നിങ്ങള്‍ കാണുന്ന ആള്‍ യഥാര്‍ഥത്തില്‍ ജീവിച്ചിരുന്നിട്ടില്ല ! പുറത്തു വരുന്നത് വിശ്വസിക്കാനാവാത്ത കാര്യങ്ങള്‍; അല്‍ഗോറിതം ലോകത്തെ തകിടം മറിക്കുമോ ?

കഴിഞ്ഞ ആഴ്ച ഹിറ്റായ ഒരു വെബ്‌സൈറ്റാണ് ദിസ് പേഴ്സണ്‍ ഡസ്നോട്ട് എക്സിസ്റ്റ് ( This Person Does Not Exist ). ഈ വെബ്‌സൈറ്റിന്റെ ഉള്ളടക്കം കണ്ട് ലോകം തന്നെ ഞെട്ടിത്തരിച്ചിരിക്കുകയാണ്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഓരോ തവണയും ഒരു പുതിയ ആളുടെ ചിത്രമാണ് ലഭിക്കുന്നത്.എന്തിനാണ് ഇത്തരം ഒരു വെബ്സൈറ്റ് എന്ന് സംശയം തോന്നാം. പക്ഷേ, ഇവരാരും ജീവിച്ചിരുന്നവരല്ല! ഈ ചിത്രങ്ങളെല്ലാം ജെനറേറ്റീവ് അഡ്വേര്‍സറിയല്‍ നെറ്റ്വര്‍ക്ക് (generative adversarial networks (GANs) അല്‍ഗോറിതം ഉപയോഗിച്ചു സൃഷ്ടിച്ചവയാണ്. ഈ ലോകത്തുണ്ടായിരിക്കുന്ന മാറ്റത്തിന്റെ ദൃഷ്ടാന്തമാവുകയാണ് ഈ വെബ്‌സൈറ്റ്. കാണുന്നത് വിശ്വസിക്കാമെന്നാണ് നമ്മള്‍ ധരിച്ചുവച്ചിരിക്കുന്നത്. അത്തരമൊരു അവബോധത്തെ പൂര്‍ണ്ണമായും മാറ്റിമറിക്കാന്‍ സാധിക്കുമെന്ന ധാരണയോടെ വേണം ഇനി മുന്നോട്ടു പോവാന്‍. ഒരാളെ തിരിച്ചറിയാനായി കൂടുതലായും നമ്മള്‍ ഉപയോഗിച്ചു വന്നത് അയാളുടെ മുഖമാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ എന്‍വിഡിയ അവരുടെ അല്‍ഗോറിതം ഉപയോഗിച്ച്…

Read More