കോഴിക്കോട് മാളില്‍ തിരക്കിനിടയില്‍ യുവ നടിയെ കയറിപ്പിടിച്ച വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുമ്പോള്‍ ആരും അതില്‍ അതിശയോക്തി പ്രകടിപ്പിക്കുന്നില്ല. കാരണം ഇത്തരം സംഭവങ്ങള്‍ ഇവിടെ ഇതാദ്യമല്ല. നടിയുടെ പ്രതികരണവും പ്രസ്താവനകളുമെല്ലാം കേരളത്തില്‍ ചൂടുപിടിച്ച ചര്‍ച്ചയായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുരളി തുമ്മാരുക്കുടി.കേരളത്തില്‍ ഇതൊരു നിത്യ സംഭവമായി മാറിയെന്ന്, ഈ വിഷയത്തെക്കുറിച്ച് പലവട്ടം എഴുതിയിട്ടുള്ള മുരളി തുമ്മാരുകുടി ഫേബുക്ക് പോസ്റ്റില്‍ പറഞ്ഞു. ”തിരക്കില്ലാത്തിടത്തും സ്ത്രീകള്‍ സുരക്ഷിതരല്ല. അശ്ലീലമായ കമന്റുകള്‍ പറയാന്‍, സിപ്പ് അഴിച്ചോ തുണി പൊക്കിയോ സ്വന്തം ലിംഗം പ്രദര്‍ശിപ്പിക്കാന്‍, വഴി ചോദിയ്ക്കാന്‍ എന്ന മട്ടില്‍ അശ്ളീല പുസ്തകങ്ങള്‍ തുറന്നു കാണിക്കാന്‍, പറ്റിയാല്‍ കയറിപിടിക്കാന്‍ റെഡിയായി മറ്റൊരു പറ്റം ക്രിമിനലുകള്‍ നമ്മുടെ നാട്ടിലും നഗരങ്ങളിലും സജീവമാണ്.ഇത്തരം കടന്നുകയറ്റങ്ങള്‍ക്ക് ഏതൊരു സ്ത്രീയും വിധേയയാകാം. പത്തു വയസ്സ് തികയാത്ത പെണ്‍കുട്ടി മുതല്‍ എണ്പതു കഴിഞ്ഞ മുത്തശ്ശി…
Read MoreTag: abuse
പന്ത്രണ്ടുകാരനെ സീനിയര്‍ വിദ്യാര്‍ഥികള്‍ ലൈംഗികമായി പീഡിപ്പിച്ചു ! ഞെട്ടിക്കുന്ന സംഭവം പത്തനംതിട്ടയില്‍…
പത്തനംതിട്ട തിരുവല്ലയില്‍ പന്ത്രണ്ടുകാരനെ ഹോസ്റ്റലില്‍ വച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ ലൈംഗികപീഡനത്തിന് ഇരയാക്കിയതായി പരാതി. പുറമറ്റം സ്വദേശിയായ വിദ്യാര്‍ഥിയാണ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. പുറത്തു പറഞ്ഞാല്‍ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ അമ്മ തിരുവല്ല പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. പീഡന വിവരം കുട്ടി തന്റെ അനുജത്തിയോടാണ് വെളിപ്പെടുത്തിയതെന്ന് അമ്മ ഒരു ചാനലിനോടു പറഞ്ഞു. ശാരീരികവും മാനസികവുമായി കുട്ടിയെ പീഡിപ്പിച്ചുവെന്നും അമ്മ വ്യക്തമാക്കി. പരാതിയില്‍ കഴമ്പുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ പരാതി സി.ഡബ്യൂ.സിക്ക് കൈമാറി. പീഡനത്തിനിരയായ വിദ്യാര്‍ഥിയെയും ആരോപണ വിധേയരായ വിദ്യാര്‍ഥികളെയും അവരുടെ മാതാപിതാക്കളെയും വിളിച്ചുവരുത്തി സിറ്റിംഗ് നടത്തുമെന്നും ശേഷം നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സി.ഡബ്ല്യു.സി ചെയര്മാന് വ്യക്തമാക്കി. 15 വയസ്സുള്ള സീനിയര്‍ വിദ്യാര്‍ഥികള്‍ കുട്ടിയെ മൂന്ന് മാസത്തിലേറെയാണ് പീഡിപ്പിച്ചത്. ഓണാവധിക്ക് വീട്ടിലെത്തിയ കുട്ടിയുടെ ദേഹത്ത് പാടുകളും മുറിവുകളും കണ്ടതോടെയാണ് മാതാവിന് സംശയം തോന്നിയത്. ശരീരത്തിലെ പാടുകളെ കുറിച്ച് ചോദിച്ച അമ്മയോട് ഇതിനെ…
Read Moreനടിയോട് ലൈംഗികത അഭ്യര്‍ഥന നടത്തി കയറിപ്പിടിച്ചു ! നടന് കെആര്‍കെ അറസ്റ്റില്‍…
നടിയോട് ലൈംഗികാഭ്യര്‍ഥന നടത്തുകയും തുടര്‍ന്ന് ബലമായി കൈയില്‍ കയറി പിടിക്കുകയും ചെയ്ത സംഭവത്തില്‍ നടന് കെആര്‍കെ എന്ന കമല്‍ റഷീദ് ഖാന് അറസ്റ്റിലായി. 2019 ജനുവരിയില്‍ നടന്ന സംഭവത്തിലാണ് അറസ്റ്റ്. നടിയുടെ പരാതിയില്‍ വേര്‍സോവ പൊലീസാണ് കെആര്‍കെയെ അറസ്റ്റ് ചെയ്ത്. 2020ല്‍ സാമൂഹികമാധ്യമത്തിലെ പോസ്റ്റുമായി ബന്ധപ്പെട്ട് നിലവില്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കെആര്‍കെയെ മുംബൈ ബോറിവാലിയിലെ കോടതിയുടെ ട്രാന്‍സ്ഫര്‍ ഉത്തരവിലൂടെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കമാല്‍ റഷീദ് ഖാനെ ഇന്ന് ബാന്ദ്ര കോടതിയില്‍ ഹാജരാക്കി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി വെര്‍സോവ പൊലീസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ കെആര്‍കെയ്ക്കെതിരെ 2021ല്‍ ഐപിസി 354 എ, 509 വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിരുന്നു. 2020ല്‍ അന്തരിച്ച നടന് റിഷി കപൂറിനെ കുറിച്ചും ഇര്ഫാന് ഖാനെ കുറിച്ചും ട്വിറ്ററില്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയതാണ് കേസിലാണ്…
Read More55കാരിയെ കുടിയേറ്റക്കാരന് ബലാത്സംഗം ചെയ്യുന്ന വീഡിയോ പുറത്തുവിട്ടു ! വെട്ടിലായി ഇറ്റലിയിലെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി
ഉക്രൈനിയന്‍ വനിതയെ കുടിയേറ്റക്കാരന് ബലാത്സംഗം ചെയ്യുന്ന വീഡിയോ ദൃശ്യം ട്വിറ്ററില്‍ പങ്കുവെച്ച് വിവാദത്തിലായി ഇറ്റലിയിലെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി. പ്രധാനമന്ത്രി തിരഞ്ഞെടുപ്പില്‍ വളരെ മുന്നിലുള്ള ജിയോര്‍ജിയ മെലോനിയാണ് ട്വിറ്ററില്‍ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. അവ്യക്തമാക്കിയ വീഡിയോയാണ് പങ്കുവെച്ചതെങ്കിലും ട്വീറ്റ് നീക്കം ചെയ്തിരിക്കുകയാണ് ഇപ്പോള്‍ ട്വിറ്റര്‍. ഒരു മാധ്യമത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ച വീഡിയോയാണ് മെലോനി ട്വീറ്റ് ചെയ്തത്. എന്നാല്‍ ഈ നടപടി ക്രൂരമാണെന്നും അതിജീവിതയുടെ അനുവാദം വാങ്ങാതെയുള്ള മെലോനിയുടെ നടപടി അവര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കിയിരിക്കാമെന്നുമാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും മനുഷ്യാവകാശ പ്രവര്‍ത്തകരും വിമര്‍ശിക്കുന്നത്. എന്നാല്‍, ഇരയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും അവര്‍ക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ടുമാണ് താന്‍ വീഡിയോ പങ്കുവെച്ചതെന്നാണ് മെലോനിയുടെ വിശദീകരണം. ഞായറാഴ്ചയാണ് 55-കാരിയായ ഉക്രൈന് സ്വദേശിനി ബലാത്സംഗം ചെയ്യപ്പെട്ടത്. ഇറ്റലിയിലെത്തിയ ഗിനിയന്‍ അഭയാര്‍ഥിയാണ് കേസിലെ പ്രതി. വഴിയോരത്തുവെച്ചാണ് ബലാത്സംഗം നടന്നത്. സമീപത്തെ ഒരു ഫ്ളാറ്റില്‍ താമസിക്കുന്ന ഒരാളാണ് ഇതിന്റെ…
Read Moreപരാതിക്കാരി അന്ന് ധരിച്ചത് ലൈംഗിക പ്രചോദനമുണ്ടാക്കുന്ന വസ്ത്രം ! സിവിക് ചന്ദ്രനെതിരേ പരാതി നിലനില്‍ക്കില്ലെന്ന് കോടതി…
എഴുത്തുകാരന് സിവിക് ചന്ദ്രന് ലൈംഗിക അതിക്രമം കാണിച്ചുവെന്ന കേസില്‍ പ്രതിക്ക് ജാമ്യം നല്കിയ വിധിയില്‍ കോടതി നടത്തിയ വിവാദ പരാമര്‍ശം ചര്‍ച്ചയാകുന്നു. ഇര ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ലെന്നാണ് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി വ്യക്തമാക്കിയത്. കോഴിക്കോട് ജില്ലാ സെഷന്‍സ് ജഡ്ജി കൃഷ്ണകുമാറിന്റെ വിധിയിലാണ് വിവാദ പരാമര്‍ശമുള്ളത്. പരാതിക്കാരി ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി 354-എ പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്നാണ് കോടതി ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. ജാമ്യാപേക്ഷയ്ക്കൊപ്പം സമര്‍പ്പിച്ച ഫോട്ടോകളില്‍ ഇരയുടെ വസ്ത്രധാരണ രീതി ലൈംഗിക പ്രകോപനം ഉണ്ടാക്കുന്നതാണെന്ന് വ്യക്തമാണെന്നും പരാതിക്കാരിയെ ബലം പ്രയോഗിച്ച് മടിയിലിരുത്തി മാറിടം അമര്‍ത്താന്‍ എഴുപത്തിനാല് വയസ്സുള്ള അംഗപരിമിതനായ പ്രതിക്ക് കഴിയുമെന്ന് വിശ്വസിക്കുക പ്രയാസമാണെന്നും കോടതി ഉത്തരവില്‍ പറയുന്നു. 2020 ഫെബ്രുവരി എട്ടിന് കൊയിലാണ്ടി നന്തി കടല്‍ തീരത്ത് നടന്ന കവിതാ ക്യാമ്പിനെത്തിയപ്പോള്‍ സിവിക് ചന്ദ്രന് ലൈംഗികാതിക്രമം…
Read Moreമീശക്കാരനെതിരേ പരാതികളുടെ പ്രവാഹം ! വീട്ടമ്മയുമായി സൗഹൃദം സ്ഥാപിച്ച് സ്വകാര്യദൃശ്യം പകര്‍ത്തി; ഐഡികളും പാസ്വേഡുകളും കൈക്കലാക്കി…
പീഡനക്കേസില്‍ തിരുവനന്തപുരത്ത് അറസ്റ്റിലായ ടിക് ടോക്- റീല്‍സിലെ ‘മീശക്കാരനെതിരേ’ നിരവധി പരാതികള്‍. വെള്ളല്ലൂര്‍ കീട്ടുവാര്യത്ത് വീട്ടില്‍ വിനീതി(25)നെതിരെയാണ് കൂടുതല്‍ പരാതികള്‍ പോലീസിന് ലഭിച്ചത്. ഇയാള്‍ സൗഹൃദം സ്ഥാപിച്ച് സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ഇ-മെയില്‍, ഇന്‍സ്റ്റഗ്രാം ഐഡികളും പാസ്വേഡും കൈക്കലാക്കി ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് വീട്ടമ്മയായ യുവതിയാണ് പുതിയ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ടിക്ടോക്കിലും ഇന്‍സ്റ്റഗ്രാമിലും താരമായ വിനീത് പീഡനക്കേസില്‍ അറസ്റ്റിലായ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരേ കൂടുതല്‍ പരാതികളുമായി ആളുകള്‍ രംഗത്തെത്തിയത്. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട വിനീത്, പിന്നീട് സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നാണ് വിവാഹിതയായ യുവതി നല്കിയ പരാതിയില്‍ ആരോപിക്കുന്നത്. ഇവരുടെ ഇ-മെയില്‍ ഐഡിയുടെയും ഇന്‍സ്റ്റഗ്രാം ഐഡിയുടെയും പാസ് വേഡുകള്‍ ഇയാള്‍ കൈക്കലാക്കിയിരുന്നു. ഇയാളുടെ തനിനിറം വ്യക്തമായതോടെ ഇവര്‍ പിന്നീട് വിനീതിന്റെ ഫോണ്‍കോളുകള്‍ എടുത്തിരുന്നില്ല. ഇതോടെ വിനീത് യുവതിയുടെ ഐഡിയില്‍നിന്ന് സ്റ്റോറികളും ചിത്രങ്ങളും പോസ്റ്റ് ചെയ്തതായും…
Read Moreസമൂഹമാധ്യമത്തിലൂടെ പ്രണയിച്ച് കാമുകനൊപ്പം 15-ാം വയസ്സില്‍ ഒളിച്ചോടി ! പിന്നീട് പല തവണ വില്ക്കപ്പെട്ടു; ഇപ്പോള്‍ അതിജീവനത്തിന്റെ പാതയില്‍ കോളജിലേക്ക്…
സോഷ്യല്‍മീഡിയയിലെ പ്രണയച്ചതിയില്‍പ്പെട്ട് ജീവിതം നശിക്കപ്പെടുന്ന നിരവധി പെണ്‍കുട്ടികള്‍ നമ്മുടെ സമൂഹത്തിലുണ്ട്. ഇത്തരത്തിലുണ്ടാവുന്ന തകര്‍ച്ചയില്‍ മനംനൊന്ത് ജീവിതം അവസാനിപ്പിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ദുരന്തങ്ങളെ അതിജീവിച്ച് ജീവിതത്തില്‍ പുതുവെളിച്ചം കണ്ടെത്തുന്ന ചിലരുണ്ട്. അത്തരക്കാരുടെ ജീവിതം ഏവര്‍ക്കും പ്രചോദനമാണ്. അത്തരത്തിലൊരു കഥയാണ് പശ്ചിമബംഗാള്‍ സ്വദേശിനിയായ 22കാരിയ്ക്ക് പറയാനുള്ളത്. ഇപ്പോള്‍ അവള് കോളജില്‍ ചേരാനൊരുങ്ങുകയാണ്. ഏഴുവര്‍ഷം മുമ്പ് സാമൂഹികമാധ്യമത്തില്‍ കണ്ടുമുട്ടിയ ഒരാളുമായി പ്രണയത്തിലായതോടെയാണ് അവളുടെ ജീവിതം വഴിപിരിയുന്നത്. 2015 ജനുവരി ഏഴിന് രാഹുല്‍ എന്നയാള്‍ക്കൊപ്പമാണു നാടുവിടുമ്പോള്‍ അവള്‍ക്ക് പ്രായം വെറും 15 വയസ്. സ്കൂളില്‍ പോകാനെന്ന മട്ടില്‍ വീട്ടില്‍ നിന്നിറങ്ങിയായിരുന്നു ഒളിച്ചോട്ടം. ബിഹാറിലേക്കുള്ള ബസ് പിടിക്കുന്നതിനായി കൊല്‍ക്കത്തയിലെ സയന്‍സ് സിറ്റിക്കു സമീപത്തുനിന്ന് അയാള്‍ 10 കിലോമീറ്റര്‍ അകലെയുള്ള ബാബുഘട്ടിലേക്കു കൊണ്ടുപോയി. അവിടെ ബസിനുള്ളില്‍ കയറ്റിയശേഷം ഉടന്‍ മടങ്ങിവരാമെന്നു പറഞ്ഞ് മുങ്ങി. പെണ്‍കുട്ടിയെ മറ്റൊരാള്‍ക്കു വില്‍ക്കുകയായിരുന്നെന്ന് അന്വേഷണസംഘം പിന്നീടു കണ്ടെത്തി. ഒന്നരലക്ഷം രൂപയ്ക്കായിരുന്നു വില്‍പ്പന.…
Read Moreപതിനഞ്ചുകാരനെ തട്ടിക്കൊണ്ടു പോയി കൂടെത്താമസിപ്പിച്ച് ലൈംഗികമായി ഉപയോഗിച്ചു ! 30കാരി പിടിയില്‍…
എട്ടാംക്ലാസ് വിദ്യാര്‍ഥിയായ 15കാരനെ തട്ടിക്കൊണ്ടു പോയി കൂടെത്താമസിപ്പിക്കുകയും പതിവായി ലൈംഗികമായി ഉപയോഗിക്കുകയും ചെയ്ത മുപ്പതുകാരി പിടിയില്‍. ആന്ധ്രാപ്രദേശ് കൃഷ്ണ ജില്ലയിലെ ഗുഡിവാഡ സ്വദേശിയായ സ്വപ്ന എന്ന യുവതിയെയാണ് പോലീസ് പിടികൂടിയത്. ഹൈദരാബാദിലെ ബാലനഗറില്‍ നിന്നാണ് രണ്ടുപേരെയും കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ജൂലൈ 19 മുതലാണ് എട്ടാംക്ലാസ് വിദ്യാര്‍ഥിയായ 15കാരനെ കാണാതായത്. സുഹൃത്തുക്കളെ കാണാനെന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ കുട്ടി രാത്രി വൈകിയിട്ടും തിരികെ എത്തിയിരുന്നില്ല. ഇതോടെ വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് സമീപത്തുതന്നെ താമസിക്കുന്ന ഭര്‍ത്താവും രണ്ട് കുട്ടികളുമുള്ള യുവതിയെയും കാണാതായിട്ടുണ്ടെന്ന വിവരമറിഞ്ഞത്. ഇതോടെ സംശയം തോന്നിയ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പ്രത്യേക സംഘത്തെ രൂപീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ചയാണ് യുവതിയും 15-കാരനും ഹൈദരാബാദിലെ വാടകവീട്ടില്‍ കഴിയുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് ഹൈദരാബാദിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതിയുടെ വീട്ടില്‍ വെച്ച് പലതവണ കുട്ടി ലൈംഗികചൂഷണത്തിന്…
Read Moreമെഡിക്കല്‍ വിദ്യാര്‍ഥിനിയെ വിവാഹവാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചു ! മലയാളി ഡോക്ടര്‍ ലത്തീഫ് മുര്ഷിദിനോട് ഉടന്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി…
വിവാഹ വാഗ്ദാനം നല്കി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത കേസില്‍ മലയാളി യുവ ഡോക്ടറോട് ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി. ജാമ്യം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ പ്രതിയായ ലത്തീഫ് മുര്‍ഷിദ് നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റു ചെയ്ത് തൊടുപുഴ കോടതിയില്‍ ഹാജരാക്കണമെന്ന് പോലീസിന് നിര്‍ദ്ദേശം നല്കി. വിവാഹ വാഗ്ദാനം നല്കി തൊടുപുഴ സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് പണം തട്ടിയെന്ന കേസിലാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രില്‍ ജോലി ചെയ്തിരുന്ന കൊട്ടാരക്കര നിലമേല്‍ സ്വദേശിയായ ലത്തീഫ് മുര്‍ഷിദ് അറസ്റ്റിലാവുന്നത്. മാര്‍ച്ച് മൂന്നിന് അറസ്റ്റു ചെയ്ത ലത്തീഫ് മുര്‍ഷിദ് റിമാന്‍ഡിലായെങ്കിലും പിന്നീട് ഹൈക്കോടതിയില്‍ നിന്നും ജ്യാമം ലഭിച്ചു. തുടര്‍ന്ന് കേസില്‍ നിന്ന് പിന്മാറാന് ഭീക്ഷണിപ്പെടുത്തിയോടെ ജാമ്യം റദ്ദാക്കാന്‍ പരാതിക്കാരി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഫോണ്‍ രേഖകളും വാട്സ്ആപ്പ് സന്ദേശങ്ങളുമടക്കം പരിശോധിച്ച ശേഷമാണ് കോടതി ഇയാളുടെ റദ്ദാക്കി…
Read Moreഡ്രൈവിംഗ് ടെസ്റ്റിനിടെ ‘പെണ്‍കുട്ടിയെ കയറിപ്പിടിച്ച’ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന്…
ഡ്രൈവിംഗ് ടെസ്റ്റിനിടെ പെണ്‍കുട്ടിയെ കയറിപ്പിടിച്ചെന്ന പരാതിയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍(എംവിഐ)ക്ക് സസ്പെന്ഷന്. പത്തനാപുരം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ എ. എസ് വിനോദ്കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരേ വകുപ്പുതല അന്വേഷണവും ആരംഭിച്ചു. ഈ മാസം 19നാണ് സംഭവം. മുഖ്യമന്ത്രി പിണറായി വിജയനു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിനോദ് കുമാറിനെ സസ്പെന്‍ഡ് ചെയ്തത്.
Read More