മൂ​ന്ന് ത​വ​ണ ഞാ​ന്‍ വി​വാ​ഹ​ത്തി​ന്‍റെ വ​ക്കോ​ളം എ​ത്തി​; മൂ​ന്ന് ത​വ​ണ​യും ദൈ​വം ര​ക്ഷി​ച്ചു; വിവാഹം കഴിക്കാത്തതിൽ മക്കൾക്ക് പങ്കില്ലെന്ന് സുസ്മിതാസെൻ


ഭാ​ഗ്യ​വ​ശാ​ല്‍, ജീ​വി​ത​ത്തി​ല്‍ ഇ​ന്‍റ​റ​സ്റ്റിം​ഗ് ആ​യ കു​റ​ച്ച് പു​രു​ഷ​ന്മാ​ര്‍ എ​ന്‍റെ ജീ​വി​ത​ത്തി​ല്‍ വ​ന്നി​ട്ടു​ണ്ട്. പ​ക്ഷെ അ​വ​രൊ​ക്കെ നി​രാ​ശ​പ്പെ​ടു​ത്തി​യെ​ന്ന​താ​ണ് ഞാ​ന്‍ വി​വാ​ഹം ക​ഴി​ക്കാ​തി​രി​ക്കു​ന്ന​തി​ന്‍റെ കാ​ര​ണം.

അ​തി​ല്‍ എ​ന്‍റെ കു​ട്ടി​ക​ള്‍​ക്ക് ഒ​രു പ​ങ്കു​മി​ല്ല. എ​ന്‍റെ മ​ക്ക​ള്‍ സ​മ​വാ​ക്യ​ത്തി​ലേ​യി​ല്ല. അ​വ​ര്‍ എ​ന്നും ന​ല്ല സ​മീ​പ​ന​മാ​യി​രു​ന്നു. എ​ന്‍റെ ജീ​വി​ത​ത്തി​ലേ​ക്ക് വ​രു​ന്ന​വ​രെ അ​വ​രും കൈ​നീ​ട്ടി​യാ​ണ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

തു​ല്യ സ്‌​നേ​ഹ​വും ബ​ഹു​മാ​ന​വും അ​വ​ര്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. അ​ത് മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യാ​ണ്. മൂ​ന്ന് ത​വ​ണ ഞാ​ന്‍ വി​വാ​ഹ​ത്തി​ന്‍റെ വ​ക്കോ​ളം എ​ത്തി​യ​താ​ണ്. പ​ക്ഷെ മൂ​ന്ന് ത​വ​ണ​യും ദൈ​വം ര​ക്ഷി​ച്ചു.

എ​ന്ത് ദു​ര​ന്ത​മാ​ണ് സം​ഭ​വി​ച്ച​തെ​ന്ന് പ​റ​യാ​നാ​കി​ല്ല. പ​ക്ഷെ ദൈ​വം എ​ന്നെ സം​ര​ക്ഷി​ച്ചു. എ​ന്‍റെ ര​ണ്ട് മ​ക്ക​ളേ​യും ദൈ​വം കാ​ത്തു​വെ​ന്ന് പ​റ​യാം.

എ​ന്നെ​യൊ​രു മോ​ശം ബ​ന്ധ​ത്തി​ലേ​ക്ക് ക​ട​ത്തി​വി​ടാ​ന്‍ ദൈ​വം ത​യാ​റാ​കി​ല്ലെ​ന്ന് തോ​ന്നു​ന്നു. -സു​സ്മി​ത സെ​ൻ

Related posts

Leave a Comment