സ്‌കൂളില്‍ തല കറങ്ങി വീണ 12കാരിയെ പെണ്‍കുട്ടിയെ അധ്യാപകര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പെണ്‍കുട്ടി ഗര്‍ഭിണി ! അന്വേഷിച്ചപ്പോള്‍ പുറത്തു വന്നത് ബന്ധുവായ 11കാരന്റെ പീഡന വിവരം; കേരളത്തെ ഞെട്ടിച്ച പീഡനക്കേസ് ഇങ്ങനെ…

പന്ത്രണ്ട് വയസുകാരിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ 11കാരനെതിരേ പോലീസ് പോക്‌സോ കേസ് ചുമത്തി. ഇതോടെ ബലാത്സംഗ കേസില്‍ പ്രതിയാകുന്ന കേരളത്തിലെ ഏറ്റവും പ്രായ കുറഞ്ഞ ബാലനാവുകയാണ് കോട്ടയത്തെ താമസക്കാരന്‍. പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിയതോടെയാണ് പീഡനം പുറം ലോകം അറിയുന്നത്. ഇതോടെ കുട്ടിക്കെതിരെ പോക്സോ കേസ് ചുമത്തി പൊലീസ് കേസെടുത്തു.

കേരളത്തില്‍ ഇത്തരത്തിലെ ആദ്യ കേസാണ് ഇത്. ഇരയും പ്രതിയും പ്രായപൂര്‍ത്തിയാകാത്തവര്‍. ഇരുവരും അടുത്ത ബന്ധുക്കളാണ്. ഒരു വീട്ടിലായിരുന്നു താമസം. ഇതിനിടെയാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. ഇത് ആരും അറിഞ്ഞതുമില്ല. സ്‌കൂളില്‍ വച്ച് തലകറങ്ങി വീണ പെണ്‍കുട്ടിയെ അദ്ധ്യാപകര്‍ ആശുപത്രിയില്‍ എത്തിച്ചു. ഇതോടെയാണ് ഗര്‍ഭം അലസുന്നതും ഡോക്ടര്‍ കാരണം കണ്ടെത്തുന്നതും. ഉടന്‍ തന്നെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചു. പന്ത്രണ്ടുകാരിയെ അവര്‍ കണ്ടപ്പോഴാണ് പീഡനത്തിലെ വില്ലന്‍ പുറത്തു വരുന്നത്.

ഇതേത്തുടര്‍ന്നാണ് കേസ് എടുത്തത്. പെണ്‍കുട്ടിയുടേയും ആണ്‍കുട്ടിയുടേയും വീട്ടുകാര്‍ താമസിക്കുന്നത് കോട്ടയത്താണ്. ഇവര്‍ കുറച്ചു കാലം മുമ്പ് കുമിളിയില്‍ താമസിച്ചിരുന്നു. അന്നാണ് പീഡനം നടന്നത്. പതിനൊന്നുകാരനെതിരായ ആരോപണമായതു കൊണ്ട് തന്നെ കരുതലോടെയാകും പൊലീസും നീങ്ങുക. പെണ്‍കുട്ടിക്ക് പന്ത്രണ്ട് വയസ്സുമുണ്ട്. ആര് ആരെ പീഡിപ്പിച്ചുവെന്നത് പോലും ഇവിടെ നിര്‍ണ്ണായകമാണ്. അതുകൊണ്ട് തന്നെ കോട്ടയം പൊലീസിന് ഊരാക്കുടുക്കാണ് ഈ വിഷയം. ചാപിള്ളയായി പുറത്തു വന്നതില്‍ ഡി എന്‍ എ ടെസ്റ്റ് നടത്തി കുട്ടിയുടെ പിതൃത്വം നിര്‍ണ്ണയിക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.

പീഡകന്‍ 112കാരന്‍ തന്നെയാണോ അതോ മറ്റാരെങ്കിലും പെണ്‍കുട്ടിയെ ചൂഷണം ചെയ്ത ശേഷം കുറ്റം പതിനൊന്നുകാരനില്‍ ആരോപിക്കുകയാണോ എന്ന സംശയവും പോലീസിനുണ്ട്. അതിന് വേണ്ടിയാണ് ഡിഎന്‍എ പരിശോധന നടത്തുന്നത്. കോട്ടയത്താണ് ഇരുവരും താമസമെങ്കിലും കുമുളിയിലായിരുന്നു പീഡനമെന്നാണ് പ്രാഥമിക മൊഴി. അതുകൊണ്ട് തന്നെ കേസ് കുമിളിയിലേക്ക് കൈമാറിയതായാണ് സൂചന.

Related posts