നിര്‍മാണച്ചിലവ് 543 കോടി രൂപ ! റിലീസിംഗിനു മുമ്പേ വാരിയത് 490 കോടി രൂപ; എന്തിരന്‍-2ന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ ഇങ്ങനെ…

റിലീസ് ആകുംമുമ്പേ സംഭവമായിരിക്കുകയാണ് രജനീകാന്ത് നായകനായി എത്തുന്ന എന്തിരന്‍-2.പ്രീ-റീലീസ് ബിസിനസില്‍ ഇതിനോടം ബാഹുബലി-2ന്റെ റിക്കാര്‍ഡ് മറികടന്നാണ് രജനീകാന്ത് ചിത്രത്തിന്റെ മുന്നേറ്റം. 543 കോടി രൂപ മുതല്‍മുടക്കിലെത്തുന്ന ചിത്രം ഇതിനോടകം 490 കോടി രൂപ നേടിക്കഴിഞ്ഞുവെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഡ്വാന്‍സ് ബുക്കിംഗിലൂടെ മാത്രം 120 കോടി രൂപ ചിത്രം സ്വന്തമാക്കിയെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് രാമേഷ് ബാല ട്വീറ്റ് ചെയ്തു. ഡിജിറ്റല്‍, സാറ്റലൈറ് അവകാശങ്ങള്‍ വിറ്റയിനത്തില്‍ മാത്രം ചിത്രം നേടിയിരിക്കുന്നത് ഭീമന്‍ തുകകളാണ്. മുടക്കുമുതലിന്റെ പകുതി ഇതിനോടകം തിരികെ നേടി കഴിഞ്ഞു. തെലുങ്കാന/ആന്ധ്രാ പ്രദേശ്, കേരളം, കര്‍ണാടക, വടക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ വിതരണാവകാശം വിറ്റെങ്കിലും, തമിഴ്‌നാട്ടിലെയും, വിദേശത്തെയും വിതരണാവകാശം നിര്‍മാതാക്കളായ ലൈക്ക നിലനിര്‍ത്തുകയായിരുന്നു. ഇവിടങ്ങളിലെ ഉയര്‍ന്ന വാണിജ്യമൂല്യം കണക്കിലെടുത്താണിതെന്നു ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് മണിക്കൂര്‍ 29 മിനിറ്റാണ് സിനിമയുടെ ൈദര്‍ഘ്യം. ചിത്രത്തിനു യു/എ സര്‍ട്ടിഫിക്കറ്റ്…

Read More

യന്തിരന്‍ 2.0യുടെ ഷൂട്ടിംഗിന്റെ ഇടയ്ക്കു വച്ച് പിന്മാറാനൊരുങ്ങിയതാണ്; പക്ഷെ ഷങ്കറിന്റെ വാക്കുകള്‍ എന്നെ അതില്‍ നിന്നു തടഞ്ഞു; തുറന്നു പറച്ചിലുമായി രജനികാന്ത്

രജനികാന്തിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡചിത്രം എന്തിരന്‍ 2.0യുടെ റിലീസിംഗ് കാത്തിരിക്കുകയാണ് ആരാധകര്‍. വന്‍വിജയമായ എന്തിരന്റെ രണ്ടാംഭാഗമായ 2.0 ഹോളിവുഡ് സിനിമയോടു കിടപിടിക്കുന്ന രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ രജനീകാന്ത് നടത്തിയ വെളിപ്പെടുത്തലാണ് ചര്‍ച്ചയാകുന്നത്. 2.0യുടെ ഷൂട്ടിംഗിനിടെ ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ ഒരുങ്ങിയതാണെന്നായിരുന്നു രജനിയുടെ വെളിപ്പെടുത്തല്‍. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംഗ് വേളയില്‍ നടത്തിയ പ്രസംഗത്തിലാണ് രജനികാന്തിന്റെ വെളിപ്പെടുത്തല്‍. ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ടാണ് ചിത്രത്തില്‍ നിന്ന് പിന്മാറുന്നതിനെ കുറിച്ച് താന്‍ ആലോചിച്ചതെന്ന് രജനികാന്ത് പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ട് ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിയും എന്ന ആത്മവിശ്വാസം എനിക്ക് നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം ഷങ്കറിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം തന്നെ മറുപടിയാണ് എന്നെ കരുത്തനാക്കിയത്. ‘സര്‍, ഒന്നും പേടിക്കേണ്ട. സാറിന് ചെയ്യാന്‍ പറ്റുന്നതുപോലെ ചെയ്താല്‍ മതി. അതുപോലെ നമുക്ക് ഷൂട്ട് ചെയ്യാം. സാര്‍ ഇല്ലെങ്കില്‍ ഈ ചിത്രമില്ലെന്നായിരുന്നു ഷങ്കര്‍ പറഞ്ഞത്’.’നിങ്ങള്‍ പൂര്‍ണ ആരോഗ്യവാനായി…

Read More