അ​ധോ​ലോ​ക​ത്തു​നി​ന്നും ധാ​രാ​ളം പ​ണം ബോ​ളി​വു​ഡി​ലേ​ക്ക് ഒ​ഴു​കു​ന്നു; അ​ത്ത​രം നി​ര്‍​മ്മാ​താ​ക്ക​ളി​ല്‍​നി​ന്നും തനിക്ക് മാറിനിൽക്കാൻ സാധിച്ചെന്ന് സൊനാലി


അ​ധോ​ലോ​ക​ത്തു​നി​ന്നും ധാ​രാ​ളം പ​ണം ബോ​ളി​വു​ഡി​ലേ​ക്ക് ഒ​ഴു​കു​ന്ന ഒ​രു സാ​ഹ​ച​ര്യം ഒ​രു​കാ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്നു. അ​ത്ത​രം നി​ര്‍​മ്മാ​താ​ക്ക​ളി​ല്‍​നി​ന്നും പ്രൊ​ജ​ക്ടു​ക​ളി​ല്‍​നി​ന്നും ഞാ​ൻ മാ​റി നി​ല്‍​ക്കാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു.

തീ​രെ ഒ​ഴി​വാ​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ എ​നി​ക്ക് സൗ​ത്തി​ല്‍ പ​ണി​യു​ണ്ട് എ​ന്ന് ക​ള്ളം പ​റ​ഞ്ഞി​രു​ന്നു. ഒ​രു സം​ഘ​ടി​ത വ്യ​വ​സാ​യ​മാ​യി​രു​ന്നി​ല്ല എ​ന്ന​തു കൊ​ണ്ട് ത​ന്നെ സി​നി​മ​യെ ടാ​ര്‍​ഗ​റ്റ് ചെ​യ്യാ​ന്‍ എ​ളു​പ്പ​മാ​യി​രു​ന്നു.

സി​നി​മാ​സം​വി​ധാ​യ​ക​ര്‍ അ​ധോ​ലോ​ക​ത്തി​ന്‍റെ സ​മ്മ​ര്‍​ദ​ത്തി​ലാ​യ​തി​നാ​ല്‍ എ​നി​ക്ക് പ​ല വേ​ഷ​ങ്ങ​ളും നി​ഷേ​ധി​ക്ക​പ്പെ​ട്ടു. അ​ധോ​ലോ​കം ഫ​ണ്ട് ചെ​യ്യു​ന്ന ഒ​രു കൂ​ട്ടം നി​ര്‍​മാ​താ​ക്ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു.

അ​വ​രി​ല്‍ നി​ന്നു ഞാ​ന്‍ അ​ക​ന്നു നി​ല്‍​ക്കാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു. അ​ങ്ങ​നെ​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ തി​രി​ച്ച​റി​യാ​ന്‍ എ​ന്നെ സ​ഹാ​യി​ച്ചി​രു​ന്ന​ത് അ​ന്ന​ത്തെ ബോ​യ്ഫ്ര​ണ്ടും ഇ​ന്ന​ത്തെ ഭ​ര്‍​ത്താ​വു​മാ​യ ഗോ​ള്‍​ഡി ബെ​യ്‌ൽ ആ​യി​രു​ന്നു.

ഗോ​ള്‍​ഡി​യു​ടെ അ​ച്ഛ​നും നി​ര്‍​മാ​താ​വാ​യി​രു​ന്ന​തി​നാ​ല്‍ അ​മ്മ​യ്ക്ക് എ​ല്ലാ വി​വ​ര​ങ്ങ​ളും അ​റി​യാ​മാ​യി​രു​ന്നു. അ​വ​രാ​ണ് എ​ന്നെ സ​ഹാ​യി​ച്ച​ത്. -സൊ​നാ​ലി ബേന്ദ്ര

Related posts

Leave a Comment