രാ​മ്പ്ര ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് ര​ണ്ടി​ൽ പെ​ട്ട കൈ​പ്രം കു​ന്ന​മം​ഗ​ല​ത്ത് സു​നി​ൽ​കു​മാ​റും (42) കു​ടും​ബ​വു​മാ​ണു ജ​പ്തി ന​ട​പ​ടി​യെ തു​ട​ർ​ന്നു പ​ടി​ക്കു പു​റ​ത്താ​യ​ത്.

മ​ഹീ​ന്ദ്ര റൂ​റ​ൽ ഹൗ​സിം​ഗ് ഫി​നാ​ൻ​സി​ൽ നി​ന്നു 2014ൽ ​സു​നി​ൽ കു​മാ​ർ 1,60,000 രൂ​പ വാ​യ്പ​യെ​ടു​ത്തു. ഇ​തി​ൽ 10,000 രൂ​പ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ​യ്ക്കാ​യി പി​ടി​ച്ച ശേ​ഷം 1,50,000 രൂ​പ​യാ​ണു ല​ഭി​ച്ച​ത്. വീ​ടി​ന്‍റെ മെ​യി​ൻ സ്ലാ​ബി​ന്‍റെ പ​ണി​ക്കേ ഈ ​തു​ക തി​ക​ഞ്ഞു​ള്ളൂ.

വീ​ടു​പ​ണി പാ​തി​വ​ഴി​യി​ലാ​ണെ​ങ്കി​ലും വാ​യ്പ തു​ക​യി​ൽ 25,000 രൂ​പ ഫി​നാ​ൻ​സ് ക​മ്പ​നി​ക്കു തി​രി​ച്ച​ട​ച്ചു. തു​ട​ർ​ന്നു​ള്ള വാ​യ്പ തു​ക ഗ​ഡു​ക്ക​ൾ കു​ടി​ശി​ക​യാ​യ​തോ​ടെ ധ​ന​കാ​ര്യ സ്ഥാ​പ​നം നി​യ​മ​ന​ട​പ​ടി ആ​രം​ഭി​ച്ചു. 3,45,000 രൂ​പ തി​രി​ച്ച​ട​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ സു​നി​ൽ കു​മാ​റി​നെ സ​മീ​പി​ച്ചു. അ​തേ സ​മ​യം 2,25,000 രൂ​പ ന​ൽ​കാ​മെ​ന്നു സു​നി​ൽ പ​റ​ഞ്ഞു. എ​ന്നാ​ൽ ക​മ്പ​നി ഇ​തി​നു ത​യാ​റാ​യി​ല്ല.

ശ​നി​യാ​ഴ്ച വൈ​കീ​ട്ടു കോ​ട​തി ഉ​ത്ത​ര​വു​മാ​യി വ​ന്നു കു​ടും​ബ​ത്തെ വീ​ട്ടി​ൽ നി​ന്നു പു​റ​ത്താ​ക്കി. കാ​വ​ലും ഏ​ർ​പ്പെ​ടു​ത്തി. വൈ​കീ​ട്ടു ജോ​ലി ക​ഴി​ഞ്ഞെ​ത്തി​യ സു​നി​ൽ കു​മാ​ർ ഭാ​ര്യ​യും ര​ണ്ടു പെ​ൺ​മ​ക്ക​ളും വീ​ടി​നു പു​റ​ത്തു വ​രാ​ന്ത​യി​ൽ ക​ര​ഞ്ഞി​രി​ക്കു​ന്ന​താ​ണു ക​ണ്ട​ത്. സ​മീ​പം കാ​വ​ൽ​ക്കാ​ര​നും. വാ​തി​ലി​ല്ലാ​ത്ത വീ​ടി​ന്‍റെ മു​ൻ​ഭാ​ഗം പ​ട്ടി​ക അ​ടി​ച്ചു വേ​ലി കെ​ട്ടി പ്ര​വേ​ശ​നം ത​ട​ഞ്ഞാ​ണു കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ധ​രി​ച്ച വ​സ്ത്ര​ങ്ങ​ൾ ഒ​ഴി​കെ മ​റ്റെ​ല്ലാം അ​ട​ച്ച വീ​ട്ടി​നു​ള്ളി​ലാ​യി​രു​ന്നു.

കു​ടും​ബ​നാ​ഥ​ൻ ഹൃദ്രോഗ ബാ​ധി​ത​നാ​ണ്. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് പ​ണി തീ​രാ​ത്ത ഈ ​വീ​ടും മു​മ്പ് താ​മ​സി​ച്ച ഷെ​ഡും വെ​ള്ള​ത്തി​ൽ മു​ങ്ങി​യി​രു​ന്നു. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ഒ​ലി​ച്ചു പോ​യ​തു​ൾ​പ്പ​ടെ അ​ര​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ങ്കി​ലും ഇ​ൻ​ഷ്വ​റ​ൻ തു​ക പോ​ലും ന​ഷ്ട​പ​രി​ഹാ​ര​മാ​യി കി​ട്ടി​യി​ല്ല.

പേ​രാ​മ്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും വാ​ർ​ഡ് അം​ഗം പോ​ലും തി​രി​ഞ്ഞു നോ​ക്കി​യി​ല്ലെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. വി​വ​ര​മ​റി​ഞ്ഞു ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ സ്ഥ​ല​ത്തെ​ത്തി​യ കെ​പി​എം​എ​സ് നേ​താ​ക്ക​ളും കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബാ​ബു ത​ത്ത​ക്കാ​ട​നും ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​നു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്.

Related posts