ക​ണ്ണൂ​രി​ൽ പോ​ലീ​സും യൂ​ത്ത് കോ​ൺ​ഗ്ര​സും ത​മ്മി​ൽ “പോ​സ്റ്റ​ർ യു​ദ്ധം’

ക​ണ്ണൂ​ർ: യൂ​ത്ത് കോ​ൺ​ഗ്ര​സും പോ​ലീ​സും ത​മ്മി​ൽ ക​ണ്ണൂ​രി​ൽ പോ​സ്റ്റ​റി​ന്‍റെ പേ​രി​ൽ യു​ദ്ധം. യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​ണ്ണൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ൻ​പ​തി​നു ന​ട​ക്കു​ന്ന യു​വ​ജ​ന പ്ര​തി​രോ​ധ സ​ദ​സി​ന്‍റെ പ്ര​ചാ​ര​ണ ബോ​ർ​ഡ് ക​ണ്ണൂ​ർ താ​ണ​യി​ൽ സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഈ ​ബോ​ർ​ഡ് എ​ടു​ത്തു​മാ​റ്റി പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ പോ​സ്റ്റ​ർ പോ​ലീ​സ് സ്ഥാ​പി​ച്ചെ​ന്നാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​രോ​പി​ക്കു​ന്ന​ത്.

പോ​ലീ​സ് സ്ഥാ​പി​ച്ച പോ​സ്റ്റ​ർ ഇ​ന്ന​ലെ രാ​ത്രി​യി​ൽ ത​ന്നെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മാ​റ്റു​ക​യും അ​വി​ടെ ത​ങ്ങ​ളു​ടെ പോ​സ്റ്റ​ർ സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. കെ. ​മു​ര​ളീ​ധ​ര​ൻ എം​പി​യാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ യു​വ​ജ​ന പ്ര​തി​രോ​ധ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്. സം​ഘ​പ​രി​വാ​റി​നെ​തി​രേ​യാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​തി​രോ​ധ സ​ദ​സെ​ന്നും പോ​ലീ​സി​ലെ സം​ഘ​പ​രി​വാ​റു​കാ​രാ​ണ് പോ​സ്റ്റ​ർ മാ​റ്റി​യ​തി​നു പി​ന്നി​ലെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് ലോ​ക്സ​ഭാ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റി​ജി​ൽ മാ​ക്കു​റ്റി പ​റ​ഞ്ഞു.

11 മു​ത​ൽ 13 വ​രെ​യാ​ണ് കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ സം​സ്ഥാ​ന സ​മ്മേ​ള​നം. എ​ന്നാ​ൽ പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ പോ​സ്റ്റ​റു​ക​ൾ കെ​ട്ടു​വാ​ൻ ഒ​രാ​ൾ​ക്ക് ക​രാ​ർ ന​ൽ​കി​യ​താ​യും ഇ​യാ​ളാ​ണ് കെ​ട്ടി​യ​തെ​ന്നു​മാ​ണ് അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​യു​ട​ൻ പോ​സ്റ്റ​ർ മാ​റ്റി​യ​താ​യും അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Related posts