ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്ക് ഒരു ദിവസം മാത്രം ശേഷിക്കെ ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. ശനിയാഴ്ച രാവിലെ എട്ടിന് നഗരത്തിലെ ശരാശരി വായുനിലവാര സൂചിക 364 ആയി രേഖപ്പെടുത്തി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം ഇത് വളരെ മോശം വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. വെള്ളിയാഴ്ച ഇത് 389 ആയിരുന്നു. നേരിയ പുരോഗതിയുണ്ടെങ്കിലും സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. നഗരത്തിലെ ചില പ്രധാന നിരീക്ഷണ കേന്ദ്രങ്ങളിൽ വായുനിലവാരം ഗുരുതര വിഭാഗത്തിലേക്ക് താഴ്ന്നിട്ടുണ്ട്. ഐഐടി ഡൽഹിയിൽ എക്യുഐ 443-ഉം പഞ്ചാബി ബാഗിൽ 433-ഉം നരേലയിൽ 409-ഉം രേഖപ്പെടുത്തി. ഇവയ്ക്ക് പുറമെ കന്റോൺമെന്റിൽ 315-ഉം, ധൗള കുവാനിൽ 318-ഉം, ആനന്ദ് വിഹാറിൽ 272-ഉം ആണ് എക്യുഐ രേഖപ്പെടുത്തിയത്. മലിനീകരണം കൂടുതൽ വഷളാകുന്നത് തടയാൻ ദീപാവലിക്ക് രണ്ടുദിവസം മുമ്പ് തന്നെ ഡൽഹി-എൻസിആറിൽ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്റെ മൂന്നാം ഘട്ട നിയന്ത്രണങ്ങൾ അധികൃതർ…
Read More