ആ​ശു​പ​ത്രി രേ​ഖ​ക​ളി​ൽ പേ​രി​ന് പ​ക​രം ‘ബീ​ബി’​യും മൃ​ഗ​പ്പേ​രു​ക​ളും; അ​ഫ്ഗാ​നി​സ്ഥാ​നി​ൽ സ്ത്രീ​ക​ളു​ടെ സ്വ​ത്വം തു​ട​ച്ചു​നീ​ക്ക​പ്പെ​ടു​ന്നു

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ സ്ത്രീ​ക​ളു​ടെ വ്യ​ക്തി​ത്വ​വും സ്വ​ത്വ​വും പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കു​ന്ന പു​തി​യ ഉ​ത്ത​ര​വു​ക​ളു​മാ​യി താ​ലി​ബാ​ൻ ഭ​ര​ണ​കൂ​ടം. വ​ട​ക്ക​ൻ പ്ര​വി​ശ്യ​യാ​യ ബ​ൽ​ഖി​ലെ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളി​ലും ആ​ശു​പ​ത്രി കു​റി​പ്പു​ക​ളി​ലും സ്ത്രീ​ക​ളു​ടെ യ​ഥാ​ർ​ഥ പേ​ര് ഉ​പ​യോ​ഗി​ക്കു​ന്ന​ത് താ​ലി​ബാ​ൻ വി​ല​ക്കി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രോ​ടും മ​റ്റ് പൊ​തു​മേ​ഖ​ലാ ഉ​ദ്യോ​ഗ​സ്ഥ​രോ​ടും സ്ത്രീ​ക​ളെ അ​വ​രു​ടെ പേ​രി​ന് പ​ക​രം ‘ബീ​ബി’ (മു​ത്ത​ശ്ശി അ​ല്ലെ​ങ്കി​ൽ വൃ​ദ്ധ​യാ​യ സ്ത്രീ ​എ​ന്ന അ​ർ​ഥ​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ക്ക്) എ​ന്ന് അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​നാ​ണ് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ യാ​ഥാ​ർ​ഥ്യം ഇ​തി​ലും ഭ​യാ​ന​ക​മാ​ണെ​ന്ന് ജ​ർ​മ​നി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഫ്ഗാ​ൻ ആ​ക്ടി​വി​സ്റ്റ് ലാ​ല ഒ​സ്മാ​നി പ​റ​യു​ന്നു. ‘ബീ​ബി’ എ​ന്ന് വി​ളി​ക്കു​ന്ന​തി​ന് പു​റ​മെ, ചി​ല​യി​ട​ങ്ങ​ളി​ൽ സ്ത്രീ​ക​ളെ ആ​ട്, പ​ശു തു​ട​ങ്ങി​യ മൃ​ഗ​ങ്ങ​ളു​മാ​യി ഉ​പ​മി​ക്കു​ന്ന അ​പ​മാ​ന​ക​ര​മാ​യ പ​ദ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചും അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്നു​ണ്ട്.

സ്ത്രീ​ക​ളു​ടെ പേ​ര് എ​ടു​ത്തു​ക​ള​യു​ന്ന​ത് അ​വ​രെ മ​റ്റൊ​രാ​ളു​ടെ സ്വ​ത്താ​യി മാ​ത്രം ചു​രു​ക്കു​ന്ന​തി​നും, മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യി ക​ണ​ക്കാ​ക്കു​ന്ന​തി​നും തു​ല്യ​മാ​ണെ​ന്ന് ഒ​സ്മാ​നി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ​ര​മ്പ​രാ​ഗ​ത​മാ​യി​ത്ത​ന്നെ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ സ്ത്രീ​ക​ളെ അ​വ​രു​ടെ സ്വ​ന്തം പേ​രി​ന് പ​ക​രം ഒ​രാ​ളു​ടെ ഭാ​ര്യ​യെ​ന്നോ മ​ക​ളെ​ന്നോ ആ​ണ് ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ശ​വ​ക്ക​ല്ല​റ​ക​ളി​ൽ പോ​ലും സ്ത്രീ​ക​ളു​ടെ പേ​രു​ക​ൾ കൊ​ത്തി​വെ​ക്കാ​ത്ത സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​മാ​ണ് അ​വി​ടെ നി​ല​നി​ൽ​ക്കു​ന്ന​ത്.

നി​ല​വി​ൽ ബ​ൽ​ഖ് പ്ര​വി​ശ്യ​യി​ൽ മാ​ത്ര​മാ​ണ് ഈ ​ഉ​ത്ത​ര​വ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​തെ​ങ്കി​ലും, ഇ​ത് ഉ​ട​ൻ ത​ന്നെ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഉ​ട​നീ​ളം ന​ട​പ്പി​ലാ​ക്കി​യേ​ക്കാ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ ഭ​യ​പ്പെ​ടു​ന്നു. പ്രാ​ദേ​ശി​ക​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ന്നീ​ട് രാ​ജ്യ​വ്യാ​പ​ക​മാ​യ നി​രോ​ധ​ന​ങ്ങ​ളാ​യി മാ​റു​ന്ന​താ​ണ് മു​ൻ​കാ​ല അ​നു​ഭ​വം.

സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ഹ​നി​ക്കു​ന്ന 144-ല​ധി​കം ഉ​ത്ത​ര​വു​ക​ൾ ഇ​തി​നോ​ട​കം താ​ലി​ബാ​ൻ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. 12 വ​യ​സി​ന് മു​ക​ളി​ലു​ള്ള പെ​ൺ​കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സം നി​ഷേ​ധി​ക്കു​ക, ഭൂ​രി​ഭാ​ഗം തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ നി​ന്നും സ്ത്രീ​ക​ളെ ഒ​ഴി​വാ​ക്കു​ക, പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ സം​സാ​രി​ക്കു​ന്ന​ത് വി​ല​ക്കു​ക എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

സ്ത്രീ​ക​ളു​ടെ സ്വ​ത്വം ന​ഷ്ട​പ്പെ​ടു​ന്ന​തി​ന് പു​റ​മെ ഗു​രു​ത​ര​മാ​യ പ്രാ​യോ​ഗി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്കും ഈ ​ഉ​ത്ത​ര​വ് വ​ഴി​വെ​ക്കും. ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തു​ന്ന എ​ല്ലാ സ്ത്രീ​ക​ളെ​യും ഒ​രേ പേ​രി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് വ​ലി​യ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​നും ഗു​രു​ത​ര​മാ​യ ചി​കി​ത്സാ പി​ഴ​വു​ക​ൾ​ക്കും കാ​ര​ണ​മാ​കു​മെ​ന്ന് ലാ​ല ഒ​സ്മാ​നി മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​ൽ സ്ത്രീ​ക​ൾ ഇ​പ്പോ​ൾ ത​ന്നെ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ നേ​രി​ടു​ന്ന​തി​നി​ട​യി​ലാ​ണ് ഈ ​പു​തി​യ പ്ര​തി​സ​ന്ധി.

ഒ​രു വ്യ​ക്തി​യു​ടെ മു​ഖ​വും ശ​ബ്ദ​വും ച​രി​ത്ര​വു​മാ​ണ് അ​വ​രു​ടെ പേ​ര്. പേ​ര് ന​ഷ്ട​പ്പെ​ടു​ന്ന​തോ​ടെ പൊ​തു​ജീ​വി​ത​ത്തി​ൽ നി​ന്ന് മാ​ത്ര​മ​ല്ല, ച​രി​ത്ര​രേ​ഖ​ക​ളി​ൽ നി​ന്ന് കൂ​ടി സ്ത്രീ​ക​ൾ തു​ട​ച്ചു​നീ​ക്ക​പ്പെ​ടു​ക​യാ​ണ്. സ്വ​ന്തം പേ​ര് വി​ളി​ക്കു​ന്ന​ത് പോ​ലും കു​ടും​ബ​ത്തി​ന്‍റെ അ​ഭി​മാ​ന​ത്തി​ന് ക്ഷ​ത​മാ​യി ക​ണ​ക്കാ​ക്കു​ന്ന ഒ​രു രാ​ജ്യ​ത്ത്, സ്വ​ന്തം പേ​ര് തി​രി​ച്ചു​പി​ടി​ക്കു​ക എ​ന്ന​ത് ഇ​ന്ന് വ​ലി​യൊ​രു പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

 

 

Related posts

Leave a Comment