ക​ന്യാ​സ്ത്രീ​യെ പീ​ഡ​ിപ്പിക്കാൻ ശ്രമം: കെ​എസ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ര​നു സ​സ്പെ​ൻ​ഷ​ൻ

തി​​രു​​വ​​ന​​ന്ത​​പു​​രം: കെ​​എ​​സ്ആ​​ർ​​ടി​​സിയു​​ടെ തി​​രു​​വ​​ന​​ന്ത​​പു​​രം -മൈ​​സൂ​​ർ സ്കാ​​നി​​യ ബ​​സി​​ൽ ക​​ന്യാ​​സ്ത്രീ​​യാ​​യ യാ​​ത്ര​​ക്കാ​​രി​​യെ പീ​​ഡി​​പ്പി​​ക്കാ​​ൻ ശ്ര​​മി​​ച്ച ഡ്രൈ​​വ​​റും ക​​ണ്ട​​ക്ട​​റുമായ തി​​രു​​വ​​ന​​ന്ത​​പു​​രം ഡി​​പ്പോ​​യി​​ലെ സ​​ന്തോ​​ഷ് കു​​മാ​​റി​​നു സ​​സ്പെ​​ൻ​​ഷ​​ൻ.

തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തനി​​ന്നു മൈ​​സൂ​​രി​​ലേ​​ക്കു ക​​ഴി​​ഞ്ഞ 13ന് ​​പു​​റ​​പ്പെ​​ട്ട ബ​​സി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. കോ​​ട്ട​​യ​​ത്തെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് സ​​ന്തോ​​ഷ്കു​​മാ​​ർ ക​​ന്യാ​​സ്ത്രീ​​യെ ക​​ട​​ന്നു​പി​​ടി​​ച്ച​​ത്. ബ​​ഹ​​ളം​​വ​​ച്ച ക​​ന്യാ​​സ്ത്രീ ബ​​സ് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലേ​​ക്ക് വി​​ടാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടെ​​ങ്കി​​ലും ഡ്രൈ​​വ​​റു​​ടെ അ​​ഭ്യ​​ർ​​ഥ​​ന​​യെ തു​​ട​​ർ​​ന്നു യാ​​ത്ര തു​​ട​​രു​​ക​​യാ​​യി​​രു​​ന്നു. പി​​ന്നീ​​ട് ഇ-​​മെ​​യി​​ലിൽ കെ​​എ​​സ്ആ​​ർ​​ടി​​സി എം​​ഡി​​ക്ക് പ​​രാ​​തി ന​​ൽ​​കു കയായിരുന്നു.

Related posts