വി​മാ​നം പ​റ​ത്ത​ല്‍ 11കാ​ര​ന്‍ മ​ക​നെ ഏ​ല്‍​പ്പി​ച്ച് പി​താ​വി​ന്റെ ബി​യ​ര്‍ കു​ടി ! ര​ണ്ടു​പേ​ര്‍​ക്കും ദാ​രു​ണാ​ന്ത്യം; ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ

ബ്ര​സീ​ലി​ല്‍ ചെ​റു വി​മാ​നം കാ​ട്ടി​ല്‍ ത​ക​ര്‍​ന്നു വീ​ണ് അ​ച്ഛ​നും മ​ക​നും മ​രി​ച്ച സം​ഭ​വ​ത്തി​ന്റേ​തെ​ന്ന് ക​രു​തു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്. വി​മാ​ന​ത്തി​ന്റെ നി​യ​ന്ത്ര​ണം മ​ക​നെ ഏ​ല്‍​പ്പി​ച്ച് ബി​യ​ര്‍ കു​ടി​ക്കു​ന്ന അ​ച്ഛ​ന്റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. ഗാ​രോ​ണ്‍ മ​യ​യും മ​ക​ന്‍ ഫ്രാ​ന്‍​സി​സ്‌​കോ മ​യ​യു​മാ​ണ് ക​ഴി​ഞ്ഞ മാ​സം 29ന് ​ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്. വി​മാ​ന​ത്തി​ന്റെ ക​ണ്‍​ട്രോ​ള്‍ പ​തി​നൊ​ന്നു വ​യ​സ് മാ​ത്ര​മു​ള്ള മ​ക​നെ ഏ​ല്‍​പി​ച്ച് ബി​യ​ര്‍ കു​ടി​ക്കു​ന്ന ഗാ​രോ​ണി​ന്റെ വീ​ഡി​യോ വൈ​റ​ലാ​യ​തി​നെ തു​ട​ര്‍​ന്ന് ബ്ര​സീ​ല്‍ നാ​ഷ​ന​ല്‍ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ ഏ​ജ​ന്‍​സി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വീ​ഡി​യോ അ​പ​ക​ട​ത്തി​ന് തൊ​ട്ടു മു​മ്പ് പ​ക​ര്‍​ത്തി​യ​താ​ണോ അ​തോ മു​ന്‍​പ​ത്തേ​താ​ണോ എ​ന്നു വ്യ​ക്ത​മ​ല്ല. ജൂ​ലൈ 29ന് ​വൈ​കു​ന്നേ​രം 5.50 ന് ​പ​റ​ന്നു​യ​ര്‍​ന്ന വി​മാ​നം എ​ട്ടു മി​നി​റ്റി​ന് ശേ​ഷം അ​പ്ര​ത്യ​ക്ഷ​മാ​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നു ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് വി​മാ​ന​ത്തി​ന്റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​രു​വ​രു​ടേ​യും മ​ര​ണ വാ​ര്‍​ത്ത അ​റി​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് ഗാ​രോ​ണി​ന്റെ ഭാ​ര്യ​യും സ്വ​യം വെ​ടി​വ​ച്ചു…

Read More

സ്‌കൂളില്‍ തല കറങ്ങി വീണ 12കാരിയെ പെണ്‍കുട്ടിയെ അധ്യാപകര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പെണ്‍കുട്ടി ഗര്‍ഭിണി ! അന്വേഷിച്ചപ്പോള്‍ പുറത്തു വന്നത് ബന്ധുവായ 11കാരന്റെ പീഡന വിവരം; കേരളത്തെ ഞെട്ടിച്ച പീഡനക്കേസ് ഇങ്ങനെ…

പന്ത്രണ്ട് വയസുകാരിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ 11കാരനെതിരേ പോലീസ് പോക്‌സോ കേസ് ചുമത്തി. ഇതോടെ ബലാത്സംഗ കേസില്‍ പ്രതിയാകുന്ന കേരളത്തിലെ ഏറ്റവും പ്രായ കുറഞ്ഞ ബാലനാവുകയാണ് കോട്ടയത്തെ താമസക്കാരന്‍. പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിയതോടെയാണ് പീഡനം പുറം ലോകം അറിയുന്നത്. ഇതോടെ കുട്ടിക്കെതിരെ പോക്സോ കേസ് ചുമത്തി പൊലീസ് കേസെടുത്തു. കേരളത്തില്‍ ഇത്തരത്തിലെ ആദ്യ കേസാണ് ഇത്. ഇരയും പ്രതിയും പ്രായപൂര്‍ത്തിയാകാത്തവര്‍. ഇരുവരും അടുത്ത ബന്ധുക്കളാണ്. ഒരു വീട്ടിലായിരുന്നു താമസം. ഇതിനിടെയാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. ഇത് ആരും അറിഞ്ഞതുമില്ല. സ്‌കൂളില്‍ വച്ച് തലകറങ്ങി വീണ പെണ്‍കുട്ടിയെ അദ്ധ്യാപകര്‍ ആശുപത്രിയില്‍ എത്തിച്ചു. ഇതോടെയാണ് ഗര്‍ഭം അലസുന്നതും ഡോക്ടര്‍ കാരണം കണ്ടെത്തുന്നതും. ഉടന്‍ തന്നെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചു. പന്ത്രണ്ടുകാരിയെ അവര്‍ കണ്ടപ്പോഴാണ് പീഡനത്തിലെ വില്ലന്‍ പുറത്തു വരുന്നത്. ഇതേത്തുടര്‍ന്നാണ് കേസ് എടുത്തത്. പെണ്‍കുട്ടിയുടേയും ആണ്‍കുട്ടിയുടേയും വീട്ടുകാര്‍ താമസിക്കുന്നത്…

Read More