ബംഗളുരുവില്‍ അപ്രതീക്ഷിതമായെത്തിയ അതിഥിയെ കണ്ട് ഞെട്ടി ‘അദിതി’ ! നടിയെ അരിസ്റ്റോ സുരേഷ് ഞെട്ടിച്ചത് ഇങ്ങനെ…

ബിഗ്‌ബോസിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് അദിതി. മലയാളം,കന്നട സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അദിതി ബിഗ്‌ബോസിന്റെ ഫൈനല്‍ വരെയെത്തുകയും ചെയ്തു. ഇപ്പോള്‍ ബിഗ്‌ബോസ് താരങ്ങളില്‍ ഒരാളായ അരിസ്റ്റോ സുരേഷ് അതിദിയെ കാണാന്‍ ബാംഗ്ലൂരില്‍ എത്തിയതിന്റെ വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ബിഗ്‌ബോസില്‍ അവസാനത്തെ എപിസോഡുകളില്‍ പ്രേക്ഷകര്‍ അദിതിയെ ഏറ്റെടുത്തിരുന്നു. കുറുമ്പുകളും അടിയും പാതി മലയാളവുമെല്ലാം അതിദിയെ പ്രേക്ഷക പ്രിയങ്കരിയാക്കി. ഷിയാസും അദിതിയും പ്രണയത്തിലാണെന്നും വാര്‍ത്തകള്‍ എത്തിയിരുന്നു. അദിതിയും ഷിയാസും തമ്മിലുളള സൗഹൃദരംഗങ്ങള്‍ ബിഗ്‌ബോസില്‍ പലപ്പോഴും ചര്‍ച്ചയായിരുന്നു. ഷോയില്‍ അരിസ്റ്റോ സുരേഷുമായും അദിതി നല്ല സൗഹൃദത്തിലായിരുന്നു. കുടുംബസമേതം ബാംഗ്ലൂരിലാണ് അദിതി താമസിക്കുന്നത്. ഇപ്പോള്‍ അദിതിയെ കാണാനായി ബാംഗ്ലൂരിലെത്തിയ അരിസ്റ്റോ സുരേഷിന്റെ വീഡിയോ ആണ് വൈറലാകുന്നത്. അദിതിക്ക് ചില സമ്മാനങ്ങളും കൊണ്ടായിരുന്നു സുരേഷ് എത്തിയത്. ഇത് കണ്ട് അദിതി തുള്ളിചാടുന്നതും വീഡിയോയിലുണ്ട്. സുരേഷേട്ടന്‍ ഗിഫ്റ്റ് ചെയ്ത ഷര്‍ട്ടാണ് ഇന്ന് പ്രോഗ്രാമിന്…

Read More