പട്ടാപ്പകല്‍ 48കാരിയെ വീട്ടില്‍ കയറി അതിക്രമത്തിനിരയാക്കാന്‍ ശ്രമം ! ഭര്‍ത്താവ് വന്നപ്പോള്‍ കണ്ടത് വീട്ടില്‍ നിന്ന് പാഞ്ഞുപോകുന്ന ചീങ്കണ്ണിയെ…

48കാരിയെ പട്ടാപ്പകല്‍ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ചീങ്കണ്ണി സുരേഷ് എന്നറിയപ്പെടുന്ന ചെങ്ങന്നൂര്‍ പിരളശേരി കല്ലുമഠത്തില്‍ സുരേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 23ന് വൈകിട്ട് ഏഴിനാണ് സംഭവം. വീട്ടമ്മയുടെ ഭര്‍ത്താവ് എത്തിയപ്പോള്‍ ഇയാളെക്കണ്ട് സുരേഷ് ഓടി രക്ഷപ്പെട്ടു. അവശയായ യുവതി ആശുപത്രിയില്‍ ചികിത്സ തേടിയശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എസ്‌ഐ എസ്.വി. ബിജുവിന്റെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്. സ്ഥിരം അടിപിടിക്കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

Read More

രാവിലെ ശബ്ദം കേട്ട വാതില്‍ തുറന്ന യുവതി കണ്ടത് മുറ്റത്തെ സ്വിമ്മിംഗ് പൂളില്‍ നീന്തി തിമിര്‍ക്കുന്ന ചീങ്കണ്ണിയെ !അമ്പരപ്പിക്കുന്ന സംഭവമിങ്ങനെ…

രാവിലെ മുറ്റത്ത് എന്തോ ശബ്ദം കേട്ടാണ് ഫ്‌ളോറിഡയിലെ താമസക്കാരിയായ കെറി കിബെ ഉണര്‍ന്നത്. വാതില്‍ തുറന്ന് നോക്കിയപ്പോള്‍ കണ്ടതാവട്ടെ മുറ്റത്തെ സ്വിമ്മിംഗ് പൂളില്‍ നീന്തിത്തുടിക്കുന്ന ചീങ്കണ്ണിയെയും. ഇത് അസ്വാഭാവികമെന്നാണ് സംഭവത്തെക്കുറിച്ച് കെറി സിഎന്‍എന്നിനോട് പ്രതികരിച്ചത്. ചീങ്കണ്ണി സ്വിമ്മിങ് പൂളില്‍നിന്നും പുറത്തെത്തിയിരുന്നെങ്കില്‍ താനെന്ത് ചെയ്‌തേനെയെന്ന് ഭയപ്പെട്ടതായും കെറി പറഞ്ഞു. സ്വിമ്മിങ് പൂളില്‍ നീന്തുന്ന ചീങ്കണ്ണിയുടെ ചിത്രം കെറി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് സ്വിമ്മിങ് പൂളില്‍ ചീങ്കണ്ണിയെ കണ്ടത്. പൊലീസിനെ വിളിക്കുന്നതിനു മുന്‍പ് ഒന്നു രണ്ടു മണിക്കൂര്‍ കെറി കാത്തുനിന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ചീങ്കണ്ണിയെ പിടികൂടുന്ന ആളുമായി പൊലീസ് എത്തി. കുറച്ചു സമയത്തിനുശേഷം 15 വയസ് പ്രായമുണ്ടെന്ന് കരുതുന്ന ഏഴടി നീളമുളള ചീങ്കണ്ണിയെ സ്വിമ്മിങ് പൂളില്‍നിന്നും പിടികൂടി കൊണ്ടുപോയി. നഗര മധ്യത്തായാണ് ഞാന്‍ താമസിക്കുന്നത്. പക്ഷേ ഇപ്പോഴും ഇവിടെ ഒരു വനം…

Read More